Created Using AI (ജിയോ)
കുറഞ്ഞ ചിലവിൽ ദീർഘകാല വാലിഡിറ്റിയും കൂടുതൽ ഡാറ്റയും ലഭിക്കുന്ന റീചാർജ് പ്ലാനിനെ കുറിച്ച് അറിയാമോ? സാധാരണക്കാരായ ഉപയോക്താക്കൾക്ക് ആശ്വാസകരമാകുന്ന Reliance Jio റീചാർജ് പ്ലാനാണിത്. ദിവസേന റീചാർജ്ജ് ചെയ്യേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് 900 രൂപയിലും താഴെയാണ് ഇതിന് വില. ഡാറ്റ കൂടുതൽ ഉപയോഗിക്കുന്നവർക്കും വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്കും തെരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണിത്. ജിയോയുടെ ഈ 899 രൂപ പ്ലാനിന്റെ മറ്റ് പ്രധാന ആനുകൂല്യങ്ങളെ കുറിച്ച് വിശദമായി അറിയാം.
ഈ പ്ലാനിന് മാസത്തിൽ 899 രൂപയാണ് ചെലവ് വരുന്നത്. ഇത് റിലയൻസ് ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാനല്ല. എന്നാൽ വരിക്കാർക്ക് ദിവസവും 2GB ഡാറ്റ ലഭിക്കുന്നു. ഇതിന് പുറമെ ജിയോ പ്ലാനിലൂടെ അൺലിമിറ്റഡ് 5G ഡാറ്റയും ലഭ്യമാണ്. 2 GB പ്രതിദിന ഡാറ്റയും 20 GB അധിക ഡാറ്റയും ഉൾപ്പെടുത്തിയിരിക്കുന്നു. പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
ഈ പ്ലാൻ ഉപയോഗിക്കുന്നതിനുള്ള ശരാശരി ചെലവ് 9.99 രൂപയാണ്. ഈ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവർക്ക് 5G കവറേജിലാണെങ്കിൽ ഡാറ്റയുടെ കുറവ് ഒട്ടും അനുഭവപ്പെടില്ല.
Also Read: BSNL 5G ഉറപ്പിക്കാം! അതും ഇന്ത്യയുടെ സ്വന്തം സ്വദേശി സാങ്കേതികവിദ്യയിൽ; പ്രഖ്യാപനവുമായി വിവേക് ദുവാ
റിലയൻസ് ജിയോയുടെ 899 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ഡാറ്റയും കോളിങ്ങും എസ്എംഎസ് ഓഫറുകളും ലഭിക്കും. ഇതിൽ ജിയോ പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളിംഗ്, പ്രതിദിനം 100 SMS ഓഫറും തരുന്നുണ്ട്. ഇതിൽ സ്വകാര്യ ടെലികോം 20GB ബോണസ് ഡാറ്റ അനുവദിച്ചിരിക്കുന്നു.
പ്ലാനിലെ പ്രതിദിന പരിധിയായ 2GB ഡാറ്റ തീർന്നുകഴിഞ്ഞാൽ ബോണസ് ഡാറ്റ ഉപയോഗിക്കാനാകും. പ്ലാനിൽ 90 ദിവസത്തേക്ക് ജിയോ ഹോട്ട്സ്റ്റാർ മൊബൈൽ ആക്സസും പ്ലാനിലൂടെ ആസ്വദിക്കാം. ജിയോ പാക്കേജിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്നു. പ്ലാനിൽ ചില അധിക ആനുകൂല്യങ്ങൾ കൂടി ലഭ്യമാണ്.
18 മാസത്തേക്ക് ഗൂഗിൾ AI പ്രോ സബ്സ്ക്രിപ്ഷനും പ്ലാനിനൊപ്പം അനുവദിച്ചിട്ടുണ്ട്. 35,100 രൂപയോളം മൂല്യമുള്ള ഗൂഗിൾ എഐ പ്രോ സബ്സ്ക്രിപ്ഷനാണ് പ്ലാനിലുള്ളത്. ഇതിനൊപ്പം ഗൂഗിൾ നാനോ ബനാന പോലുള്ള സേവനങ്ങളും ലഭ്യമാണ്.
50GB സൗജന്യ ജിയോ AI ക്ലൗഡ് സ്റ്റോറേജ് ലഭ്യമാണ്. ഈ പ്ലാൻ ഉപയോഗിക്കുന്നതിനുള്ള ശരാശരി പ്രതിദിന ചെലവ് 9.99 രൂപയാണ്. ഇതിൽ ഫ്രീയായി കാൻവ പ്രോ ആക്സസും നേടാം.