AI generated Image (സാംസങ് ഗാലക്സി A56 5G)
പുതിയൊരു പ്രീമിയം ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് Samsung Galaxy A56 5G ഇപ്പോൾ മികച്ച ഓഫറിൽ വാങ്ങാം. ഫ്ലിപ്കാർട്ടിനേക്കാൾ അത്യുഗ്രൻ ഓഫറിൽ സാംസങ് സ്മാർട്ട് ഫോൺ ആമസോണിൽ വിൽക്കുന്നു. മികച്ച ക്യാമറ ക്വാളിറ്റിയും പ്രീമിയം ഡിസ്പ്ലേയും ക്സിനോസ് 1580 പ്രൊസസറും ഒപ്പം സ്റ്റൈലിഷ് ഡിസൈനുമുള്ള സാംസങ് ഫോണാണിത്. ഫ്ലിപ്കാർട്ടിനേക്കാൾ 3000 രൂപയുടെ അധിക കിഴിവ് ഫോണിന് ആമസോൺ തരുന്നു. ഒക്ടോബറിൽ നടക്കുന്ന ഈ വർഷത്തെ മഹാസെയിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് ഓഫർ. ആമസോൺ 5G സ്മാർട്ട് ഫോണിന് മികച്ച എക്സ്ചേഞ്ച് ഓഫറുകളും ഇഎംഐ ഓഫറുകളും ലഭ്യമാണ്. ഫോണിന്റെ പ്രധാന ഫീച്ചറുകളും ഓഫർ വിശദാംശങ്ങളും അറിയാം.
54,999 രൂപയ്ക്കാണ് സാംസങ്ങിന്റെ എ സീരീസിലുള്ള പ്രീമിയം ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് ഹാൻഡ്സെറ്റാണിത്. 38,998 രൂപയ്ക്കാണ് ഫോൺ ഫ്ലിപ്കാർട്ടിൽ വിൽക്കുന്നതെങ്കിലും ആമസോണിൽ ഫോണിന്റെ വില 35,999 രൂപയാണ്. ശരിക്കും 17000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് സാംസങ് ഫോണിന് ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഇങ്ങനെ ആമസോണിലൂടെ സ്മാർട്ട് ഫോൺ 35999 രൂപയ്ക്ക് ഫോൺ വാങ്ങിക്കാം.
Also Read: വിപണിയെ ഞെട്ടിക്കാൻ ഡ്യുവൽ ഡിസ്പ്ലേയും Dual 200MP ക്യാമറയുമായി Xiaomi 18 Pro ഒരുങ്ങുന്നു!
32850 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഡീലും സാംസങ് എ56 5ജിയ്ക്ക് ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ 1,266 രൂപയുടെ മികച്ച ഇഎംഐ ഓഫറും സാംസങ് ഗാലക്സി എ56 5ജിയ്ക്ക് അനുവദിച്ചിട്ടുണ്ട്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ ബാങ്ക് ഓഫർ സാംസങ് ഫോണിന് നിലവിൽ ലഭ്യമല്ല എന്നതും ശ്രദ്ധിക്കുക.
മിഡ്-റേഞ്ച് പ്രീമിയം സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്ക് സാംസങ് ഗാലക്സി എ56 ഒരു മികച്ച ചോയിസാണ്. ഇതിൽ എക്സിനോസ് 1580 പ്രോസസറാണ് കൊടുത്തിട്ടുള്ളത്.
ഇതിൽ 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് കൊടുത്തിട്ടുള്ളത്. ഫ്ലാറ്റ് ആയ ഈ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റ് സ്മൂത്ത് സ്ക്രോളിങ് ഫോണിനുണ്ട്. സാംസങ്ങിന്റെ വൺ യുഐ 7 സ്കിന്നിനൊപ്പം ആൻഡ്രോയിഡ് 15 ഫോണാണ് ഗാലക്സി എ56 5ജിയിലുള്ളത്.
സ്മാർട്ട് ഫോണിന് കരുത്ത് നൽകുന്നത് 5,000mAh ബാറ്ററിയാണ്. ഇത് 45W ചാർജിംഗിനെ പിന്തുണയ്ക്കുന്നു. വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാൻ കഴിയുന്ന IP67 സർട്ടിഫിക്കേഷൻ സ്മാർട്ട് ഫോണിനുണ്ട്.
ഹാൻഡ്സെറ്റിന് പിൻഭാഗത്തായി മൂന്ന് ക്യാമറകളാണുള്ളത്. OIS സപ്പോർട്ട് ചെയ്യുന്ന 50 മെഗാപിക്സൽ മെയിൻ ക്യാമറയും 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും 5 മെഗാപിക്സൽ മാക്രോ ക്യാമറയും ഫോണിനുണ്ട്. ഇതിൽ 12 മെഗാപിക്സൽ സെൽഫി ക്യാമറ കൂടി ഉൾപ്പെടുന്നു.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.