noise 5.2.4 dolby atmos soundbar
വീടുകളിൽ തിയേറ്റർ അനുഭവം ആഗ്രഹിക്കുന്നവർക്ക് Noise 5.2.4 Dolby Atmos സൗണ്ട്ബാർ വിലക്കുറവിൽ വാങ്ങാം. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ ഹോം തിയേറ്റർ സിസ്റ്റത്തിന് ഓഫർ പ്രഖ്യാപിച്ചു. ആമസോണിൽ നോയിസ് ഡോൾബി അറ്റ്മോസ് ഓഡിയോ സിസ്റ്റത്തിന്റെ സ്റ്റോക്ക് കാലിയായി. എന്നാൽ ഫ്ലിപ്കാർട്ടിൽ 43 ശതമാനം ഫ്ലാറ്റ് ഇളവും 2000 രൂപയുടെ ആകർഷകമായ ബാങ്ക് ഓഫറും ഫോണിന ലഭ്യമാണ്. 700W പീക്ക് പവർ ഔട്ട്പുട്ട് സൗണ്ട്ബാറിൽ കരുത്തുറ്റ അഞ്ച് ചാനലുകളും രണ്ട് സബ്വൂഫറുകളും ഉൾപ്പെടുന്നു. Noise 5.2.4 സൗണ്ട്ബാറിന് ഫ്ലിപ്കാർട്ട് നൽകുന്ന ഓഫറിനെ കുറിച്ചും ഹോം തിയേറ്റർ സിസ്റ്റത്തിന്റെ സവിശേഷതകളും വിശദമായി അറിയാം.
പുതിയതായി പുറത്തിറക്കിയ നോയിസ് 5.2.4 ഡോൾബി അറ്റ്മോസ് സിസ്റ്റത്തിന് ഇന്ത്യയിലെ വില 39999 രൂപയാണ്. 43 ശതമാനം കിഴിവിൽ ഡോൾബി നോയ്സ് സൗണ്ട്ബാറിന് ഫ്ലിപ്കാർട്ടിൽ വില 22999 രൂപയാണ്. 17000 രൂപയുടെ ഫ്ലാറ്റ് ഇളവിന് പുറമെ ഐസിഐസിഐ, ആക്സിസ് ബാങ്ക് കാർഡിലൂടെ 2000 രൂപ ഇളവ് അനുവദിച്ചിരിക്കുന്നു. ഇങ്ങനെ ഹോം തിയേറ്റർ സിസ്റ്റത്തിന് 20999 രൂപയാണ് ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ വില. മൂന്ന് മാസത്തേക്കുള്ള 7358 രൂപയുടെ ഇഎംഐ ഓഫറും നോയിസ് ഓഡിയോ സിസ്റ്റത്തിന് ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു.
നോയിസ് ഹോംസ്റ്റേജ് 5.2.4 സൗണ്ട്ബാറിൽ 700W ഓഡിയോ ഔട്ട്പുട്ട് ലഭിക്കുന്നു. ഇതിൽ അഞ്ച് ഫ്രണ്ട് ചാനലുകളും, രണ്ട് പ്രത്യേക സബ്വൂഫറുകളും, മുകളിലേക്ക് ശബ്ദം പ്രസരിപ്പിക്കുന്ന നാല് ഹൈറ്റ് ചാനലുകളും ഉൾപ്പെടുന്നു.
Also Read: വിപണിയെ ഞെട്ടിക്കാൻ ഡ്യുവൽ ഡിസ്പ്ലേയും Dual 200MP ക്യാമറയുമായി Xiaomi 18 Pro ഒരുങ്ങുന്നു!
പവർ, മോഡ്, പ്ലേ/പോസ്, വോളിയം എന്നിവ നിയന്ത്രിക്കുന്നതിനായി സൗണ്ട്ബാറിന് ടച്ച് കൺട്രോളുകളുണ്ട്. മികച്ച ഓഡിയോ എക്സ്പീരിയൻസിനായി ട്രൂ ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യ ഇതിനുണ്ട്. 6.5 ഇഞ്ച് വലിപ്പമുള്ള രണ്ട് സബ്വൂഫറുകളും നിങ്ങൾക്ക് വയർ വഴി ബന്ധിപ്പിക്കാനാകും. വയർലെസ് ആയി കണക്റ്റ് ചെയ്യാൻ നോയിസ് സൌണ്ട് ബാറിൽ റിയർ സാറ്റലൈറ്റ് സ്പീക്കറുകളും കൊടുത്തിരിക്കുന്നു.
ഇതിൽ പല തരത്തിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. HDMI (eARC/ARC), ഒപ്റ്റിക്കൽ, USB, AUX, കൂടാതെ 10 മീറ്റർ വരെ പരിധിയുള്ള ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റി സപ്പോർട്ട് ലഭിക്കുന്നു. ബാസ്, ട്രെബിൾ എന്നിവ ക്രമീകരിക്കുന്നതിനായി 12 ലെവലുകളാണ് ഹോം തിയേറ്റർ സിസ്റ്റത്തിനുള്ളത്. ഈ ഹോം തിയേറ്റർ സിസ്റ്റം മാറ്റ് മെറ്റാലിക് ഫിനിഷിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.
കറുപ്പ് നിറത്തിലും സിൽവർ കളർ നിറത്തിലും നോയിസ് 5.2.4 സിസ്റ്റം ലഭ്യമാണ്. ഇക്കഴിഞ്ഞ സെപ്തംബറിലാണ് കമ്പനി നോയിസ് ഹോംസ്റ്റേജ് സീരീസ് വിപണിയിൽ എത്തിച്ചത്. ഇന്ത്യയിൽ ഹോംസ്റ്റേജ് 2.1, ഹോംസ്റ്റേജ് 3.2, ഹോംസ്റ്റേജ് 5.1 എന്നിവയും ഹോംസ്റ്റേജ് 5.2.4 മോഡലിനൊപ്പം അവതരിപ്പിച്ചു. ഇതിലെ ഏറ്റവും പ്രീമിയം മോഡലാണ് നോയ്സ് 5.2.4 സൌണ്ട് ബാർ. കാരണം ഇതിൽ 5.2.4 ഓഡിയോ ചാനൽ സിസ്റ്റവും 700W ഓഡിയോ ഔട്ട്പുട്ടും ഡോൾബി അറ്റ്മോസ് സപ്പോർട്ടുമുള്ളതിനാണ്. 6 ഡ്രൈവർ സൌണ്ട് ബാറും രണ്ട് സബ് വൂഫറും ഇതിനെ കൂട്ടത്തിൽ പ്രീമിയം ഓഡിയോ സിസ്റ്റമാക്കുന്നു.