80000 രൂപയ്ക്ക് 50 MP ZEISS ക്യാമറയുള്ള ഫ്ലാഗ്ഷിപ്പ് ഫോൺ vivo X300 FE 5G ഇപ്പോൾ ഫ്ലിപ്കാർട്ടിൽ, ഉഗ്രൻ ഓഫർ!

80000 രൂപയ്ക്ക് 50 MP ZEISS ക്യാമറയുള്ള ഫ്ലാഗ്ഷിപ്പ് ഫോൺ vivo X300 FE 5G ഇപ്പോൾ ഫ്ലിപ്കാർട്ടിൽ, ഉഗ്രൻ ഓഫർ!

പ്രീമിയം ഫോൺ പ്രേമികൾക്ക് ഇപ്പോഴിതാ വമ്പിച്ച ഇളവിൽ ഉഗ്രൻ ഓഫറിൽ വാങ്ങാം. സിനിമകളെ വെല്ലുന്ന ക്വാളിറ്റിയിൽ വീഡിയോകളും ഫോട്ടോകളും പകർത്താൻ സഹായിക്കുന്ന Zeiss ക്യാമറ vivo X300 FE ഫോണിന് ഫ്ലിപ്കാർട്ട് വമ്പിച്ച ഇളവ് പ്രഖ്യാപിച്ചു. ഇപ്പോൾ വെറും 80,000 രൂപയ്ക്ക് പ്രീമിയം ഫ്ലാഗ്ഷിപ്പ് വിവോ 5ജി ഓഫറിലൂടെ സ്വന്തമാക്കാം. 50MP ട്രിപ്പിൾ ക്യാമറയും സ്നാപ്ഡ്രാഗൺ പെർഫോമൻസുമുള്ള വിവോ ഹാൻഡ്സെറ്റാണിത്. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സിലൂടെ 15000 രൂപയുടെ ബാങ്ക് ഇളവും ഫോണിന് ലഭ്യമാണ്.

Digit.in Survey
✅ Thank you for completing the survey!

ഇതിന് പുറമെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഇഎംഐ ഓഫറും വിവോ എക്സ്300 എഫ്ഇയ്ക്ക് ലഭ്യമാണ്. വിവോയുടെ ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷതകൾ, ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഡിസ്‌കൗണ്ടുകൾ ഇവയെല്ലാം വിശദമായി അറിയാം.

vivo X300 FE Offer

1,19,999 രൂപയ്ക്കാണ് വിവോ എക്സ്300 എഫ്ഇ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് 25000 രൂപയുടെ ഫ്ലാറ്റ് കിഴിവ് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നു. വിവോ ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റിന് 94,999 രൂപയാണ് ഫ്ലിപ്കാർട്ട് ഓഫറിൽ ലഭിക്കും. എന്നാൽ ഇവിടെയല്ല ഓഫറിന്റെ ഹൈലൈറ്റ്.

Also Read: വിപണിയെ ഞെട്ടിക്കാൻ ഡ്യുവൽ ഡിസ്പ്ലേയും Dual 200MP ക്യാമറയുമായി Xiaomi 18 Pro ഒരുങ്ങുന്നു!

വിവോ എക്സ്300 ഫാൻ എഡിഷന് ആക്സിസ് ബാങ്ക് കാർഡിലൂടെ 15000 രൂപയുടെ ഇളവ് ലഭിക്കും. ഇതിലൂടെ 80000 രൂപയ്ക്ക് വാങ്ങിക്കാം. ഇനി ഫോൺപേ, ഗൂഗിൾ പേയിൽ പേയ്മെന്റ് നടത്തിയാലും അധിക ലാഭം കണ്ടെത്താനാകും. വിവോ എക്സ്300 ഫോണിന് എഫ്ഇ എച്ച്ഡിഎഫ്സി, ഫോൺപേ, ഗൂഗിൾ പേ വഴി 11400 രൂപയുടെ കിഴിവ് ലഭിക്കുന്നുണ്ട്. ഇത് പരിഗണിച്ചാലും മികച്ച ലാഭം തന്നെ വിവോ ഫ്ലാഗ്ഷിപ്പ് ഫാൻ എഡിഷനിലൂടെ നേടാം.

വിവോ എക്സ്300 എഫ്ഇ സവിശേഷതകൾ

  1. ഡിസ്പ്ലേ: 1.5K റെസല്യൂഷൻ സപ്പോർട്ടും, 120 Hz വരെയുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 5,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള ഫോണാണിത്. ഇതിന് 6.31 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയാണുള്ളത്. മികച്ച കളർ അക്യുറസിക്കായി ZEISS മാസ്റ്റർ കളർ ഡിസ്‌പ്ലേ സാങ്കേതികവിദ്യയും ഫോണിലുണ്ട്.
  2. ഡ്യൂറബിലിറ്റി: IP68 + IP69 റേറ്റിങ്ങുള്ള സ്മാർട്ട് ഫോണാണിത്. ഇതിന് SCHOTT Xensation പ്രൊട്ടക്ഷൻ ഗ്ലാസ്, SGS ഫൈവ്-സ്റ്റാർ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ, Ultrasonic Fingerprint Scanning 2.0 ഫീച്ചറുമുണ്ട്.
  3. ക്യാമറ: ഫോണിന് പിൻഭാഗത്ത് ട്രിപ്പിൾ യൂണിറ്റാണുള്ളത്. f/1.57 അപ്പേർച്ചറും OIS പിന്തുണയുമുള്ള 50 MP Sony IMX921 പ്രൈമറി സെൻസറുമുണ്ട്. f/2.2 അപ്പേർച്ചറുള്ള രണ്ടാമത്തെ 8 MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറയും 50 MP IMX882 പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഫോണിനുണ്ട്. ഫോണിന് മുൻവശത്ത് f/2.0 അപ്പേർച്ചറുള്ള 50 MP ഓട്ടോഫോക്കസ് സെൽഫി ക്യാമറയുണ്ട്. ഇത് 4K 60FPS പ്രോ വീഡിയോ, 4K 120FPS, 8K 30FPS റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു.
  4. പ്രൊസസർ: 3nm ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 5 ഒക്ടാ-കോർ SoC പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. അഡ്രിനോ 829 GPU, 12 GB LPDDR5X Ultra RAM, 512 GB വരെ UFS 4.1 സ്റ്റോറേജ് ഫോൺ സപ്പോർട്ട് ചെയ്യുന്നു.
  5. ബാറ്ററി: 6,500 mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് 90W വയർഡ് ഫ്ലാഷ്ചാർജ് ഫാസ്റ്റ് ചാർജിംഗും 40W വയർലെസ് ഫ്ലാഷ്ചാർജ് സപ്പോർട്ടും നൽകുന്നു.
  6. കണക്റ്റിവിറ്റി: കണക്റ്റിവിറ്റിയിലേക്ക് വന്നാൽ എഐ സൂപ്പർലിങ്ക്, NFC, വൈ-ഫൈ 7,ബ്ലൂടൂത്ത് 6.0, ഡ്യുവൽ-ഫ്രീക്വൻസി GPS പൊസിഷനിംഗ് ഫീച്ചറുകൾ ഇതിനുണ്ട്.
  7. ഒഎസ്: ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള OriginOS സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5 വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡുകളും 7 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും വിവോയ്ക്ക് ലഭ്യമാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile