നവരാത്രി, ദീപാവലി ഉത്സവ സീസണുകൾക്ക് മുന്നോടിയായി ആഗോള ബ്രാൻഡായ Apple പുതിയ സ്മാർട്ട് ഹോം ഡിവൈസുകൾ അവതരിപ്പിച്ചു. ആപ്പിൾ വെൽക്കം ഹോം ഇവന്റിലൂടെ ആപ്പിൾ ഹോംവ്യൂ, ഹോംപോഡ് മിനി 2 എന്നീ രണ്ട് പുതിയ സ്മാർട്ട് ഹോം ഉൽപ്പന്നങ്ങൾ ആപ്പിൾ അടുത്തിടെ പ്രഖ്യാപിച്ചു. ആമസോൺ എക്കോയുടെ എതിരാളിയായി സ്മാർട്ട് ഹോം ഡിസ്‌പ്ലേയായ ഹോംവ്യൂവും, സ്മാർട്ട് സ്പീക്കറായ ഹോംപോഡ് മിനി 2 ഡിവൈസുമാണ് വിപണിയിൽ എത്തിച്ചത്. വിനോദം, വോയ്‌സ് അസിസ്റ്റൻസ്, ഹോം കൺട്രോൾ സപ്പോർട്ടുള്ള സ്മാർട്ട് ഡിവൈസുകളാണിവ. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ സിരി എഐ പിന്തുണയും ഈ ഡിവൈസുകളിൽ ഭാവിയിൽ പ്രതീക്ഷിക്കാം. ഈ പ്രീമിയം ആപ്പിൾ ഉപകരണങ്ങളുടെ പ്രത്യേകതകൾ അറിയാം.
SurveyApple HomePod mini 2: സവിശേഷതകൾ
ആപ്പിൾ പുറത്തിറക്കിയ ഏറ്റവും പുതിയ അത്യാധുനിക സ്മാർട്ട് സ്പീക്കറാണ് ഹോംപോഡ് മിനി 2. മികച്ച ഓഡിയോ ഫീച്ചറുകളും ഭാവിയിലുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ സിരി AI സപ്പോർട്ടും ഹോംപോഡ് മിനി 2 സ്പീക്കറിൽ ലഭിക്കും.
ആപ്പിളിന്റെ S10 ചിപ്പാണ് സ്പീക്കറിലുള്ളത്. ഓഡിയോ ക്വാളിറ്റിയും വോളിയവും മെച്ചപ്പെടുത്തുന്നതിനായി മ്യൂസിക് തത്സമയം വിശകലനം ചെയ്യാൻ ഇതിന് സാധിക്കും. സിംഗിൾ-സ്പീക്കർ പ്ലേബാക്ക്, സ്റ്റീരിയോ പെയറിംഗ്, മൾട്ടി-റൂം ഓഡിയോ തുടങ്ങിയ ഫീച്ചറുകളുമുണ്ട്.
സൗണ്ട് ഗ്ലോ എന്ന പുതിയൊരു ഫീച്ചറും ഹോംപോഡ് മിനി 2 ൽ ലഭിക്കും. ഹോംപോഡ് മിനി 2 ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അനുയോജ്യമായ സ്മാർട്ട് ഹോം ഉപകരണങ്ങൾ നിയന്ത്രിക്കാനും ഓട്ടോമേഷനുകൾ ക്രമീകരിക്കാനും സാധിക്കും. ഇതിന് പുറമെ പുകയോ കാർബൺ മോണോക്സൈഡോ തിരിച്ചറിയാൻ അലേർട്ടുകൾ സ്വീകരിക്കാനും സ്മാർട്ട് സ്പീക്കറിന് കഴിയും.
ഇപ്പോഴിറങ്ങിയ നാലാം തലമുറ ആപ്പിൾ ടിവി 4K-യുമായി ബന്ധിപ്പിക്കുമ്പോൾ, നാല് ഹോംപോഡ് മിനി 2 സ്പീക്കറുകൾ ചേർത്ത സറൗണ്ട് സൗണ്ട് എക്സ്പീരിയൻസ് ഇതിന് ലഭിക്കും.
HomePod Mini 2 Price India
പിങ്ക്, പച്ച, നീല, വെള്ള, മിഡ്‌നൈറ്റ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ ഹോംപോഡ് മിനി 2 ലഭ്യമാകുന്നു. ഹോംപോഡ് മിനി 2-ന് 18,900 രൂപയാണ് വില. ഒക്ടോബർ 30 മുതലാണ് വിൽപ്പന. ആപ്പിൾ സ്റ്റോറിലും ആപ്പിൾ വെബ്സൈറ്റിലും ഇന്ന് മുതൽ ഇന്ത്യക്കാർക്ക് സ്പീക്കർ പ്രീ ബുക്ക് ചെയ്യാവുന്നതാണ്.
Apple HomeView: സവിശേഷതകൾ
ആമസോണിന്റെ Echo Show, ഗൂഗിളിന്റെ Nest Hub എന്നിവയുടെ പകരക്കാരനായുള്ള ആപ്പിൾ ഹോംവ്യൂ എന്ന സ്മാർട്ട് ഹോം ഡിസ്‌പ്ലേയും കമ്പനി അവതരിപ്പിച്ചു. ഇതിൽ ട്രൂ ടോൺ സാങ്കേതികവിദ്യയും ഓട്ടോമാറ്റിക് ബ്രൈറ്റ്‌നസ് അഡ്ജസ്റ്റ്‌മെന്റും ലഭിക്കുന്നു. 7 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ ഹോംവ്യൂവിനുണ്ട്.
ഈ സ്മാർട്ട് ഹോം ഡിവൈസ് എളുപ്പത്തിൽ ഒരു ടേബിൾടോപ്പിൽ സ്ഥാപിക്കാനോ ചുമരിൽ ഘടിപ്പിക്കാനോ കഴിയുമെന്നതും മറ്റൊരു സവിശേഷതയാണ്.
Also Read: വിപണിയെ ഞെട്ടിക്കാൻ ഡ്യുവൽ ഡിസ്പ്ലേയും Dual 200MP ക്യാമറയുമായി Xiaomi 18 Pro ഒരുങ്ങുന്നു!
ഹോംവ്യൂ ആറ് ആളുകളെ വരെ തിരിച്ചറിയുന്ന സ്മാർട്ട് ഡിവൈസാണ്. ഇതിൽ ഓരോ ഉപയോക്താവിനും വ്യക്തിഗതമാക്കിയ ഹോം സ്‌ക്രീൻ നൽകുന്നു. ഫേസ്‌ടൈം കോളുകൾ, സന്ദേശങ്ങൾ, ആപ്പിൾ മ്യൂസിക്, ആപ്പിൾ പോഡ്‌കാസ്റ്റുകൾ, ആപ്പിൾ ടിവി, അനുയോജ്യമായ മൂന്നാം കക്ഷി ആപ്പുകൾ എന്നിവയെ ഇത് പിന്തുണയ്ക്കുന്നു.
സ്മാർട്ട് ഹോം ഉപകരണങ്ങൾ നിയന്ത്രിക്കാനും ക്യാമറ ഫീഡുകൾ പരിശോധിക്കാനും ലൈറ്റുകളും തെർമോസ്റ്റാറ്റുകളും ക്രമീകരിക്കാനും മറ്റ് കണക്റ്റുചെയ്‌ത ആക്‌സസറികൾ കൈകാര്യം ചെയ്യാനും ആപ്പിൾ ഹോംവ്യൂവിന് സാധിക്കും.
ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും മ്യൂസിക് സെർച്ച് ചെയ്ത് കണ്ടെത്തുന്നതിനും ഇത് സഹായിക്കും. അനുയോജ്യമായ ആപ്പിൾ ഡിവൈസുകളിൽ നിന്നുള്ള വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് കൂടുതൽ പ്രസക്തമായ പ്രതികരണങ്ങൾ നൽകാൻ സിരി എഐയിലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്.
ആപ്പിൾ ഹോംവ്യൂ: ഇന്ത്യയിലെ വില
ഹോംവ്യൂ സിൽവർ, സ്റ്റാർലൈറ്റ്, റോസ് പിങ്ക്, സ്‌പേസ് ഗ്രേ നിറങ്ങളിൽ ലഭ്യമാണ്. വാൾ-മൗണ്ടഡ് മോഡലിന് സിൽവർ, സ്‌പേസ് ഗ്രേ നിറങ്ങളുമുണ്ട്. നവംബർ 13 മുതതാണ് വിൽപ്പന. 39,900 രൂപയാണ് സ്മാർട്ട് ഹോംവ്യൂവിന്റെ വില. ആപ്പിൾ സ്റ്റോറിലും ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റിലും പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
