ഫ്ലിപ്കാർട്ടിൽ കൂടുതൽ ലാഭം! സ്നാപ്ഡ്രാഗൺ കരുത്തുമായി Samsung 5G ഇപ്പോൾ 25,000 രൂപയ്ക്ക് താഴെ!

ഫ്ലിപ്കാർട്ടിൽ കൂടുതൽ ലാഭം! സ്നാപ്ഡ്രാഗൺ കരുത്തുമായി Samsung 5G ഇപ്പോൾ 25,000 രൂപയ്ക്ക് താഴെ!

മികച്ച പെർഫോമൻസും മികച്ച ക്യാമറ ക്വാളിറ്റിയുമുള്ള ഒരു സാംസങ് സ്മാർട്ട് ഫോൺ ആഗ്രഹിക്കുന്നവർക്ക് ഇതാ സുവർണാവസരം! Flipkart ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായി മുൻനിര ബ്രാൻഡായ സാംസങ്ങിന്റെ Samsung Galaxy A36 5G വിലക്കിഴിവിൽ വാങ്ങാം. അതും ആമസോണിനേക്കാൾ മികച്ച ഓഫറാണ് സ്മാർട്ട് ഫോണിന് ഫ്ലിപ്കാർട്ടിൽ ഇത് വാങ്ങിക്കാം. അതും 25,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാമെന്നതാണ് ഓഫറിന്റെ നേട്ടം. ബാങ്ക് ഓഫറുകളും എക്സ്‌ചേഞ്ച് ബോണസും കൂടി ഉപയോഗപ്പെടുത്തുമ്പോൾ വില വീണ്ടും കുറയും. ഒക്ടോബർ 9 ന് ആരംഭിക്കുന്ന ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ സാംസങ് എ36 5ജി ഫ്ലിപ്കാർട്ടിൽ ലഭിക്കും. ഓഫറിനെ കുറിച്ചും സാംസങ് സ്മാർട്ട് ഫോണിന്റെ സവിശേഷതകളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy A36 5G Price Deal Flipkart

39,499 രൂപയ്ക്കാണ് സാംസങ് എ36 5ജിയുടെ 128 ജിബി വേരിയന്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ആമസോണിൽ 26000 രൂപ വിലയുള്ള ഹാൻഡ്സെറ്റിന് ഫ്ലിപ്കാർട്ടിൽ 25999 രൂപയാണ് വില.

ബിഗ് ബില്യൺ ഡേയ്സ് സെയിലിലൂടെ 1300 രൂപയുടെ ബാങ്ക് ഇളവ് ലഭിക്കും. ആക്സിസ്, ഐസിഐസിഐ കാർഡുകളിലൂടെ ഈ ഓഫർ പ്രയോജനപ്പെടുത്താം. സാംസങ് ഗാലക്സി എ36 ഫോൺ 24000 രൂപ റേഞ്ചിൽ ഓഫറിൽ വാങ്ങിക്കാം. 20400 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും സ്മാർട്ട് ഫോണിന് ലഭ്യമാണ്. ഈ പ്രീമിയം സാംസങ് ഫോണിന് 6 മാസത്തേക്കുള്ള മികച്ച ഇഎംഐ ഓഫറും ലഭ്യമാണ്. 4166 രൂപയ്ക്ക് സാംസങ് എ36 5ജി ഇഎംഐയിൽ പർച്ചേസ് ചെയ്യാം.

Also Read: ഫോൾഡബിൾ ഫോണുകളിലെ ക്യാമറ കിംഗ്! 200MP ZEISS ക്യാമറയുമായി Vivo X Fold 6 ഇന്ത്യയിൽ

സാംസങ് ഗാല്കസി എ36 5ജി പ്രത്യേകതകൾ എന്തൊക്കെ?

120Hz റിഫ്രഷ് റേറ്റുള്ള സാംസങ് സ്മാർട്ട് ഫോണിന് 6.7-ഇഞ്ച് സൂപ്പർ അമോലെഡ് പാനലാണുള്ളത്. ഈ ഗാലക്‌സി A36 സ്മാർട്ട് ഫോണിൽ സ്‌നാപ്‌ഡ്രാഗൺ 6 ജെൻ 3 ചിപ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഗാലക്‌സി A36 ഫോണിൽ വലിയ 5,000mAh ബാറ്ററിയാണുള്ളത്. ഒറ്റത്തവണത്തെ ചാർജിംഗിൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് ഫോണിന് ലഭിക്കുന്നു. സാംസങ് ഫോൺ 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. ഗാലക്സി എ36 ഫോണിന് കരുത്തേകുന്നത് സ്നാപ്ഡ്രാഗൺ 6 Gen 3 ചിപ്‌സെറ്റാണ് കൊടുത്തിരിക്കുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile