ആശ്വാസ വാർത്ത! UPI പേയ്‌മെന്റുകൾക്ക് ഉടൻ അധിക ചാർജില്ല! ഒക്ടോബർ 15-ലെ സമയപരിധി നീട്ടി

ആശ്വാസ വാർത്ത! UPI പേയ്‌മെന്റുകൾക്ക് ഉടൻ അധിക ചാർജില്ല! ഒക്ടോബർ 15-ലെ സമയപരിധി നീട്ടി

ഡിജിറ്റൽ ഇടപാടുകാർക്കും വ്യാപാരികൾക്കും തൽക്കാല ആശ്വാസത്തിനായി ഇതാ കേന്ദ്രസർക്കാരിൽ നിന്ന് അറിയിപ്പ് എത്തിയിരിക്കുന്നു. ഒക്ടോബർ 15 മുതൽ വ്യാപാരികളുടെ യുപിഐ അക്കൌണ്ടിൽ UPI MDR ചാർജ് ഈടാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സൌജന്യ യുപിഐ പേയ്‌മെന്റ് സംവിധാനം വരും ദിവസങ്ങളിലും മാറ്റമില്ലാതെ തുടരും. നവരാത്രി, ദീപാവലി പ്രമാണിച്ച് യുപിഐ നിരക്ക് തൽക്കാലം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടില്ല. ഇതിനൊപ്പം കൃത്യമായ നടപ്പാക്കൽ തീയതി പിന്നീട് അറിയിക്കുമെന്നും നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വ്യക്തമാക്കി.

Digit.in Survey
✅ Thank you for completing the survey!

UPI MDR Charge

നവരാത്രി, ദീപാവലി കണക്കിലെടുത്ത് പേഴ്സൺ-ടു-മെർച്ചന്റ് (P2M) UPI ഇടപാടുകളിന്മേലുള്ള മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) നടപ്പിലാക്കുന്നത് നീട്ടിവച്ചുവെന്ന് NPCI അറിയിച്ചു. ദീപാവലിക്ക് ശേഷം, മറ്റൊരു അറിയിപ്പിലൂടെ പുതുക്കിയ തീയതി അറിയിക്കും.

എന്നാൽ വ്യാപാരി സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടോ എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. നിലവിൽ ഇടപാടുകളുടെ എണ്ണത്തിൽ കുറവൊന്നും കാണുന്നില്ലെന്നും, ഒരു ചെറിയ ഫീസ് ഇടപാടുകളുടെ എണ്ണത്തിൽ വലിയ സ്വാധീനം ചെലുത്തുകയില്ലെന്നുമാണ് എൻപിസിഐ പറയുന്നതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്.

എന്തായാലും ദീപാവലിയ്ക്ക് ശേഷം പുതിയ അറിയിപ്പ് പ്രതീക്ഷിക്കാം. ഇതിൽ നടപ്പിലാക്കുന്ന നിരക്കുകൾ എന്തൊക്കെയാണെന്ന് നോക്കാം.

പുതിയ യുപിഐ ചാർജുകൾ (പ്രാബല്യത്തിൽ വന്ന് കഴിഞ്ഞാൽ)

  • 2000 രൂപയിൽ താഴെയുള്ള യുപിഐ പേയ്‌മെന്റ്- ചാർജ് ഈടാക്കില്ല
  • 2000 രൂപയ്ക്ക് മുകളിലുള്ള സാധാരണ വ്യാപാരി പേയ്‌മെന്റ്- 0.4%
  • സാധാരണ വ്യാപാരി ഇടപാടിലെ പരമാവധി ഫീസ്- ഓരോ ഇടപാടിനും Rs 300
  • വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്കുള്ള UPI കൈമാറ്റം (P2P)- ചാർജില്ല

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile