AI generated Image (ഭാരതി എയർടെൽ, airtel validity recharge offers)
റിലയൻസ് ജിയോയുടെ വമ്പൻ പ്ലാനുകൾക്ക് കടുത്ത മത്സരം നൽകുന്ന ടെലികോം കമ്പനിയാണ് Bharti Airtel. ഒരു മാസത്തെ പ്ലാനുകളോടെ താൽപ്പര്യമില്ലാത്തവർക്കായി ദീർഘകാല വാലിഡിറ്റിയിൽ എയർടെൽ മികച്ച റീചാർജ് പ്ലാനുകൾ തരുന്നുണ്ട്. 3000 രൂപയ്ക്ക് മുകളിലുള്ള വാർഷിക പ്ലാനുകൾ വാങ്ങാൻ സാധിക്കാത്തവർ കൂടുതലും തെരഞ്ഞെടുക്കാറുള്ളത് രണ്ട് മാസത്തെ പാക്കേജുകളാണ്.
ഇക്കൂട്ടത്തിൽ 84 ദിവസത്തെ വാലിഡിറ്റി തരുന്ന നിരവധി റീചാർജ് പാക്കേജുകൾ ഭാരതി എയർടെൽ ഓഫർ ചെയ്യുന്നു. കുറഞ്ഞ നിരക്കിൽ കൂടുതൽ വാലിഡിറ്റിയും ഡാറ്റയും ആഗ്രഹിക്കുന്ന പ്രീപെയ്ഡ് വരിക്കാർക്ക്, ഒന്നല്ല, രണ്ടല്ല, വ്യത്യസ്തമായ എട്ട് റീച്ചാർജ് പ്ലാനുകളാണ് 84 ദിവസത്തേക്ക് അനുവദിച്ചിട്ടുള്ളത്. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ മുതൽ അൺലിമിറ്റഡ് 5G ഡാറ്റയും ഒടിടി (OTT) ആനുകൂല്യങ്ങളും ലഭിക്കുന്ന പ്രീ പെയ്ഡ് പ്ലാനുകൾ അറിയാം. എയർടെൽ നിലവിൽ നൽകുന്ന 84 ദിവസത്തെ റീചാർജ് പാക്കേജിന്റ് ആനുകൂല്യങ്ങളും വിലയും അറിയാം.
84 ദിവസത്തെ എയർടെൽ പാക്കേജിൽ ഏറ്റവും ചെറിയ റീചാർജ് ഓപ്ഷനാണ് 469 രൂപയുടേത്. വാലിഡിറ്റിയിലുടനീളം എസ്ടിഡി, റോമിങ് അൺലിമിറ്റഡ് വോയിസ് കോളിങ് സേവനങ്ങൾ ലഭിക്കുന്നു. ഈ ബജറ്റ് പാക്കേജിൽ ഡാറ്റ ഓഫറുകളൊന്നും ലഭ്യമല്ല. എന്നാൽ 900 എസ്എംഎസ് സേവനങ്ങൾ 84 ദിവസത്തേക്ക് അനുവദിച്ചിരിക്കുന്നു.
അഡോബ് എക്സ്പ്രസ് പ്രീമിയം ആക്സസും, ഫ്രീ ഹലോ ട്യൂൺസ് ഓഫറുകളും 469 രൂപ പാക്കേജിൽ ലഭ്യമാണ്.
Also Read: 200MP ക്യാമറ Samsung Galaxy ഫ്ലാഗ്ഷിപ്പ് ഫോൺ കൂപ്പൺ ഡിസ്കൗണ്ടോടെ 84,000 രൂപയ്ക്ക് സ്വന്തമാക്കാം!
അൺലിമിറ്റഡ് 5ജി ലഭിക്കാത്ത എയർടെൽ 548 രൂപ പ്ലാനിലും 84 ദിവസത്തെ കാലാവധി ലഭ്യമാണ്. ഇതിൽ ദിവസ ക്വാട്ടയിൽ ഇന്റർനെറ്റ് ഡാറ്റ ലഭിക്കുന്നില്ല. പകരം 84 ദിവസത്തേക്ക് 7 ജിബി മൊത്തമായി ഡാറ്റ അനുവദിച്ചിരിക്കുന്നു. ഇതിൽ വാലിഡിറ്റി മുഴുനീളെ അൺലിമിറ്റഡ് കോളിങ് ഓഫറുകൾ ലഭ്യമാണ്. ഫ്രീ ഹലോട്യൂൺസ്, അഡോബ് എക്സ്പ്രസ് പ്രീമിയം ആക്സസ് ആനുകൂല്യങ്ങളും പ്ലാനിൽ ചേർത്തിട്ടുണ്ട്.
899 രൂപയുടെ ഭാരതി എയർടെൽ പ്ലാനിൽ അൺലിമിറ്റഡ് 5ജി ലഭ്യമല്ല. എന്നാൽ ഇതിൽ അൺലിമിറ്റഡായി വോയിസ് കോളിങ് സേവനം ലഭിക്കുന്നു. ദിവസേന 1.5 ജിബി ഇന്റർനെറ്റ് ഡാറ്റയും 899 രൂപ പ്ലാനിലൂടെ നേടാം. ദിവസേന 100 എസ്എംഎസ് ഓഫറുകളും ഈ പ്രീ പെയ്ഡ് പ്ലാനിലുണ്ട്. ഫ്രീ ഹലോട്യൂൺസ് മാത്രമാണ് പ്ലാനിലെ കോംപ്ലിമെന്ററി ഓഫർ.
979 രൂപയുടെ 84 ദിവസത്തെ റീചാർജ് പ്ലാനിൽ അൺലിമിറ്റഡ് കോളിങ്ങും അൺലിമിറ്റഡ് 5ജിയും അനുവദിച്ചിട്ടുണ്ട്. ഇതിൽ പ്രതിദിനം 2 ജിബി 4ജി ഡാറ്റയും ദിവസേന 100 എസ്എംഎസ് ഓഫറുകളും ലഭിക്കുന്നു. പ്രത്യേകിച്ച് ഒടിടി ആക്സസ് ഒന്നും 979 രൂപയുടെ പാക്കേജിൽ അനുവദിച്ചിട്ടില്ല. അഡോബ് എക്സ്പ്രസ് പ്രീമിയം ആക്സസ്, ഫ്രീ ഹലോ ട്യൂൺസ് ആനുകൂല്യങ്ങളും പാക്കേജിൽ ലഭ്യമാണ്.
84 ദിവസം വാലിഡിറ്റിയുള്ള ഭാരതി എയർടെൽ പ്ലാനായ 1199 രൂപ റീചാർജിൽ അൺലിമിറ്റഡ് കോളിങ്ങും അൺലിമിറ്റഡ് 5ജിയും ലഭ്യമാണ്. 2.5ജിബി ഡാറ്റയും 1199 രൂപ റീചാർജിൽ പ്രതിദിന ഡാറ്റയായി 4ജി വരിക്കാർക്ക് ആസ്വദിക്കാം. ഇതിൽ 100 എസ്എംഎസ് ഓഫറുകളും പ്രതിദിനം ലഭിക്കുന്നു. 84 ദിവസത്തേക്ക് ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷനും ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ മനോരമാമാക്സ് ഉൾപ്പെടുന്ന 18 ഒടിടി ആക്സസ് എയർടെൽ എസ്ട്രീം പ്ലേയിലൂടെ ലഭിക്കും. അഡോബ് എക്സ്പ്രസ് പ്രീമിയം ആക്സസും, ഫ്രീ ഹലോ ട്യൂൺസ് ഈ വലിയ റീചാർജ് പാക്കേജിൽ ലഭ്യമാണ്.
1099 രൂപയുടെ എയർടെൽ റീചാർജിൽ 84 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും പരിധിയില്ലാതെ 5ജി ഡാറ്റയും ലഭ്യമാണ്. ഈ പ്രീ പെയ്ഡ് പ്ലാനിൽ പ്രതിദിനം 3 ജിബി ഡാറ്റയും ദിവസേന 100 എസ്എംഎസ് ഓഫറുകളും ഇതിലുണ്ട്. ഫ്രീ ഹലോ ട്യൂൺസ് സേവനവും അഡോബ് എക്സ്പ്രസ് പ്രീമിയം സബ്സ്ക്രിപ്ഷനും ഈ എയർടെൽ പ്ലാനിൽ കോംപ്ലിമെന്ററിയായി ലഭിക്കുന്നു.
1798 രൂപ പ്ലാനിലെ പോലെ പ്രതിദിന 4ജി ഡാറ്റ ലഭ്യമല്ലെങ്കിലും ഇതിൽ ഫ്രീ നെറ്റ്ഫ്ലിക്സും ജിയോഹോട്ട്സ്റ്റാറും അനുവദിച്ചിട്ടുണ്ട്. 1798 രൂപ റീചാർജിൽ അൺലിമിറ്റഡ് കോളിങ്ങും അൺലിമിറ്റഡ് 5ജിയും 4ജി വരിക്കാർക്കായി പ്രതിദിനം 2ജിബി ഡാറ്റയും ലഭിക്കുന്നു. 100 എസ്എംഎസ് സേവനങ്ങളും ഈ എയർടെൽ പ്രീ പെയ്ഡ് പ്ലാനിൽ ലഭ്യമാണ്. എയർടെൽ എക്സ്ട്രീം പ്ലേ, സീ5 സബ്സ്ക്രിപ്ഷനും അഡോബ് എക്സ്പ്രസ് പ്രീമിയം ആക്സസും, ഫ്രീ ഹലോ ട്യൂൺസ് ഓഫറുകളും കോംപ്ലിമെന്ററിയായി ഇതിലൂടെ ലഭിക്കുന്നു.
നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ അനുവദിച്ചിട്ടുള്ള റീചാർജ് പ്ലാനാണിത്. 1798 രൂപയുടെ എയർടെൽ റീചാർജിൽ 84 ദിവസത്തെ കാലാവധിയാണുള്ളത്. അൺലിമിറ്റഡ് കോളിങ്ങും അൺലിമിറ്റഡ് 5ജിയും 1798 രൂപ പാക്കേജിൽ ലഭ്യമാണ്. ഇതിൽ പ്രതിദിനം 3ജിബി ഡാറ്റ ലഭ്യമാണ്. പ്രതിദിനം 100 എസ്എംഎസ് ഓഫറുകൾ കൂടി പാക്കേജിലുണ്ട്. ഫ്രീ നെറ്റ്ഫ്ലിക്സിന് പുറമെ അഡോബ് എക്സ്പ്രസ് പ്രീമിയം ആക്സസും, ഫ്രീ ഹലോ ട്യൂൺസ് ആനുകൂല്യങ്ങളും പ്ലാനിൽ ലഭിക്കുന്നു.