AI generated image
Apple iPhone 17 Flipkart Navaratri Offer: ബിഗ് ബില്യൺ ഡേയ്സ് തകൃതിയായി മുന്നേറുകയാണ്. ഇതിനൊപ്പം ഫ്ലിപ്കാർട്ട് നവരാത്രി സെയിലിലൂടെ ഐഫോൺ 17 വൻ വിലക്കിഴിവിൽ വാങ്ങിക്കാം. ആപ്പിളിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലിനാണ് ഓഫർ. കൂടുതൽ സ്റ്റോറേജ് ആവശ്യമുള്ളവർക്ക് 256GB ഫോണിന് ഫ്ലിപ്കാർട്ട് പരിമിതകാല കിഴിവ് പ്രഖ്യാപിച്ചു. അതേ സമയം ആമസോണിൽ നിലവിൽ ഐഫോൺ 17 ലഭ്യമല്ല. പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് അധിക ഇളവ് ലഭിക്കും. ഫ്ലിപ്കാർട്ടിലെ ഈ ഓഫറിനെ കുറിച്ചും സ്മാർട്ട്ഫോണിന്റെ സവിശേഷതകളെ കുറിച്ചും വിശദമായി അറിയാം.
256 GB സ്റ്റോറേജുള്ള ഐഫോൺ 17 ഫോണിനാണ് ഇളവ്. 99900 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് ഫ്ലിപ്കാർട്ടിൽ 86999 രൂപയാണ് വില. ഐഫോണിന്റെ ഈ സ്റ്റാൻഡേർഡ് വേരിയന്റിന് 59050 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്.
4000 രൂപയുടെ കിഴിവ് ആക്സിസ്, എസ്ബിഐ കാർഡിലൂടെ നേടാം. ഇതുകൂടി ചേർത്ത് ആപ്പിൾ ഐഫോൺ 17 നിങ്ങൾക്ക് 82000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാം. 6 മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓഫറും ചേർത്ത് ആപ്പിൾ ഐഫോൺ 17 ഇപ്പോൾ 14083 രൂപയിലും പർച്ചേസ് ചെയ്യാം. ഇത് പരിമിതകാല ഓഫറായതിനാൽ തന്നെ ഐഫോൺ വാങ്ങാൻ പ്ലാനുള്ളവർക്ക് ഈ ഫ്ലിപ്കാർട്ട് കിഴിവ് പ്രയോജനപ്പെടുത്താം.
അതേ സമയം ഫ്ലിപ്കാർട്ടിന്റെ മറ്റൊരു എതിരാളിയായ വിജയ് സെയിൽസിൽ 92900 രൂപയ്ക്കാണ് വിൽക്കുന്നത്.
Also Read: 84 ദിവസത്തേക്ക് ഒന്നല്ല, രണ്ടല്ല; 8 കിടിലൻ റീചാർജ് പ്ലാനുകൾ! എയർടെൽ അല്ലാതെ ആര് തരും?
6.3-ഇഞ്ച് വലിപ്പമുള്ള ഐഫോൺ 17 ഫോണിന് OLED ഡിസ്പ്ലേയാണുള്ളത്. ഈ സ്മാർട്ട് ഫോണിന്റെ സ്ക്രീനിന് 2622 × 1206 പിക്സൽ റെസല്യൂഷനും 120Hz വരെയുള്ള ProMotion സപ്പോർട്ടും ലഭിക്കുന്നു. ഇതിന് 1,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ടുമുണ്ട്. സെറാമിക് ഷീൽഡ് 2 പ്രൊട്ടക്ഷനുള്ളതിനാൽ ഫോൺ വീഴ്ചകളെയും പോറലിനെയും പ്രതിരോധിക്കും.
ഐഫോൺ 17 സ്റ്റാൻഡേർഡ് മോഡലിൽ iOS 26 സോഫ്റ്റ് വെയറാണ് പ്രവർത്തിക്കുന്നത്. ഇതിന് 48 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറയും 48 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും കൊടുത്തിരിക്കുന്നു. സ്മാർട്ട് ഫോണിന് മുൻവശത്തായി 18 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.
MagSafe, Qi2 ചാർജിങ് സപ്പോർട്ടുള്ള ഐഫോണിന് യുഎസ്ബി ടൈപ്പ് സി ചാർജിങ് സപ്പോർട്ട് ലഭിക്കും. ഇതിന് 5G, ഗിഗാബിറ്റ് LTE, വൈ-ഫൈ 7, ബ്ലൂടൂത്ത് 6, UWB, ത്രെഡ്, NFC, GPS തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്.