Vivo T5x 5G news
വിവോയുടെ ജനപ്രിയ മോഡലായ Vivo T5x 5G വമ്പിച്ച വിലക്കിഴിവിൽ ഇപ്പോൾ വിൽപ്പനയ്ക്ക്. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ സ്മാർട്ട് ഫോണിന് 18000 രൂപയുടെ നേരിട്ടുള്ള ഇളവും 3000 രൂപയുടെ മികച്ച ബാങ്ക് ഓഫറും ലഭ്യമാണ്. സാധാരണയായി ഈ വിലയിലുള്ള ഫോണിൽ 7200mAh എന്ന വമ്പൻ ബാറ്ററിയാണുള്ളത്. ഒരു തവണ ചാർജ് ചെയ്താൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ബാക്കപ്പ് ഈ കരുത്തുറ്റ ബാറ്ററിയ്ക്ക് ലഭിക്കും.
വേഗതയേറിയ 44W ഫാസ്റ്റ് ചാർജിങ്ങിനൊപ്പം മികച്ച പെർഫോമൻസ് ഉറപ്പുനൽകുന്നതിനായി ഡൈമൻസിറ്റി 7400 ടർബോ പ്രൊസസറും ഈ വിവോ ഫോണിലുണ്ട്. വിവോ ടി5എക്സിന്റെ എല്ലാ സ്റ്റോറേജ് വേരിയന്റുകൾക്കും ഒരേ ഓഫർ ലഭിക്കുമെന്നതും ഓഫറിന്റെ പ്രത്യേകതയാണ്. പുതിയൊരു ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 30000 രൂപയ്ക്ക് താഴെ തെരഞ്ഞെടുക്കാവുന്ന സ്മാർട്ട് ഫോണാണിത്. ഓഫറും വിശദാംശങ്ങളും അറിയാം.
6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ സ്മാർട്ട് ഫോണിന് 45,999 രൂപയാണ് ഇന്ത്യയിൽ വില. എന്നാൽ ഫ്ലിപ്കാർട്ടിൽ ഈ വിവോ ഹാൻഡ്സെറ്റിന് 27,249 രൂപയാണ് വിലയാകുന്നത്. എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ വിവോ ടി5എക്സ് 5ജിയ്ക്ക് 3975 രൂപയുടെ കിഴിവ് ലഭിക്കും. ഇത് കൂടി പ്രയോജനപ്പെടുത്തിയാൽ ഏറ്റവും ചെറിയ വേരിയന്റ് 24000 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ പർച്ചേസ് ചെയ്യാം.
8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് 50999 രൂപയിൽ നിന്നും 30249 രൂപയിലേക്ക് വില കുറഞ്ഞു. 128ജിബി, 8ജിബി ഫോണിന് 4125 രൂപയുടെ കിഴിവാണ് ലഭിക്കുന്നത്. ഇത് ചേർത്താൽ 26000 രൂപയ്ക്ക് സ്മാർട്ട് ഫോൺ സ്വന്തമാക്കാം.
8 ജിബി റാം, 256 ജിബി വേരിയന്റിന് വിപണി വില 56999 രൂപയാണെങ്കിലും ഫ്ലിപ്കാർട്ടിൽ 34249 രൂപ മാത്രമാണ് ഫ്ലിപ്കാർട്ടിൽ ചെലവാകുന്നത്. ടോപ് വേരിയന്റിന് 4325 രൂപയുടെ വിലക്കുറവ് എസ്ബിഐ, ആക്സിസ്, ഐസിഐസിഐ ബാങ്ക് കാർഡിലൂടെ വാങ്ങിക്കാം. ഇത് കൂടി പരിഗണിച്ചാൽ വിവോ ടി5എക്സ് 5ജി 30000 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാം.
ആറ് മാസത്തേക്കുള്ള 3916 രൂപയുടെ ഇഎംഐ ഓഫറും 22425 രൂപയുടെ എക്സ്ചേഞ്ച് ഓഫറും സ്മാർട്ട് ഫോണിന് ലഭ്യമാണ്.
Also Read: ആമസോണിൽ സ്റ്റോക്ക് കാലി! തകർപ്പൻ ഡിസ്കൗണ്ടിൽ Noise 5.2.4 Dolby Atmos സൗണ്ട്ബാർ ഫ്ലിപ്കാർട്ടിൽ
ഈ വിവോ ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 6.76 ഇഞ്ച് വലിപ്പമുള്ള വലിയ IPS LCD പാനലാണുള്ളത്. 120Hz റിഫ്രഷ് റേറ്റും 1200 നിറ്റ്സ് വരെയുള്ള പീക്ക് ബ്രൈറ്റ്നസ്സും ഫോൺ സ്ക്രീനിന് ലഭ്യമാണ്.
4nm സാങ്കേതികവിദ്യയിൽ നിർമിച്ച മീഡിയടെക് ഡൈമെൻസിറ്റി 7400 ടർബോ ചിപ്സെറ്റാണ് ഫോണിൽ പ്രവർത്തിക്കുന്നത്.
സ്മാർട്ട് ഫോണിന് പിൻഭാഗത്ത് 50MP മെയിൻ സെൻസറും മറ്റൊരു ലെൻസും കൊടുത്തിട്ടുണ്ട്. വിവോ 5ജിയുടെ മുൻഭാഗത്ത് 32MP സെൽഫി ക്യാമറയാണുള്ളത്.
സ്മാർട്ട് ഫോണിന് പവർ നൽകുന്നതിനായി 7,200mAh ശേഷിയുള്ള വലിയ ബാറ്ററിയുണ്ട്. ഇത് 44W ഫാസ്റ്റ് വയർഡ് ചാർജിങ്ങും കൂടാതെ ബൈപാസ് ചാർജിങ്ങും സപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ ഒറിജിൻ ഒഎസ് 6 സോഫ്റ്റ് വെയറാണ് ഫോണിലുള്ളത്.