Recreated using AI
സാംസങ് ആരാധകർക്ക് ഇതാ Flipkart നവരാത്രി സ്പെഷ്യൽ ഓഫർ! കരുത്തുറ്റ പ്രൊസസറും, ദീർഘനേരം നിൽക്കുന്ന ബാറ്ററി ലൈഫും, മികച്ച ക്യാമറ ക്വാളിറ്റിയുമുള്ള Samsung Galaxy S25 5G സ്മാർട്ട്ഫോൺ വമ്പിച്ച ഇളവിൽ സ്വന്തമാക്കാം. അതും ആമസോണിനേക്കാൾ 5000 രൂപയുടെ അധിക ഇളവ് സാംസങ് ഗാലക്സി എസ്25 5ജിയ്ക്ക് ഫ്ലിപ്കാർട്ട് തരുന്നു. നേരിട്ടുള്ള ഡിസ്കൗണ്ടിന് പുറമേ, പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾക്ക് അധിക കിഴിവും ലഭ്യമാണ്. ഇതിന് പുറമെ നിങ്ങളുടെ പഴയ സ്മാർട്ട്ഫോൺ മികച്ച വിലയിൽ മാറ്റി വാങ്ങാനുള്ള എക്സ്ചേഞ്ച് ഓഫറുകളും അനുവദിച്ചിട്ടുണ്ട്. പ്രീമിയം സാംസങ് ഫോണിന്റെ ഫ്ലിപ്കാർട്ടിലെ പുതിയ വിലയും, ഓഫറുകളും വിശദമായി അറിയാം.
12 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. ആമസോണിൽ 63,999 രൂപയാണ് വിലയെങ്കിലും ഫ്ലിപ്കാർട്ടിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 58,999 രൂപയ്ക്കാണ്. ആമസോണിനേക്കാൾ 5000 രൂപയുടെ അധിക ഇളവാണ് ഇൻസ്റ്റന്റ് ഡിസ്കൌണ്ടായി ലഭിക്കുന്നത്.
ആക്സിസ്, എസ്ബിഐ ബാങ്ക് കാർഡുകളിലൂടെ സ്മാർട്ട് ഫോണിന് 2950 രൂപയുടെ കിഴിവ് ഫ്ലിപ്കാർട്ട് തരുന്നു. ഇങ്ങനെ 56000 രൂപ റേഞ്ചിൽ സാംസങ് ഗാലക്സി എസ് 25 5ജി സ്വന്തമാക്കാം.
43400 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഓഫറും സ്മാർട്ട് ഫോണിന് ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ 2385 രൂപയുടെ 24 മാസത്തേക്കുള്ള ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് തരുന്നുണ്ട്.
Also Read: 84 ദിവസത്തേക്ക് ഒന്നല്ല, രണ്ടല്ല; 8 കിടിലൻ റീചാർജ് പ്ലാനുകൾ! എയർടെൽ അല്ലാതെ ആര് തരും?
സാംസങ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ഗാലക്സി എസ്25 അൾട്രായ്ക്ക് ഒപ്പം ലോഞ്ച് ചെയ്ത ഹാൻഡ്സെറ്റാണിത്. ഈ സ്മാർട്ട് ഫോണിൽ ഫ്ലാഗ്ഷിപ്പിലെ അതേ പ്രോസസർ ഉപയോഗിച്ചിരിക്കുന്നു എന്നത് ഹൈലൈറ്റാണ്. സാംസങ് എസ്25 5ജിയുടെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.