AI Generated Image (Vijayadashami 2026 Malayalam wishes)
Vijayadashami 2026 Wishes in Malayalam: അജ്ഞാനത്തിന്മേൽ വിജ്ഞാനം, തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയം. ഇരുളിനെ മാറ്റി പ്രകാശം നൽകുന്ന പുണ്യദിനമായാണ് നവരാത്രിയും വിജയദശമിയും കണക്കാക്കപ്പെടുന്നത്. തമിഴ്നാട്ടില്‍ കൊലുവെയ്പ്പ്, കര്‍ണാടകയില്‍ ദസറ, പശ്ചിമ ബംഗാളിൽ ദുർഗാപൂജ, അസമില്‍ കുമാരീ പൂജ, ഉത്തരേന്ത്യയിൽ രാമലീല തുടങ്ങിയ ആഘോഷങ്ങളായാണ് ഈ ദിവസം ആചരിക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിക്കുന്ന ദിനം കൂടിയാണിത്. കേരളത്തിൽ മഹാനവമി കഴിഞ്ഞ് വരുന്ന ദിവസം വിജയദശമി വിദ്യാരംഭമായി കണക്കാക്കുന്നു.
അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ച് ചുവടുവെക്കുന്ന കുഞ്ഞുകുരുന്നുകൾക്കും, വിജയദശമി ആചരിക്കുന്ന വിശ്വാസികൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ശുഭാശംസകൾ പങ്കുവയ്ക്കാൻ മറക്കണ്ട! ഇതിനായി ഏറ്റവും മനോഹരമായ വിജയദശമി ആശംസകളും, WhatsApp Status, Instagram Reels, Facebook സ്റ്റോറീസിൽ പോസ്റ്റ് ചെയ്യാനുള്ള ക്യാപ്ഷനുകളും ഫോട്ടോകളും ഇവിടെ നൽകിയിരിക്കുന്നു. ഇതിനൊപ്പം ഏവർക്കും വിജയദശമി ആശംസകൾ!
AI generated image
Vijayadashami 2026 Wishes in Malayalam
ഓം ഹരിശ്രീ ഗണപതായേ നമഃ അവിഘ്നമസ്തു. ഏവർക്കും വിജയദശമി ആശംസകൾ നേരുന്നു
ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് വിജയത്തിലേക്ക് മുന്നേറാൻ വിജയദശമിദിനം അനുഗ്രഹമാകട്ടെ, നവരാത്രി ആശംസകൾ!
അക്ഷരം തൊട്ടു തുടങ്ങാം അറിവിന്‍റെ ആകാശം സ്വന്തമാക്കാം! സ്നേഹം നിറഞ്ഞ വിജയദശമി ആശംസകൾ
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.