Vijayadashami 2026 Wishes in Malayalam: അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കുന്ന പുണ്യദിനത്തിൽ നവരാത്രി, വിജയദശമി, വിദ്യാരംഭ ആശംസകൾ!

Vijayadashami 2026 Wishes in Malayalam: അറിവിന്റെ ആദ്യാക്ഷരം കുറിയ്ക്കുന്ന പുണ്യദിനത്തിൽ നവരാത്രി, വിജയദശമി, വിദ്യാരംഭ ആശംസകൾ!

Vijayadashami 2026 Wishes in Malayalam: അജ്ഞാനത്തിന്മേൽ വിജ്ഞാനം, തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയം. ഇരുളിനെ മാറ്റി പ്രകാശം നൽകുന്ന പുണ്യദിനമായാണ് നവരാത്രിയും വിജയദശമിയും കണക്കാക്കപ്പെടുന്നത്. തമിഴ്നാട്ടില്‍ കൊലുവെയ്പ്പ്, കര്‍ണാടകയില്‍ ദസറ, പശ്ചിമ ബംഗാളിൽ ദുർഗാപൂജ, അസമില്‍ കുമാരീ പൂജ, ഉത്തരേന്ത്യയിൽ രാമലീല തുടങ്ങിയ ആഘോഷങ്ങളായാണ് ഈ ദിവസം ആചരിക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ സമാപനം കുറിക്കുന്ന ദിനം കൂടിയാണിത്. കേരളത്തിൽ മഹാനവമി കഴിഞ്ഞ് വരുന്ന ദിവസം വിജയദശമി വിദ്യാരംഭമായി കണക്കാക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ച് ചുവടുവെക്കുന്ന കുഞ്ഞുകുരുന്നുകൾക്കും, വിജയദശമി ആചരിക്കുന്ന വിശ്വാസികൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ശുഭാശംസകൾ പങ്കുവയ്ക്കാൻ മറക്കണ്ട! ഇതിനായി ഏറ്റവും മനോഹരമായ വിജയദശമി ആശംസകളും, WhatsApp Status, Instagram Reels, Facebook സ്റ്റോറീസിൽ പോസ്റ്റ് ചെയ്യാനുള്ള ക്യാപ്ഷനുകളും ഫോട്ടോകളും ഇവിടെ നൽകിയിരിക്കുന്നു. ഇതിനൊപ്പം ഏവർക്കും വിജയദശമി ആശംസകൾ!

Vijayadashami 2026 Malayalam wishes
AI generated image

Vijayadashami 2026 Wishes in Malayalam

  • ഓം ഹരിശ്രീ ഗണപതായേ നമഃ അവിഘ്നമസ്തു. ഏവർക്കും വിജയദശമി ആശംസകൾ നേരുന്നു
  • ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് വിജയത്തിലേക്ക് മുന്നേറാൻ വിജയദശമിദിനം അനുഗ്രഹമാകട്ടെ, നവരാത്രി ആശംസകൾ!
  • അക്ഷരം തൊട്ടു തുടങ്ങാം അറിവിന്‍റെ ആകാശം സ്വന്തമാക്കാം! സ്നേഹം നിറഞ്ഞ വിജയദശമി ആശംസകൾ
  • വിദ്യയുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വിജയദശമി ആശംസകൾ നേരുന്നു!
  • എല്ലാവർക്കും ഈ വിജയദശമി ദിനം മംഗളവും സന്തോഷവും ആരോഗ്യവും വിജയവും നൽകട്ടെ. നവരാത്രി ആശംസകൾ!
  • ദേവി ദുര്‍ഗ്ഗയുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ സമാധാനവും, സന്തോഷവും, ഐശ്വര്യവും നിറയ്ക്കട്ടെ, സ്നേഹം നിറഞ്ഞ ആശംസകൾ!🌺
  • 🌺അമ്മയുടെ അനുഗ്രഹത്താൽ എല്ലാ ദുഃഖങ്ങളും അകന്ന്, സന്തോഷം നിറയട്ടെ. ഹൃദ്യമായ വിജയദശമി ആശംസകൾ
  • സരസ്വതി നമസ്തുഭ്യം
    വരദേ കാമരൂപിണി
    വിദ്യാരംഭം കരിഷ്യാമി
    സിദ്ധിർഭവതു മേ സദാ 🪔 അറിവിന്റെ വിജയദശമി ആശംസകൾ
Vijayadashami 2026 Malayalam wishes
AI generated image

Vidhyarambham Wishes in Malayalam: വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ക്യാപ്ഷനാക്കാം!

  1. ഓം ഹരിശ്രീ ഗണപതായേ നമഃ അവിഘ്നമസ്തു. വിജയദശമി ആശംസകൾ നേരുന്നു📚🌼
  2. 📚🌼അറിവും വിവേകവും നന്മയും നിറഞ്ഞ വിദ്യാരംഭ ആശംസകൾ!
  3. അക്ഷരങ്ങളുടെ ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പ്! ഏവർക്കും ഹൃദ്യമായ വിജയദശമി ആശംസകൾ🪔
  4. 🪔📚അറിവിന്റെ വെളിച്ചം ജീവിതത്തിൽ നിറയട്ടെ… വിദ്യാരംഭത്തിന്റെ ശുഭാശംസകൾ നേരുന്നു!
  5. വിദ്യാരംഭം കുറിയ്ക്കുന്ന കുരുന്നുകൾക്ക് വിജയദശമി ആശംസകൾ!
  6. അധർമത്തിന് മേലെ ധർമം ജയിച്ച സുദിനം, ഏവർക്കും വിജയദശമി ആശംസകൾ!🪔📚
  7. ധർമത്തിന്റെ വിജയം, വിദ്യയിലും കർമത്തിലുമെല്ലാം ശുഭം ഭവിക്കട്ടെ. വിദ്യാരംഭ ആശംസകൾ📚🌼
  8. എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ!
  9. എല്ലാ പുതിയ തുടക്കങ്ങളും ശുഭമായി ഭവിക്കട്ടെ, നവരാത്രി ആശംസകൾ!
Vijayadashami 2026 Malayalam wishes
AI generated image

Also Read: TRAI പറഞ്ഞു, Airtel കേട്ടു! നെറ്റ് ഇല്ലാത്ത ‘Voice Only’ ഒരു മാസ പ്ലാനുകൾ പുറത്തിറക്കി

  1. ഓം ഹരി ശ്രീ ഗണപതയേ നമഃ അറിവിന്‍റെ ലോകത്തിലേക്ക് ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകള്‍ക്കും ആശംസകൾ!
  2. ആദ്യാക്ഷര മധുരം നുണയാം, അറിവിലേക്ക് വളരാം… ഏവർക്കും ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ!🪔📚
  3. വിദ്യകൊണ്ട് പ്രബുദ്ധരാവുക, വിജയ ദശമി ദിനാശംസകള്‍!
  4. അജ്ഞാനമാകുന്ന അന്ധകാരമകറ്റി അറിവിലേക്ക് ചുവട് വയ്ക്കാം. ഏവർക്കും വിദ്യാരംഭ ആശംസകൾ!
  5. 🪔📚നിങ്ങളുടെ ജീവിതം വെളിച്ചം, സ്നേഹം, അനന്തമായ അനുഗ്രഹങ്ങളാൽ നിറയട്ടെ. വിജയ ദശമി ദിനാശംസകള്‍!
  6. തടസ്സങ്ങൾ മാറി ജീവിതത്തിൽ ഐശ്വര്യവും സമാധാനവും നിറയട്ടെ, ശുഭാരംഭത്തിന്റെ വിജയ ദശമി ദിനാശംസകള്‍!
  7. അറിവിന്റെ ലോകത്തേക്ക് ആദ്യമായി പിച്ചവയ്ക്കുന്ന കുരുന്നുകൾക്ക് ശുഭാശംസകൾ നേരുന്നു!
  8. പ്രതീക്ഷയുടെയും പ്രത്യാശയുടെയും അറിവിന്റെയും സുദിനത്തിൽ ഏവർക്കും ആശംസകൾ!

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile