Samsung Galaxy F70 5G ഫ്ലിപ്കാർട്ടിൽ; 50MP OIS ക്യാമറയും 5000mAh ബാറ്ററിയുമുള്ള ഫോണിന് വൻ ലോഞ്ച് ഓഫർ!
പ്രീമിയം ഫീച്ചറുകളും സ്റ്റൈലിഷ് ഡിസൈനുമുള്ള Samsung Galaxy F70 5G ഇന്ന് മുതൽ വിൽപ്പന ആരംഭിക്കുന്നു. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിലാണ് സാംസങ്ങിന്റെ പുത്തൻ എഫ്70 മോഡൽ വിൽപ്പനയ്ക്ക് എത്തുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സാംസങ് ഗാലക്സി എഫ്70 5ജി ലോഞ്ച് ചെയ്തത്. 50MP OIS ക്യാമറയും, ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാക്കപ്പ് നൽകാനായി 5000mAh ബാറ്ററിയും ഫോണിലുണ്ട്. പ്രീമിയം ലുക്കും കരുത്തുറ്റ ഫീച്ചറുകളും ഒരൊറ്റ ഫോണിൽ നോക്കുന്നവർക്ക് ഈ സാംസങ് ഫോൺ മികച്ച ചോയിസാകും. ഫോണിന്റെ വിലയെ കുറിച്ചും പ്രധാന സവിശേഷതകളെ കുറിച്ചും വിശദമായി അറിയാം.
SurveySamsung Galaxy F70 5G India Price, Offers
4GB റാമും 28GB സ്റ്റോറേജുമുള്ള ബേസിക് മോഡലിന് 19,999 രൂപയാണ് വില.6GB റാം മോഡലിന് 22,999 രൂപയാണ് വില.
ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. ലോഞ്ച് ഓഫറുകളുടെ ഭാഗമായി, ബാങ്ക് ഡിസ്കൗണ്ടോടെ ആദ്യ വിൽപ്പനയിൽ ഫോൺ വാങ്ങിക്കാം. ഇതിലൂടെ സാംസങ് എഫ്70 5ജി 17,999 രൂപയ്ക്ക് വാങ്ങിക്കാം. ലൈലാക് ബ്ലിസ്, ബ്ലിസ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും.
സാംസങ് ഗാലക്സി എഫ്70 5ജിയുടെ പ്രത്യേകതകൾ
സാംസങ് ഗാലക്സി F70 5ജിയിൽ 90Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഫുൾ HD+ സൂപ്പർ AMOLED ഇൻഫിനിറ്റി-U ഡിസ്പ്ലേയാണുള്ളത്. മികച്ച കോൺട്രാസ്റ്റും സുഗമമായ സ്ക്രോളിംഗും ഉറപ്പാക്കുന്നു. വീഴ്ചകളിൽ നിന്നും പോറലുകളിൽ നിന്നും സംരക്ഷണം നൽകുന്നതിനായി, സ്ക്രീനിന് മുകളിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനും കൊടുത്തിട്ടുണ്ട്.
25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 5000mAh പവറിന്റെ ബാറ്ററിയാണ് ഫോണിലുള്ളത്. ആൻഡ്രോയിഡ് 15-നെ അടിസ്ഥാനമാക്കിയുള്ള വൺ UI 7.0 വേർഷൻ സോഫ്റ്റ് വെയറിൽ ഫോൺ പ്രവർത്തിക്കുന്നു. 4 തലമുറ ആൻഡ്രോയിഡ് ഒഎസ് അപ്ഗ്രേഡുകളും 5 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഫോൺ നൽകുന്നു. മാലി G68 MP2 ജിപിയുവിനോട് കൂടിയ ഒക്ടാ കോർ എക്സിനോസ് 1330 5nm പ്രോസസറിന്റെ പെർഫോമൻസ് സാംസങ് ഗാലക്സി എഫ്70 5ജിയ്ക്ക് ലഭിക്കുന്നു.
50 മെഗാപിക്സൽ പ്രൈമറി സെൻസറും 5MP F2.2 അൾട്രാ-വൈഡ് ലെൻസും മറ്റൊരു 2MP F2.2 മാക്രോ ക്യാമറയും ചേർന്ന ട്രിപ്പിൾ ക്യാമറയാണ് ഫോണിലുള്ളത്. ഇതിലെ പ്രൈമറി ക്യാമറയ്ക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുണ്ട്.
7.5 mm കനമുള്ള സ്മാർട്ട് ഫോണിന് പൊടിയും വെള്ളവും പ്രതിരോധിക്കാനായി IP54 റേറ്റിങ്ങിന്റെ ഡ്യൂറബിലിറ്റിയുണ്ട്. 4GB, 6GB റാം സപ്പോർട്ടും 128GB സ്റ്റോറേജ് സപ്പോർട്ടും ഇതിനുണ്ട്. സാംസങ് ഗാലക്സി എഫ്70 5ജിയ്ക്ക് 2TB വരെ മെമ്മറി വികസിപ്പിക്കാനുള്ള ശേഷിയുമുണ്ട്.
5ജി, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac സപ്പോർട്ടുള്ള ഫോണാണിത്. ഇതിൽ ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-സി പോർട്ട് കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
