ദീപാവലി പൊടിപൂരമാക്കാൻ വീട്ടിൽ തിയേറ്ററൊരുക്കാം; Zebronics സൗണ്ട്ബാറുകൾക്ക് ആമസോണിൽ വമ്പൻ ഡിസ്കൗണ്ടുകൾ!

Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ Zebronics സൗണ്ട്ബാറുകൾക്ക് വമ്പിച്ച വിലക്കുറവ്! ദീപാവലി ആഘോഷങ്ങൾ പൊടിപൊടിയ്ക്കാൻ ഹോം തിയേറ്റർ വീട്ടിലൊരുക്കാൻ ആഗ്രഹിക്കുന്നവർക്ക് Premium Soundbars കുറഞ്ഞ വിലയിൽ ഒരുക്കാൻ ഇത് സുവർണാവസരമാണ്. പ്രമുഖ ബ്രാൻഡായ സെബ്രോണിക്സിന്റെ ജൂക്ക് ബാർ മോഡലുകൾക്കാണ് ഓഫർ. 3000 രൂപ മുതൽ 9000 രൂപയ്ക്ക് താഴെ വിലയിൽ സെബ്രോണിക്സിന്റെ ഈ ഓഡിയോ സിസ്റ്റം പർച്ചേസ് ചെയ്യാം. ഉയർന്ന സൗണ്ട് ഔട്ട്പുട്ടും ഡോൾബി അറ്റ്‌മോസ് ടെക്നോളജിയും ഇവയ്ക്കുണ്ട്. ലിവിംഗ് റൂം ഒരു സിനിമാ തിയേറ്ററാക്കി മാറ്റാൻ 5.2 ചാനൽ സിസ്റ്റമാണ് ഈ സൗണ്ട്ബാറുകളിലുള്ളത്. നേരിട്ടുള്ള വിലക്കുറവിന് പുറമെ, ആകർഷകമായ ഇഎംഐ, നോ കോസ്റ്റ് ഇഎംഐ ഓഫറുകളും സിബ്രോണിക്സ് സൗണ്ട്ബാറുകൾക്ക് ലഭ്യമാണ്. ബജറ്റ് വിലയിൽ ലഭ്യമായ സെബ്രോണിക്സ് സൗണ്ട്ബാർ മോഡലുകളുടെ സവിശേഷതകളും ഓഫറുകളും വിശദമായി അറിയാം.

ZEBRONICS Juke Bar 9510WS PRO Offer Amazon

54,999 രൂപയ്ക്കാണ് ജൂക്ക് ബാർ 9510WS PRO ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഓഫറിലൂടെ 84 ശതമാനം കിഴിവ് ലഭിക്കുന്നു. ഇങ്ങനെ ഹോം തിയേറ്റർ സിസ്റ്റം 8,999 രൂപയ്ക്ക് വാങ്ങിക്കാം. 1000 രൂപ ബാങ്ക് ഓഫറിലൂടെ 7999 രൂപയ്ക്ക് സെബ്രോണിക്സ് ഹോം തിയേറ്റർ ലഭിക്കും. 316 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും 269 രൂപയുടെ കിഴിവും സ്വന്തമാക്കാം.

സിനിമ തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന ഓഡിയോ സിസ്റ്റത്തിൽ ഒരു സ്ലീക്ക് സൗണ്ട്‌ബാർ, വയർലെസ് സബ്‌വൂഫർ, രണ്ട് റിയർ സാറ്റലൈറ്റ് സ്പീക്കറുകൾ ഉൾപ്പെടുന്നു. ഇവ ഒത്തുചേർന്ന് മികച്ച 5.1 സറൗണ്ട് സൗണ്ട് നൽകുന്നു. 600W RMS ഔട്ട്‌പുട്ട് നൽകുന്ന ഹോം തിയേറ്റർ സിസ്റ്റത്തിന് ഡോൾബി ഓഡിയോ സാങ്കേതികവിദ്യയുടെ പിന്തുണയുമുണ്ട്.

Also Read: റീചാർജ് ടെൻഷൻ വേണ്ട! 90 ദിവസത്തേക്ക് 200GB ഡാറ്റയും അൺലിമിറ്റഡ് കോളുകളും Jio വമ്പൻ പ്ലാൻ

625 W ZEBRONICS Juke bar 9550 pro 5.2 Soundbar Offer

625 W ഓഡിയോ ഔട്ട്പുട്ടുള്ള സെബ്രോണിക്സിന്റെ Juke bar 9550 pro 5.2 തിയേറ്ററാണ് അടുത്തത്. 64,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഹോം തിയേറ്റർ സിസ്റ്റത്തിന് 85 ശതമാനം ഫ്ലാറ്റ് ഡിസ്കണ്ടാണ് അനുവദിച്ചിരിക്കുന്നത്. 1250 രൂപ ബാങ്ക് കിഴിവ് ഈ പ്രീമിയം ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭ്യമാണ്. 352 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും ആമസോൺ നൽകുന്നുണ്ട്.

Zeb-Juke Bar 9550 Pro Dolby 5.2 സപ്പോർട്ടുളള ഹോം തിയേറ്റർ സിസ്റ്റമാണിത്. ആകര്‍ഷകമായ ഡിസൈനിൽ തിളക്കമുള്ള ഫിനിഷിംഗും ഇതിനുണ്ട്. ബ്ലൂടൂത്ത്, HDMI (ARC), Optical-in, AUX, USB എന്നിങ്ങനെ ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകൾ ഓഡിയോ സിസ്റ്റത്തിനുണ്ട്.

Juke BAR 200A Amazon Offer

സെബ്രോണിക്സ് Juke BAR 200A മോഡൽ ഇന്ത്യയിൽ 6999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. എന്നാൽ 53 ശതമാനം നേരിട്ടുള്ള കിഴിവിൽ ഇത് വെറും 3299 രൂപയ്ക്ക് വാങ്ങിക്കാം. 90 W ഓഡിയോ സപ്പോർട്ടുള്ള ഹോം തിയേറ്റർ സിസ്റ്റത്തിന് നോ കോസ്റ്റ് ഇഎംഐയും 116 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്.

2.1-ചാനൽ സൗണ്ട്ബാറിൽ ഒരു എക്സ്റ്റേണൽ സബ്‌വൂഫറുണ്ട്. ഇതിന് 90W ഔട്ട്‌പുട്ട് ശേഷിയാണുള്ളത്. HDMI ARC സപ്പോർട്ടും ടിവി റിമോട്ട് കൺട്രോൾ ഓപ്ഷനും ഇതിനുണ്ട്. ബേസ് കൈകാര്യം ചെയ്യാൻ പ്രത്യേക സബ്‌വൂഫർ ഉള്ളതിനാൽ, പ്രധാന സൗണ്ട്ബാറിന് ശബ്ദത്തിലെ വ്യക്തതയിലും മറ്റ് ഇഫക്റ്റുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും.

Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്‌സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :