AI generated Image (jio prepaid recharge, ജിയോ)
ഏറ്റവും കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ നൽകുന്ന പ്ലാനുകളും അംബാനിയുടെ Jio ടെലികോം കമ്പനി തരുന്നു. അതും അൺലിമിറ്റഡ് 5ജിയും അൺലിമിറ്റഡ് വോയിസ് കോളിങ്ങും തരുന്ന ബജറ്റ് പ്രീ പെയ്ഡ് പ്ലാനാണിത്. വെറും 198 രൂപയാണ് ഈ റീചാർജ് പാക്കേജിന്റെ ചെലവ്. അതിനാൽ ചുരുക്കം ദിവസങ്ങളിലേക്ക് എപ്പോഴെങ്കിലും ഡാറ്റയും കോളുമുള്ള പ്ലാൻ നോക്കുകയാണെങ്കിൽ 200 രൂപയിലും താഴെ വിലയുള്ള റീചാർജ് അനുയോജ്യമാകും. ഇന്ത്യയിലെ ഏത് നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയ്സ് കോളിംഗ് ഇതിൽ ലഭിക്കും. ഈ റീചാർജ് പാക്കേജിൽ എസ്എംഎസ്, ഡാറ്റ ഓഫറുകളും ലഭ്യമാണ്. 198 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
14 ദിവസം വാലിഡിറ്റി ലഭിക്കുന്ന ജിയോ പ്ലാനാണിത്. ഇതിൽ സ്വകാര്യ ടെലികോം അൺലിമിറ്റഡ് വോയിസ് കോളുകളും അൺലിമിറ്റഡ് ഡാറ്റയും നൽകുന്നു. ഏറ്റവും താങ്ങാനാവുന്ന വിലയിൽ നിങ്ങൾക്ക് 2GB പ്രതിദിന ഡാറ്റ ഇതിൽ അനുവദിച്ചിട്ടുണ്ട്. പ്രതിദിനം 100 എസ്എംഎസ്സും ജിയോയുടെ 198 രൂപ പ്ലാനിൽ ലഭ്യമാണ്. ഇന്ത്യയൊട്ടാകെ ഏത് നെറ്റ് വർക്കിലേക്കും അൺലിമിറ്റഡ് വോയ്സ് കോളിങ് ആസ്വദിക്കാം. JioCloud, ജിയോടിവി ആനുകൂല്യങ്ങൾ 198 രൂപ പ്ലാനിൽ കോംപ്ലിമെന്ററിയായി ലഭിക്കും.
കുറഞ്ഞ വിലയിൽ കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്ക് ജിയോയുടെ 198 രൂപ പ്ലാൻ അനുയോജ്യമാകുന്നു. ഇതുകൂടാതെ അത്യാവശ്യഘട്ടങ്ങളിലേക്ക് റീചാർജ് ചെയ്യുന്നവർക്കും ഈ പ്രീ പെയ്ഡ് പ്ലാൻ ഒരു നല്ല ചോയിസാകും. യാത്രകളിലോ മറ്റോ താൽക്കാലികമായി രണ്ടാഴ്ചത്തേക്ക് റീചാർജ് ചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ 198 രൂപ പ്ലാൻ ഉത്തമമാകും. വീഡിയോ സ്ട്രീമിംഗ്, വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യൽ പോലുള്ള ആവശ്യങ്ങൾക്കും ഡാറ്റ വൌച്ചറുകൾക്ക് പകരം ഇത് തെരഞ്ഞെടുക്കാവുന്നതാണ്.
ഇതുകൂടാതെ രണ്ടാമത്തെ സിം കാർഡ് ജിയോ ഉപയോഗിക്കുന്നവർക്ക്, വലപ്പോഴും സിം ആക്ടീവാക്കി നിലനിർത്താൻ ഈ ബജറ്റ് പ്രീ പെയ്ഡ് പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്. ജിയോയിൽ അൺലിമിറ്റഡ് 5G ഡാറ്റ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്ലാനുകളിലൊന്നാണിത്.
എന്നാൽ ദീർഘകാല വാലിഡിറ്റി ആവശ്യമുള്ളവർക്കും, ഡാറ്റയില്ലാതെ ഫോൺ കോളിങ്ങിന് മുൻഗണന കൊടുക്കുന്നവർക്കും ഈ റീചാർജ് പ്ലാൻ അനുയോജ്യമല്ല.