സ്മാർട്ട് ഗ്ലാസ് ഇത്ര ചീപ്പാണോ? 10000 രൂപയ്ക്ക് താഴെ Fire-Boltt Smart Glass വാങ്ങാം, ആമസോണിൽ ഓഫർ!

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഇതാ അതിശയകരമായ ഓഫർ എത്തിയിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിച്ച Fire-Boltt-ന്റെ AI സപ്പോർട്ട് smart glass വിലക്കുറവിൽ വാങ്ങിക്കാം. പ്രീമിയം ലുക്കും അത്യാധുനിക ഫീച്ചറുകളുമുള്ള ഈ ഗ്ലാസിന് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ വില 10000 രൂപയിലും താഴെയാണ്. ബ്ലൂടൂത്ത് കോളിംഗ്, മ്യൂസിക് കൺട്രോൾ, വോയ്‌സ് അസിസ്റ്റന്റ് തുടങ്ങിയ ഫീച്ചറുകൾ ഈ സ്മാർട്ട് ഡിവൈസിനുണ്ട്. ഇത് ശരിക്കും സ്മാർട്ട് വാച്ചിനേക്കാൾ കൂടുതൽ പ്രയോജനം ചെയ്യുന്ന സ്മാർട്ട് ഡിവൈസാണ്. കാരണം യാത്രകളിലും ഡ്രൈവിംഗിലും ഫോൺ പോക്കറ്റിൽ നിന്നെടുക്കാതെ തന്നെ കോളുകൾ ചെയ്യാനാകും. കണ്ണിന് സംരക്ഷണം നൽകുന്ന യുവി പ്രൊട്ടക്ഷൻ ഫീച്ചറുള്ള സ്മാർട്ട് ഗ്ലാസാണിത്. ഫയർ-ബോൾട്ട് സ്മാർട്ട് ഗ്ലാസ്സിന്റെ പ്രത്യേകതകളും ഓഫറുകളുടെ വിശദാംശങ്ങളും അറിയാം.

Fire-Boltt smart glass: ഓഫർ

19,999 രൂപയ്ക്കാണ് ഫയർ ബോൾട്ട് സ്മാർട്ട് ഗ്ലാസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന് പകുതി വിലയാണ് ആമസോണിൽ ഇപ്പോൾ ഈടാക്കുന്നത്. എന്നുവച്ചാൽ ഫയർ ബോൾട്ട് ഫയർ ലെൻസ് എഫ്2 10000 രൂപ വില കുറച്ച്, 9999 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിക്കുമ്പോൾ അധിക ഇളവ് ലഭ്യമാണ്. ഇങ്ങനെ എഐ ക്യാമറ പിന്തുണയ്ക്കുന്ന സ്മാർട്ട് ഗ്ലാസ് 1000 രൂപ കിഴിവിൽ സ്വന്തമാക്കാം. ഈ ബാങ്ക് കാർഡ് കൂടി വിനിയോഗിച്ചാൽ 8999 രൂപയ്ക്ക് തന്നെ സ്മാർട്ട് ഗ്ലാസ് പർച്ചേസ് ചെയ്യാം.

352 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും 260 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും ഫയർ ബോൾട്ട് ഗ്ലാസ് വാങ്ങിക്കാം. ഇത് ആമസോണിന്റെ പരിമിതകാല ഓഫറാണെന്നതും ശ്രദ്ധിക്കുക.

Fire-Boltt Fire-Lens F2 AI Camera സ്മാർട്ട് ഗ്ലാസ്: സവിശേഷതകൾ

ഫയർ ബോൾട്ടിന്റെ FireLens Vision AI സീരീസിൽ ഉൾപ്പെട്ട സ്മാർട്ട് ഗ്ലാസാണിത്. സ്റ്റാൻഡേർഡ് ഫിറ്റിലുള്ള ഫയർലെൻസ് എഫ്1 മോഡലിനൊപ്പം ഏഫ്2, എഫ്2 പ്രോ എന്ന ലാർജ് ഫിറ്റ് മോഡലുകളും ലോഞ്ച് ചെയ്തിരുന്നു. ഇതിൽ 300എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയുള്ള ഡിവൈസാണ് ഫയർ ലെൻസ് എഫ്2.

ഫയർ-എഐ സാങ്കേതികവിദ്യയുള്ള 8 എംപി ക്യാമറയും ഫയർലെൻസ് വിഷൻ എഐ ഓഡിയോയും ഇതിനുണ്ട്. ക്യാപ്‌ചർ ബട്ടൺ അല്ലെങ്കിൽ വോയ്‌സ് കമാൻഡുകൾ വഴി 1080p ഫുൾ എച്ച്ഡി വീഡിയോകളും ഫോട്ടോകളും പകർത്താം.

Also Read: ആമസോണിൽ സ്റ്റോക്ക് കാലി! തകർപ്പൻ ഡിസ്കൗണ്ടിൽ Noise 5.2.4 Dolby Atmos സൗണ്ട്ബാർ ഫ്ലിപ്കാർട്ടിൽ

പെട്ടെന്നുള്ള മറുപടിയ്ക്കായി ലൈവ് ചോദ്യോത്തരങ്ങൾ, ലാൻഡ്‌മാർക്കും സാംസ്കാരിക പര്യവേക്ഷണവും, വിവർത്തനങ്ങൾക്കൊപ്പം വസ്തു, പ്ലാന്റ്, സൈൻ തിരിച്ചറിയൽ എന്നീ ഫീച്ചറുകളെല്ലാം ഇതിനുണ്ട്. 35-ലധികം ഭാഷകളിലുള്ള ലൈവ് സംഭാഷണങ്ങൾ സപ്പോർട്ട് ചെയ്യുന്ന ഫയർ ബോൾട്ട് സ്മാർട്ട് ഗ്ലാസാണിത്.

ഹാൻഡ്‌സ്-ഫ്രീയായി നോട്ട് എഴുതാനും, റിമൈൻഡറുകൾക്കും, മീഡിയ ക്യാപ്‌ചർ സപ്പോർട്ടും ഇതിനുണ്ട്. വ്യക്തമായ ഓഡിയോയ്‌ക്കായി ഇരട്ട മൈക്രോഫോണുകൾ, പ്രാദേശിക മീഡിയ സേവിംഗിനായി 32 ജിബി ഓൺബോർഡ് സ്റ്റോറേജ് സപ്പോർട്ടും ലഭിക്കും. സിരി, ഗൂഗിൾ അസിസ്റ്റന്റ്, ബിക്‌സ്‌ബി, ചാറ്റ്ജിപിടി-പവർഡ് എഐ ടാസ്‌ക് സപ്പോർട്ടും ഈ സ്മാർട്ട് ഗ്ലാസിൽ ലഭിക്കുന്നു.

ഇത് ഭാരം കുറഞ്ഞതും അതുപോലെ ഒന്നിലധികം ഡിസൈനുകളിലും നിറങ്ങളിലും സ്പ്ലാഷ്-റെസിസ്റ്റന്റ് ഫ്രെയിമുകളിലുമാണ് നിർമിച്ചിരിക്കുന്നത്. മെറ്റൽ ഹിഞ്ചുകൾ, മാഗ്നറ്റിക് ചാർജിംഗ് പിന്നുകൾ, എൽഇഡി സ്റ്റാറ്റസ് ഇൻഡിക്കേറ്റർ, വലത് ടെമ്പിളിൽ ടച്ച്പാഡ് നാവിഗേഷൻ തുടങ്ങിയ ഫീച്ചറുകളുമുണ്ട്. ഇൻഡോർ-ഔട്ട്ഡോർ ഉപയോഗത്തിനായി ട്രാൻസിഷൻ ലെൻസുകളുടെ സപ്പോർട്ടും ലഭ്യമാണ്.

ഫേംവെയർ അപ്ഡേറ്റ് ചെയ്യാനും, മീഡിയ സമന്വയിപ്പിക്കാനും, തത്സമയ വിവർത്തനങ്ങൾ ആക്സസ് ചെയ്യാനും, AI- പവർ ചെയ്ത മീറ്റിംഗ് റെക്കോർഡുകൾ കൈകാര്യം ചെയ്യാനും ഫയർലെൻസ് AI ആപ്പ് എക്സ്പീരിയൻസും ഇതിലുണ്ട്.

Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്‌സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :