Vivo X300 Ultra: ഇനി എന്ത് വേണം? 200MP+200MP+50MP ഫ്ലാഗ്ഷിപ്പ് ക്യാമറയും 6600mAh ബാറ്ററിയും! ഒരു ഒന്നൊന്നര ഫോൺ

Vivo X300 Ultra: ഇനി എന്ത് വേണം? 200MP+200MP+50MP ഫ്ലാഗ്ഷിപ്പ് ക്യാമറയും 6600mAh ബാറ്ററിയും! ഒരു ഒന്നൊന്നര ഫോൺ

ഒരു ഫോണിൽ രണ്ട് 200MP ക്യാമറകളോ? അതെ, വിവോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് കരുത്തൻ Vivo X300 Ultra വമ്പൻ ക്യാമറ ഫീച്ചറുകളോടെ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ട്രിപ്പിൾ റിയർ സെൻസറും, 50 മെഗാപിക്സലിന്റെ ഫ്രണ്ട് സെൻസറുമുള്ള സ്മാർട്ട് ഫോണാണിത്. ഇതിനൊപ്പം കരുത്തിനായി 6500 mAh ബാറ്ററിയും ഈ ഫോണിലുണ്ട്. ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസിനായി വിവോയും Zeiss ഉം ഈ ഫോണിലും കൈകോർക്കുന്നുണ്ട്. മികച്ച പോർട്രെയിറ്റ്, നൈറ്റ് ഫോട്ടോഗ്രാഫിയ്ക്ക് അനുയോജ്യമായ സീസ് ഒപ്റ്റിക്സ് സപ്പോർട്ട് ഇതിലുണ്ട്. പവർഫുള്ളും മാസും ഒത്തുചേർന്ന വിവോ എക്സ്300 അൾട്രായുടെ വിലയും സവിശേഷതകളും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Vivo X300 Ultra Price India

ഒരൊറ്റ സ്റ്റോറേജിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. 16 ജിബി, 512 ജിബി വേരിയന്റുകളുള്ള ഫോണിന് 1,59,999 രൂപയാണ് വില.

മെയ് മുതൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും, വിവോ ഇ-സ്റ്റോർ, റീട്ടെയിൽ ഷോപ്പുകളിലും ഫോൺ ലഭ്യമാകും. എക്ലിപ്സ് ബ്ലാക്ക്, വിക്ടറി ഗ്രീൻ നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയത്.

Vivo X300 Ultra Camera

ക്യാമറയിലേക്ക് വന്നാൽ സ്മാർട്ട് ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്. അണ്ടർവാട്ടർ ഫോട്ടോഗ്രാഫിയാണ് ഫോണിന്റെ ഹൈലൈറ്റ്. 200MP മെയിൻ സെൻസറിൽ ഉപയോഗിച്ചിരിക്കുന്നത് സോണി LYTIA 901 സെൻസറാണ്. ഇത് OIS സപ്പോർട്ട് ചെയ്യുന്നു.സോണിയുടെ LYT818 സെൻസറാണ് 50MP വൈഡ്-ആംഗിൾ ക്യാമറയിലുള്ളത്. OIS സപ്പോർട്ടുള്ള 200MP ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്.

ഫോണിന് മുൻവശത്ത്, 50MP ഓട്ടോഫോക്കസ് സെൽഫി ക്യാമറ കൊടുത്തിരിക്കുന്നു. സ്റ്റാൻഡേർഡ് പോർട്രെയ്റ്റ്, പ്രോ, പനോരമ, ടൈം-ലാപ്സ് ഓപ്ഷനുകൾ സപ്പോർട്ട് ചെയ്യുന്ന ക്യാമറയാണിത്. നിരവധി നൂതന എഐ ഫീച്ചറുകളും ഈ വിവോ ഫോണിൽ ലഭിക്കുന്നു.

AI Erase, AI പോർട്രെയ്റ്റ് എൻഹാൻസ്‌മെന്റ്, AI വീഡിയോ സ്റ്റെബിലൈസേഷൻ സ്മാർട്ട് ഫോണിലുണ്ട്. പിൻവശത്തെ മൂന്ന് സെൻസറുകളിലും സീൻ-അവേർ ക്യാമറ ഒപ്റ്റിമൈസേഷൻ സപ്പോർട്ട് ലഭിക്കുന്നു.

Also Read: ഡോൾബി ഓഡിയോയിലൂടെ ഹോം തിയേറ്റർ ഫീൽ! JBL Cinema SB560 Soundbar വമ്പിച്ച ഓഫറിൽ!

വിവോ എക്സ്300 അൾട്രാ മറ്റ് സവിശേഷതകൾ

വിവോ എക്സ് 300 അൾട്രായിലെ ഡിസ്പ്ലേ, പ്രോസസർ, ബാറ്ററി, സോഫ്റ്റ് വെയർ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

Vivo X300 Ultra
  1. ഡിസ്പ്ലേ: 6.82 ഇഞ്ച് AMOLED ഡിസ്പ്ലേയുള്ള സ്മാർട്ട് ഫോണാണിത്. ഇതിന് സുഗമമായ 144 Hz റിഫ്രഷ് റേറ്റ് സ്ക്രോളിങ് സപ്പോർട്ടുണ്ട്. ഡോൾബി വിഷൻ, HDR10+, നെറ്റ്ഫ്ലിക്സ് HDR, HDR വിവിഡ്, TÜV റെയിൻലാൻഡ് ഫ്ലിക്കർ-ഫ്രീ സർട്ടിഫിക്കേഷൻ ഫീച്ചറുകളുള്ള ഡിസ്പ്ലേയാണിത്.
  2. പ്രോസസർ: സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ആണ് ഫോണിലെ സോഫ്റ്റ് വെയർ. ഇത് അഡ്രിനോ 840 ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. 16GB LPDDR5X Ultra Pro RAM സപ്പോർട്ട് ചെയ്യുന്ന പ്രോസസറാണിത്.
  3. ബാറ്ററി: 100 W ഫ്ലാഷ് ചാർജിങ്, 40W വയർലെസ് ഫ്ലാഷ് ചാർജിങ് ഫോൺ പിന്തുണയ്ക്കുന്നു. 6600mAh ബാറ്ററിയാണ് ഫോണിലുള്ളത്.
  4. സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16, OriginOS 6 വേർഷൻ ഒഎസ്സാണ് ഇതിലുള്ളത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile