ഡോൾബി ഓഡിയോയിലൂടെ ഹോം തിയേറ്റർ ഫീൽ! JBL Cinema SB560 Soundbar വമ്പിച്ച ഓഫറിൽ!
വീടിനെ ഒരു മിനി തിയേറ്ററാക്കി മാറ്റാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇതാ ആമസോണിലെ ലാഭകരമായ പർച്ചേസിലൂടെ JBL Cinema SB560 Soundbar സ്വന്തമാക്കാം. പ്രീമിയം ഓഡിയോ ബ്രാൻഡായ ജെബിഎല്ലിൽ നിന്നുള്ള ഡോൾബി ഓഡിയോ സൗണ്ട്ബാറിനാണ് വിലക്കിഴിവ്. 15000 രൂപയിൽ താഴെ വിലയിൽ പ്രീമിയം ഓഡിയോ സിസ്റ്റം വാങ്ങാമെന്നതാണ് നേട്ടം.
Surveyമൂന്ന് സ്പീക്കറുകളും ഒരു സബ്‌വൂഫറുംഅടങ്ങുന്ന ഹോം തിയേറ്റർ സിസ്റ്റത്തിന് 250W ഔട്ട്‌പുട്ട് ഓഡിയോയാണുള്ളത്. മികച്ച ഇഎംഐ ഡീലിലൂടെയും ഈ വർഷത്തെ ഏറ്റവും മികച്ച സൗണ്ട്ബാർ ഓഫറുകളിലൊന്നാണിതെന്ന് പറയാം. എന്തൊക്കെയാണ് ഈ മോഡലിന്റെ സവിശേഷതകളെന്നും ഇപ്പോഴത്തെ വിലക്കിഴിവിനെ കുറിച്ചും വിശദമായി അറിയാം.
JBL Cinema SB560 Soundbar Amazon Price Offer
19,999 രൂപയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്ത JBL Newly Launched Cinema SB560 ഓഡിയോ സിസ്റ്റമാണിത്. ആമസോണിൽ 25 ശതമാനം കിഴിവിൽ 14,999 രൂപയ്ക്ക് സൗണ്ട് ബാർ വിൽക്കുന്നു. ഇത് ബാങ്ക് കിഴിവുകളൊന്നും ചേർക്കാതെയുള്ള വിലയാണ്. 449 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഡീലും ലഭ്യമാണ്.
വെക്കേഷൻ ജോറാക്കാൻ ഹോം തിയേറ്റർ വാങ്ങണമെന്ന് ദീർഘനാളായി ആഗ്രഹിക്കുന്നവർക്ക് ഇത് സുവർണാവസരമാണ്. ജെബിഎൽ സൗണ്ട് ബാറിന് 527 രൂപയുടെ ഇഎംഐയും, 486 രൂപയുടെ പലിശ രഹിത ( നോ കോസ്റ്റ്) ഇഎംഐ ഓഫറും ലഭിക്കുന്നു.
Also Read: വെക്കേഷന് വീട്ടിൽ ഹോം തിയേറ്റർ! 65 ഇഞ്ച് Mini LED QLED TV കൾ ആമസോണിൽ പകുതി വിലയ്ക്ക്
JBL Newly Launched Cinema SB560
JBL പുതുതായി പുറത്തിറക്കിയ ഓഡിയോ സിസ്റ്റം ടിവിയിലൂടെ ഒരു മിനി തിയേറ്റർ വീട്ടിലൊരുക്കാൻ നിങ്ങളെ സഹായിക്കും. ഐപിഎല്ലും ഫുട്ബോൾ ലോകകപ്പും പുത്തൻ സിനിമാ റിലീസുകളും നല്ല ബാസിൽ ആസ്വദിക്കാൻ ഈ ബജറ്റ് സൗണ്ട് ബാറിലൂടെ സാധിക്കുന്നതാണ്.

250W പവർ പായ്ക്ക്ഡ് ഓഡിയോയും ഡോൾബി സപ്പോർട്ടുമുള്ള യൂണിറ്റാണിത്. സബ് വൂഫറടക്കം 3.1 ചാനൽ സൗണ്ട്ബാറിൽ വയർലെസ് വൂഫറിലൂടെ ആഴത്തിലുള്ള ബാസും ലഭിക്കുന്നു. ശബ്ദം മുകളിൽ നിന്നും വശങ്ങളിൽ നിന്നും വരുന്ന അനുഭവമാണ് ഡോൾബി തരുന്നത്.
ഡോൾബി ഓഡിയോയും HDMI eARC സപ്പോർട്ടും ഇതിനുണ്ട്. സിനിമകളിലും ഷോകളിലും ആഴത്തിലുള്ള കാഴ്ചാനുഭവം ഉറപ്പാക്കാൻ ഇത് ധാരാളം. ബ്ലൂടൂത്ത്, HDMI കണക്റ്റിവിറ്റി ഉപയോഗിച്ചാണ് ഇതിൽ കണക്റ്റിവിറ്റി ലഭിക്കുന്നത്. ടിവികൾ മാത്രമല്ല സ്മാർട്ട്‌ഫോണുകൾക്കും തടസ്സമില്ലാത്ത പെയറിങ് ഇതിലൂടെ സാധിക്കും.
വൈഫൈ സ്ട്രീമിംഗ് ഇല്ലെന്നത് ഇതിന്റെ പോരായ്മയാണ്. ബിൽറ്റ്-ഇൻ സ്‌പോട്ടിഫൈ കണക്റ്റ്, എയർപ്ലേ, ക്രോംകാസ്റ്റ് പോലുള്ള ഫീച്ചറുകളെയും ജെബിഎൽ Cinema SB560 സിസ്റ്റം സപ്പോർട്ട് ചെയ്യുന്നില്ല.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile