115 ഇഞ്ച് വലിപ്പത്തിൽ Vu Masterpiece AEye TV ഇന്ത്യൻ വിപണിയിൽ, വിലയോ?

സ്മാർട്ട് ടിവി വിപണിയിൽ വിസ്മയം തീർക്കാൻ Vu Televisions പുതിയ വമ്പൻ ടിവി പുറത്തിറക്കി. സാധാരണ ടിവികളിൽ നിന്നും വ്യത്യസ്തമായി 115 ഇഞ്ച് വരെ വലിപ്പമുള്ള Vu Masterpiece AEye TV സീരീസ് ലോഞ്ച് ചെയ്തു. 5 ഇഞ്ച് മുതൽ 115 ഇഞ്ച് വരെ വിവിധ വലിപ്പങ്ങളിൽ ലഭ്യമാകുന്ന ടെലിവിഷനാണിവ. Eye AI ചിപ്പ് ആണ് ഈ സീരീസിന് പെർഫോമൻസ് നൽകുന്നത്. 4K QLED ഡിസ്‌പ്ലേ, ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം പോലുള്ള ഫീച്ചറുകൾ ഇതിനുണ്ട്. വിയു മാസ്റ്റർപീസ് ടിവികളുടെ പ്രത്യേകതകളും ഇന്ത്യയിലെ വിലയും ഓഫറുകളും അറിയാം.

Vu Masterpiece AEye TV: ഇന്ത്യയിലെ വിലയും ലഭ്യതയും

75,000 രൂപ മുതൽ 13 ലക്ഷം രൂപ വരെയാണ് വിവിധ വലിപ്പത്തിലുള്ള ടിവികളുടെ വില. ഈ വിയു ടെലിവിഷന് 55, 65, 75, 85, 98, 115 ഇഞ്ച് എന്നിങ്ങനെ ആറ് വലുപ്പങ്ങളിൽ ടിവി ലഭിക്കും.

ഇതിൽ 55 ഇഞ്ച് മോഡലിന് 75,000 രൂപ മുതലാണ് വില. 2026 നവംബർ 12 മുതൽ പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിൽ സ്മാർട്ട് ടിവി ലഭ്യമാകും.

  • 55 ഇഞ്ച് വിയു മാസറ്റർപീസ് AEye ടിവി: 75,000 രൂപ
  • 65 ഇഞ്ച് വിയു മാസറ്റർപീസ് AEye ടിവി: 95,000 രൂപ
  • 75 ഇഞ്ച് വിയു മാസറ്റർപീസ് AEye ടിവി: 1,30,000 രൂപ
  • 85 ഇഞ്ച് വിയു മാസറ്റർപീസ് AEye ടിവി: 1,75,000 രൂപ
  • 98 ഇഞ്ച് വിയു മാസറ്റർപീസ് AEye ടിവി: 2,95,000 രൂപ
  • 115 ഇഞ്ച് വിയു മാസറ്റർപീസ് AEye ടിവി: 13,00,000 രൂപ

വിയു ടിവിയുടെ പ്രത്യേകതകൾ

കണ്ണിന് സുഗമമായ വിഷ്വൽ എക്സ്പീരിയൻസ് നൽകുന്ന സ്മാർട്ട് ടിവികളാണിവ. മുറിയിലെ വെളിച്ചം തിരിച്ചറിയാനായി ഇതിലെ സെൻസർ സഹായിക്കും. AI സാങ്കേതികവിദ്യ ഓരോ ദൃശ്യവും വിശകലനം ചെയ്ത് അത് ഇരുണ്ട പശ്ചാത്തലത്തിലുള്ള പരിപാടികൾക്കും തെളിച്ചമുള്ള പരിപാടികൾക്കും അനുസൃതമായി ഫീച്ചറുണ്ട്. മുറിയിലെ വെളിച്ചത്തിനനുസരിച്ച് ബ്രൈറ്റ്നസ്, കോൺട്രാസ്റ്റ്, ഗാമ, കളർ ടെമ്പറേച്ചർ, HDR തീവ്രത, ലോക്കൽ ഡിമ്മിംഗ് എന്നിവ ക്രമീകരിക്കുന്ന ഫീച്ചറും സ്മാർട്ട് ടിവിയ്ക്കുണ്ട്. ഇരുണ്ട ദൃശ്യങ്ങളിൽ നിന്ന് പെട്ടെന്ന് തെളിച്ചമുള്ള ദൃശ്യങ്ങളിലേക്കുള്ള മാറ്റം ക്രമേണ ക്രമീകരിച്ച് കണ്ണുകൾക്കുണ്ടാകുന്ന ആഘാതവും ആയാസവും കുറയ്ക്കാനും സാധിക്കും.

ഇതിന് 2,500 nits XDR ഡിസ്പ്ലേയാണുള്ളത്. 288Hz Fluid Motion സപ്പോർട്ട് വിയു സ്മാർട്ട് ടിവിയ്ക്കുണ്ട്. ഇതിന് ഹൈപ്പർ മോഷൻ AI എഞ്ചിൻ കൂടിയുണ്ട്. 240W ഓഡിയോ ഔട്ട്പുട്ട് സ്മാർട്ട് ടിവിയിൽ നിന്ന് ലഭിക്കും. 8 സ്പീക്കറുകളും 2 റിയർ സബ്‌വൂഫറുകളും അടങ്ങിയ 10-ഡ്രൈവർ സിസ്റ്റമാണ് വിയു ടിവിയിലുണ്ട്. ഇതിൽ മുകളിലേക്കും വശങ്ങളിലേക്കും താഴേക്കും ശബ്ദം പുറപ്പെടുവിക്കുന്ന ഡ്രൈവറുകൾ കൊടുത്തിട്ടുണ്ട്.

ഡോൾബി അറ്റ്‌മോസും ഡോൾബി AC-4 ഡയലോഗ് എൻഹാൻസറും ടിവി സപ്പോർട്ട് ചെയ്യുന്നു. ഈ സ്മാർട്ട് ടിവിയ്ക്ക് ജെമിനി എഐ പിന്തുണയ്ക്കുന്ന സോഫ്റ്റ് വെയറാണുള്ളത്. രണ്ട് ബ്ലൂടൂത്ത് വോയ്‌സ് റിമോട്ടുകളും ടെലിവിഷനുണ്ട്. വിയു മാസ്റ്റർപീസ് സ്മാർട്ട് ടിവിയിൽ അലുമിനിയം-അലോയ് ബോഡിയും, അർമാനിയുടെ അർമാനി ഗോൾഡ് ഫിനിഷും ഇതിനുണ്ട്. പേഴ്സണലൈസ്ഡ് ഫ്രെയിം മോഡ് ഓണാക്കി വയ്ക്കുമ്പോൾ, ടിവി സ്ക്രീൻ ഓഫായാലും ഡിജിറ്റൽ ആർട്ട് ഡിസ്‌പ്ലേ പോലെ പ്രവർത്തിക്കും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile