വിവോയുടെ പുതിയ ബാറ്ററി മോൺസ്റ്റർ Vivo T5 Pro 5G കുറഞ്ഞ വിലയ്ക്ക് ആമസോണിൽ. ഒരു സാധാരണ പവർ ബാങ്കിന് തുല്യമായ 9020 mAh കൂറ്റൻ ബാറ്ററിയുള്ള സ്മാർട്ട് ഫോണിനാണ് കിഴിവ്. മികച്ച ക്യാമറയും പവറും ആഗ്രഹിക്കുന്നവർക്ക് വിവോ ടി5 പ്രോ 5ജി മികച്ച അവസരമാണ്. ആമസോണിനേക്കാൾ മികച്ച കിഴിവ് വിവോ സ്മാർട്ട് ഫോണിന് ആമസോൺ തരുന്നു. ഫ്ലിപ്കാർട്ടിൽ നടക്കുന്ന Sasa Lele സെയിലിൽ തകർപ്പൻ ഓഫറുകളാണ് ഫോണിന് അനുവദിച്ചിരിക്കുന്നത്. നിങ്ങൾ ഒരു ഗെയിമർ ആണെങ്കിലും വ്ലോഗർ ആണെങ്കിലും ബജറ്റ് വിലയിലുള്ള ഫോൺ അന്വേഷിക്കുകയാണെങ്കിൽ ഈ കിഴിവ് പ്രയോജനപ്പെടുത്താം.
ഫ്ലിപ്കാർട്ട് സസാ ലേലേ സെയിലിൽ 29000 രൂപയിലും താഴെയാണ് ഫോണിന് വില. പകുതി വിലയുടെ ഇൻസ്റ്റന്റ് കിഴിവിന് പുറമെ മികച്ച ബാങ്ക് ഓഫറും ഇഎംഐ ഡീലുകളും ലഭ്യമാണ്. വിവോ ടി5 പ്രോ 5ജിയുടെ ഓഫറിനെ കുറിച്ചും സവിശേഷതകളും പ്രത്യേകതകളും അറിയാം.
ബാറ്ററി മോൺസ്റ്റർ വിവോ ടി5 പ്രോയ്ക്ക് ആമസോണിൽ 30,500 രൂപയാകുന്നു. 8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്. ആമസോണിൽ ഇതിന് വില 30,500 രൂപയാണ്. എന്നാൽ ഫ്ലിപ്കാർട്ടിൽ വിവോ ടി5 പ്രോയ്ക്ക് അതിശയകരമായ വിലക്കിഴിവുണ്ട്. സസാ ലേലേ സെയിൽ എന്നാൽ ഡബിൾ ഓഫറുകൾ എന്നാണ് അർഥം. വിവോ ടി5 പ്രോയ്ക്കും ഈ ഇരട്ടി ലാഭം ഉറപ്പിക്കാം. എങ്ങനെയെന്നാൽ ഫോണിന്റെ വിപണി വിലയിൽ നിന്ന് പകുതി വിലക്കുറവ് ലഭ്യമാണ്. ഗംഭീരമായ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും ഇരട്ടി ലാഭം കണ്ടെത്താം.
വിവോ ടി5 പ്രോ 5ജിയ്ക്ക് ഫ്ലിപ്കാർട്ടിൽ 29,999 രൂപയാണ് വില. 8ജിബി, 128ജിബി സ്റ്റോറേജ് ഫോണിന്റെ കോസ്മിക് ബ്ലാക്ക്, ഗ്ലേഷ്യർ ബ്ലൂ കളറുകളിലുള്ള ഫോണിന് ഇളവ് പ്രയോജനപ്പെടുത്താം. ഫോണിന് 1900 രൂപയിൽ അധികം ബാങ്ക് കിഴിവുമുണ്ട്. ഇത് വില 28000 രൂപ റേഞ്ചിലേക്ക് മാറ്റുന്നു. വിവോ ടി5 പ്രോ 5ജി 21150 രൂപയുടെ എക്സ്ചേഞ്ച് ഡീലിലും സ്വന്തമാക്കാം. സ്മാർട്ട് ഫോണിന് 6 മാസത്തേക്ക്, 5000 രൂപ നിരക്കിൽ ഇഎംഐ ഓഫറും ഇപ്പോൾ ലഭ്യമാണ്. ഇത് വിവോയുടെ പരിമിതകാലത്തേക്കുള്ള ഓഫറാണ്. സ്റ്റോക്ക് തീരുന്നതിന് അനുസരിച്ച് ഓഫറിലും വ്യത്യാസം വന്നേക്കും.
9020mAh പവർഫുൾ ബാറ്ററിയുള്ളതിനാൽ തന്നെ ഗെയിമർമാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട മോഡലാണിത്. ഈ വിവോ ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.