കൂടുതൽ ലാഭം എവിടെന്നോ! 9020 mAh ബാറ്ററി Vivo T5 Pro 5G ഇരട്ടി ലാഭത്തിൽ!
വിവോയുടെ പുതിയ ബാറ്ററി മോൺസ്റ്റർ Vivo T5 Pro 5G കുറഞ്ഞ വിലയ്ക്ക് ആമസോണിൽ. ഒരു സാധാരണ പവർ ബാങ്കിന് തുല്യമായ 9020 mAh കൂറ്റൻ ബാറ്ററിയുള്ള സ്മാർട്ട് ഫോണിനാണ് കിഴിവ്. മികച്ച ക്യാമറയും പവറും ആഗ്രഹിക്കുന്നവർക്ക് വിവോ ടി5 പ്രോ 5ജി മികച്ച അവസരമാണ്. ആമസോണിനേക്കാൾ മികച്ച കിഴിവ് വിവോ സ്മാർട്ട് ഫോണിന് ആമസോൺ തരുന്നു. ഫ്ലിപ്കാർട്ടിൽ നടക്കുന്ന Sasa Lele സെയിലിൽ തകർപ്പൻ ഓഫറുകളാണ് ഫോണിന് അനുവദിച്ചിരിക്കുന്നത്. നിങ്ങൾ ഒരു ഗെയിമർ ആണെങ്കിലും വ്ലോഗർ ആണെങ്കിലും ബജറ്റ് വിലയിലുള്ള ഫോൺ അന്വേഷിക്കുകയാണെങ്കിൽ ഈ കിഴിവ് പ്രയോജനപ്പെടുത്താം.
Surveyഫ്ലിപ്കാർട്ട് സസാ ലേലേ സെയിലിൽ 29000 രൂപയിലും താഴെയാണ് ഫോണിന് വില. പകുതി വിലയുടെ ഇൻസ്റ്റന്റ് കിഴിവിന് പുറമെ മികച്ച ബാങ്ക് ഓഫറും ഇഎംഐ ഡീലുകളും ലഭ്യമാണ്. വിവോ ടി5 പ്രോ 5ജിയുടെ ഓഫറിനെ കുറിച്ചും സവിശേഷതകളും പ്രത്യേകതകളും അറിയാം.
Vivo T5 Pro 5G Price Deal Flipkart
ബാറ്ററി മോൺസ്റ്റർ വിവോ ടി5 പ്രോയ്ക്ക് ആമസോണിൽ 30,500 രൂപയാകുന്നു. 8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള സ്മാർട്ട് ഫോണാണിത്. ആമസോണിൽ ഇതിന് വില 30,500 രൂപയാണ്. എന്നാൽ ഫ്ലിപ്കാർട്ടിൽ വിവോ ടി5 പ്രോയ്ക്ക് അതിശയകരമായ വിലക്കിഴിവുണ്ട്. സസാ ലേലേ സെയിൽ എന്നാൽ ഡബിൾ ഓഫറുകൾ എന്നാണ് അർഥം. വിവോ ടി5 പ്രോയ്ക്കും ഈ ഇരട്ടി ലാഭം ഉറപ്പിക്കാം. എങ്ങനെയെന്നാൽ ഫോണിന്റെ വിപണി വിലയിൽ നിന്ന് പകുതി വിലക്കുറവ് ലഭ്യമാണ്. ഗംഭീരമായ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും ഇരട്ടി ലാഭം കണ്ടെത്താം.
വിവോ ടി5 പ്രോ 5ജിയ്ക്ക് ഫ്ലിപ്കാർട്ടിൽ 29,999 രൂപയാണ് വില. 8ജിബി, 128ജിബി സ്റ്റോറേജ് ഫോണിന്റെ കോസ്മിക് ബ്ലാക്ക്, ഗ്ലേഷ്യർ ബ്ലൂ കളറുകളിലുള്ള ഫോണിന് ഇളവ് പ്രയോജനപ്പെടുത്താം. ഫോണിന് 1900 രൂപയിൽ അധികം ബാങ്ക് കിഴിവുമുണ്ട്. ഇത് വില 28000 രൂപ റേഞ്ചിലേക്ക് മാറ്റുന്നു. വിവോ ടി5 പ്രോ 5ജി 21150 രൂപയുടെ എക്സ്ചേഞ്ച് ഡീലിലും സ്വന്തമാക്കാം. സ്മാർട്ട് ഫോണിന് 6 മാസത്തേക്ക്, 5000 രൂപ നിരക്കിൽ ഇഎംഐ ഓഫറും ഇപ്പോൾ ലഭ്യമാണ്. ഇത് വിവോയുടെ പരിമിതകാലത്തേക്കുള്ള ഓഫറാണ്. സ്റ്റോക്ക് തീരുന്നതിന് അനുസരിച്ച് ഓഫറിലും വ്യത്യാസം വന്നേക്കും.
വിവോ ടി5 പ്രോ 5ജി സവിശേഷതകൾ
9020mAh പവർഫുൾ ബാറ്ററിയുള്ളതിനാൽ തന്നെ ഗെയിമർമാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട മോഡലാണിത്. ഈ വിവോ ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ അറിയാം.

- ഡിസ്പ്ലേ: 6.8 ഇഞ്ച് AMOLED ഡിസ്‌പ്ലേയിലുള്ള ഫോണാണിത്. 1.5K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടും വിവോ ടി5 പ്രോയ്ക്ക് ലഭിക്കുന്നു. 5,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ഫോണിനുണ്ട്. ഗെയിമിംഗ്, വീഡിയോ പ്ലേബാക്ക് സപ്പോർട്ടും ഇതിന് ലഭിക്കുന്നു.
- ക്യാമറ: രണ്ട് ക്യാമറയാണ് വിവോ ടി5 പ്രോയിലുള്ളത്. ഇതിൽ OIS സപ്പോർട്ടുള്ള 50MP പ്രൈമറി ക്യാമറയും 2MP ബൊക്കെ സെൻസറും വരുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP സെൻസറുണ്ട്. 30fps-ൽ 4K വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ഇതിന് ലഭിക്കുന്നു.
- പ്രോസസർ: ക്വാൽകോമിൽ നിന്നുള്ള സ്നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റാണ് വിവോ ടി5 പ്രോയിലുള്ളത്. ഇത് 12GB വരെ റാമും 256GB UFS 3.1 സ്റ്റോറേജും പിന്തുണയ്ക്കുന്നു. 7,000mm² വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റമുള്ളതിനാൽ ഗെയിമിങ് ടാസ്കുകളിൽ ചൂട് നിയന്ത്രിക്കാൻ മികച്ചതാണ്.
- സോഫ്റ്റ് വെയർ: ഒറിജിൻ ഒഎസ് 6.0 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 വിവോ ടി5 പ്രോയിൽ പ്രവർത്തിക്കുന്നത്. നാല് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും കമ്പനി ഓഫർ ചെയ്യുന്നു.
- ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കാൻ വിവോ ടി5 പ്രോയ്ക്ക് IP68+IP69 റേറ്റിംഗുണ്ട്.
- ബാറ്ററി: ഫോണിന്റെ പ്രധാന ഹൈലൈറ്റ് 9,020mAh ബാറ്ററിയാണ്. ഇതിൽ 90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുണ്ട്. അഞ്ച് വർഷം വരെ ബാറ്ററി ആയുസ്സാണ് കമ്പനി ഓഫർ ചെയ്യുന്നത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile