ഇന്നാണ് വിൽപ്പന, പുതിയ Vivo T5 5G വാങ്ങാം; 4000 രൂപ ഡിസ്‌കൗണ്ടും 7050mAh ബാറ്ററിയും!

പവർഫുൾ പെർഫോമൻസും ഭീമൻ ബാറ്ററി കരുത്തുമായി അവതരിപ്പിച്ച Vivo T5 5G വിലക്കുറവിൽ വാങ്ങാം.7050mAh പവർഫുൾ ബ്ലൂവോൾട്ട് ബാറ്ററിയും 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുള്ള സ്മാർട്ട് ഫോണാണിത്. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി ഒഐഎസ് സപ്പോർട്ടും ഈ വിവോ ഫോണിൽ ലഭിക്കും. 7.99mm കനം മാത്രമേ ഉള്ളുവെങ്കിലും കരുത്തനായ ബാറ്ററിയാണ് ഫോണിന്റെ ഹൈലൈറ്റ്. ഇന്നത്തെ വിൽപ്പനയ്ക്ക് 4000 രൂപയുടെ ബാങ്ക് ഇളവും ലഭ്യമാണ്. പുതിയ വിവോ ഫോണിന്റെ ഓഫറുകളെ കുറിച്ചും സവിശേഷതകളും അറിയാം.

Also Read: ഫ്രെഷ്, ഫ്രെഷേ! iPhone 18 Pro, ഐഫോൺ 18 പ്രോ മാക്സ് രണ്ട് ഗംഭീര കളറുകളിൽ

Vivo T5 5G Price, India Sale

റോയൽ ബ്രോൺസ്, സിൽവർ ഗ്രീൻ കളറുകളിലാണ് വിവോ ടി5 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. നാല് വ്യത്യസ്ത സ്റ്റോറേജ് ഓപ്ഷനുകളിൽ സ്മാർട്ട് ഫോൺ ലഭിക്കും.

  • 6GB, 128GB: 34,999 രൂപ
  • 8GB, 128GB: 39,999 രൂപ
  • 8GB, 256GB: 44,999 രൂപ
  • 12GB, 256GB: 49,999 രൂപ

SBI, HDFC, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 4000 രൂപ വരെ ഇളവ് ആദ്യ വിൽപ്പനയിൽ വാങ്ങാം. ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ട് വഴിയും വിവോ ഓൺലൈൻ സൈറ്റിലും 30999 രൂപ മുതൽ ഫോൺ ലഭ്യമാകും.

Vivo T5 5G launch

വിവോ ടി5 5ജി സവിശേഷതകൾ

വിവോ ടി5 5ജിയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് അറിയാം.

  1. ഡിസ്പ്ലേ: 6.83 ഇഞ്ച് 1.5K 3D കർവ്ഡ് AMOLED ഡിസ്‌പ്ലേ ഫോണിന് 144Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇതിന് 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുണ്ട്. 300Hz ടച്ച് സാംപ്ലിംഗ് റേറ്റ്, HDR10+ സപ്പോർട്ടും വിവോ ടി5 5ജിയ്ക്കുണ്ട്.
  2. ക്യാമറ: ഡ്യുവൽ റിയർ ക്യാമറ യൂണിറ്റുള്ള ഫോണാണിത്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും ഇതിലുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടും പ്രൈമറി ക്യാമറയ്ക്കുണ്ട്. ഫോണിന് മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.
  3. പ്രൊസസർ: വിവോ ടി5 5ജിക്ക് കരുത്ത് പകരുന്നത് 4nm ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7500 ടർബോ ചിപ്‌സെറ്റാണ്.
  4. ബാറ്ററി: വിവോ ടി5 5ജിയിൽ 44W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുണ്ട്. ഇതിൽ 7,050mAh ബാറ്ററിയാണ് കരുത്ത് പകരുന്നത്.
  5. കണക്റ്റിവിറ്റി: 5G, 4G LTE, Wi-Fi 6, ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. യുഎസ്ബി ടൈപ്പ് സി പോർട്ട് ചാർജിങ്ങുണ്ട്. ഇതിൽ GPS, BeiDou, GLONASS, Galileo, NavIC, QZSS ഫീച്ചറുകളുമുണ്ട്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :