ഫ്രെഷ്, ഫ്രെഷേ! iPhone 18 Pro, ഐഫോൺ 18 പ്രോ മാക്സ് രണ്ട് ഗംഭീര കളറുകളിൽ

ഫ്രെഷ്, ഫ്രെഷേ! iPhone 18 Pro, ഐഫോൺ 18 പ്രോ മാക്സ് രണ്ട് ഗംഭീര കളറുകളിൽ

ആപ്പിൾ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഇവന്റാണ് ഐഫോൺ 18 സീരീസിന്റെ ലോഞ്ച്. വിപണിയിലെത്താനിരിക്കുന്ന iPhone 18 Pro, iPhone 18 Pro Max മോഡലുകളുടെ കളറിനെ കുറിച്ച് ഇപ്പോഴിതാ വാർത്തകൾ വരുന്നു. മുൻ തലമുറകളിലെ കളറുകളിൽ നിന്നും തികച്ചും വ്യത്യസ്തവും പ്രീമിയവുമായ ഒരു ലുക്കിലാകും പ്രോ മോഡൽ ഇത്തവണ എത്തുന്നത്. പുതിയ കളർ മാറ്റങ്ങൾക്ക് പുറമെ, അത്യാധുനിക എ19 പ്രൊസസറും അതിശയകരമായ ക്യാമറ അപ്‌ഗ്രേഡുകളും പ്രോ സീരീസിൽ പ്രതീക്ഷിക്കാം. ഈ സ്മാർട്ട്ഫോണിൽ 48 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറ യൂണിറ്റാകും നൽകുന്നതെന്നും സൂചനയുണ്ട്. ടെക് ലോകത്തെ കൊലകൊമ്പന്മാരുടെ ലോഞ്ച് വിശേഷങ്ങളും ലീക്കായ വിവരങ്ങളെ കുറിച്ചും അറിയാം.

Digit.in Survey
✅ Thank you for completing the survey!

iPhone 18 Pro, iPhone 18 Pro Max Leaked Colors

ആപ്പിളിന്റെ വരാനിരിക്കുന്ന ഐഫോൺ 18 പ്രോ സീരീസിനെ കുറിച്ച്,കൊറിയൻ ടിപ്‌സ്റ്ററായ yeux1122 വീഡിയോ പങ്കുവെച്ചിരുന്നു. ഇതനുസരിച്ച് ഐഫോൺ 18 പ്രോ മാക്സ് ഫോണിന് ഡാർക്ക് ചെറി നിറത്തിലായിരിക്കും. ഐഫോൺ 18 പ്രോ നീല നിറത്തിലുള്ള മൊബൈലായിരിക്കും.

iPhone 18 Pro Series India Launch

ആഗോള വിപണിയിലും ഇന്ത്യൻ വിപണിയിലും സെപ്റ്റംബർ 9 ന് ഐഫോൺ 18 പ്രോ സീരീസ് അവതരിപ്പിച്ചേക്കും. ആപ്പിൾ Surprise and Shine എന്ന പേരിലാണ് ഇവന്റ് സംഘടിപ്പിക്കുക.

ഐഫോൺ 18 പ്രോ ഫോണിന് ഏകദേശം 1,39,900 രൂപ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം പ്രോ മാക്സിന് 1,59,900 രൂപ വരെ വില വരുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള വിലയല്ല എന്നത് ശ്രദ്ധിക്കുക.

Also Read: ആമസോണിൽ വൻ ഡിസ്കൗണ്ടിൽ Redmi Note 15 Pro 5G; 200MP ക്യാമറയും 6580mAh കരുത്തുറ്റ ബാറ്ററിയും!

ഐഫോൺ 18 പ്രോ സീരീസിന്റെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ആപ്പിൾ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഫോണുകൾ യഥാക്രമം 6.3 ഇഞ്ച്, 6.9 ഇഞ്ച് LTPO സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയിലായിരിക്കും അവതരിപ്പിക്കുക. ഈ ഡിസ്‌പ്ലേകൾക്ക് 120Hz റിഫ്രഷ് റേറ്റ് പിന്തുണയുണ്ടാകും.

12 GB റാമും 2 TB വരെ ഇന്റേണൽ സ്റ്റോറേജും സ്മാർട്ട് ഫോൺ സപ്പോർട്ട് ചെയ്തേക്കും. ക്യാമറയിലേക്ക് വന്നാൽ പിൻഭാഗത്ത് ട്രിപ്പിൾ 48MP ക്യാമറ യൂണിറ്റുണ്ടാകുമെന്നാണ് സൂചന. ഐഫോൺ 18 പ്രോയിൽ 4,288mAh ബാറ്ററി നൽകിയേക്കും. ഐഫോൺ 18 പ്രോ മാക്സിൽ 5,425mAh ബാറ്ററിയോ 5,567mAh വരെയുള്ള ബാറ്ററി കപ്പാസിറ്റിയും കൊടുത്തേക്കും.

ഇതിന് A20 പ്രോ ചിപ്‌സെറ്റ് നൽകിയേക്കുമെന്നാണ് സൂചന. ആപ്പിളിന്റെ കസ്റ്റം C2 മോഡൽ ഇതിൽ ഉൾപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile