50MP ട്രിപ്പിൾ ക്യാമറ Samsung Galaxy S25 FE വാങ്ങാം! പ്രത്യേക ഡിസ്കൗണ്ട് വഴി പകുതി വിലയ്ക്ക്
പ്രീമിയം സാംസങ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം! മികച്ച ഫീച്ചറുകളും സ്റ്റൈലിഷ് ഡിസൈനും ഒത്തുചേരുന്ന Samsung Galaxy S25 FE ഫോണിന് ഫ്ലിപ്കാർട്ടിൽ ഗംഭീര ഓഫറാണ് ഇപ്പോൾ ലഭിക്കുന്നത്. ഇൻസ്റ്റന്റ് വിലക്കിഴിവും 4000 രൂപയുടെ മികച്ച ബാങ്ക് ഓഫറും സാംസങ് എസ്25 എഫ്ഇയ്ക്ക് ലഭ്യമാണ്.
മികച്ച ഫോട്ടോഗ്രാഫി അനുഭവം നൽകുന്നതിനായി ഫോണിൽ 50MP ട്രിപ്പിൾ ക്യാമറയും ഏറ്റവും പുതിയ ആൻഡ്രോയിഡ് അധിഷ്ഠിത One UI 8 ഒഎസ് എക്സ്പീരിയൻസും ഇതിനുണ്ട്. കുറഞ്ഞ ചെലവിൽ പ്രീമിയം അനുഭവം തേടുന്നവർക്ക് സാംസങ് ഗാലക്സി എസ്25 എഫ്ഇ തെരഞ്ഞെടുക്കാം. ആകർഷകമായ എക്സ്ചേഞ്ച് ഡീലും സാംസങ് സ്മാർട്ട് ഫോണിന് ലഭ്യമാണ്. ഓഫറിനെ കുറിച്ച് വിശദമായി അറിയാം.
Samsung Galaxy S25 FE: ഫ്ലിപ്കാർട്ട് ഓഫർ
59,999 രൂപയ്ക്കാണ് സാംസങ് തങ്ങളുടെ ഫാൻ എഡിഷൻ ലോഞ്ച് ചെയ്തെങ്കിലും പിന്നീട് 89999 രൂപയാണ് ഫോണിന്റെ വിപണി വില. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. എന്നാൽ ഫ്ലിപ്കാർട്ടിൽ ഫോൺ 43999 രൂപയ്ക്ക് വാങ്ങിക്കാം.
എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് കാർഡിലൂടെ 4000 രൂപ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ സാംസങ് എസ്25 എഫ്ഇ നിങ്ങൾക്ക് 39999 രൂപയ്ക്ക് സ്വന്തമാക്കാം. 30450 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. 12 മാസത്തേക്കുള്ള അത്യാകർഷകമായ ഇഎംഐ ഓഫറും ലഭ്യമാണ്. ഇങ്ങനെ 3542 രൂപയുടെ ഇഎംഐയിൽ ഹാൻഡ്സെറ്റ് വാങ്ങിക്കാം.
സാംസങ് ഗാലക്സി എസ്25 എഫ്ഇ പ്രത്യേകതകൾ
ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയും 50 മെഗാപിക്സൽ ക്യാമറയുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. ഹാൻഡ്സെറ്റിന്റെ മറ്റ് സവിശേഷതകൾ അറിയാം.
- ഡിസ്പ്ലേ: 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയുള്ള ഫോണിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇതിന് 1900 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ് പിന്തുണയുമുണ്ട്. സ്മാർട്ട് ഫോണിന് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് പ്രൊട്ടക്ഷനുമുണ്ട്.
- സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8 സോഫ്റ്റ് വെയറാണ് ഫോണിലുള്ളത്.
- പ്രോസസർ: 4nm ൽ നിർമിച്ച Exynos 2400 ചിപ്സെറ്റാണ് ഗാലക്സി എസ്25 എഫ്ഇ മോഡലിലുള്ളത്.
- ബാറ്ററി: 4900mAh ബാറ്ററിയിൽ നിർമിച്ചിരിക്കുന്ന സാംസങ് ഗാലക്സി എസ്25 എഫ്ഇ ഫോണാണിത്. ഇതിന് 45W വയർഡ് ഫാസ്റ്റ് ചാർജിംഗും 15W വയർലെസ് ചാർജിംഗ് സപ്പോർട്ടും ലഭിക്കുന്നു.
- ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68 റേറ്റിങ്ങുമുണ്ട്.
- കണക്റ്റിവിറ്റി: സാംസങ് ഗാലക്സി എസ്25 എഫ്ഇ 5ജിയിൽ 5G സപ്പോർട്ട്, വൈ ഫൈ 6E, ബ്ലൂടൂത്ത് 5.4 ഫീച്ചറുകളുണ്ട്. ഇതിന് ജിപിഎസ്, എൻഎഫ്സി സപ്പോർട്ടുമുണ്ട്. ഹാൻഡ്സെറ്റ് യുഎസ്ബി ടൈപ്പ് സി ചാർജിങ് സപ്പോർട്ട് ചെയ്യുന്നു.
വൺപ്ലസ് 13ആർ, ഐഖൂ 13 എന്നിവയോടൊപ്പം മത്സരിക്കുന്ന ഫോണാണ് ഗാലക്സി എസ്25 എഫ്ഇ. ക്യാമറയിലും ഡിസൈനിലും നോക്കിയാൽ വിവോ എക്സ്200എഫ്ഇ, ഗൂഗിൾ പിക്സൽ 10എ എന്നിവയ്ക്ക് പകരവും സാംസങ് 5ജി സ്മാർട്ട് ഫോൺ വാങ്ങിക്കാം.