OnePlus 12 Display Features: വരുന്ന OnePlus 12-ൽ പുത്തൻ OLED സ്‌ക്രീൻ ടെക്നോളജി

OnePlus 12 Display Features: വരുന്ന OnePlus 12-ൽ പുത്തൻ OLED സ്‌ക്രീൻ ടെക്നോളജി
HIGHLIGHTS

പുതിയ OLED സ്‌ക്രീൻ ടെക്നോളജിയുമായാണ് വൺപ്ലസ് 12 വിപണിയിൽ എത്തുക

ക്വാൽക്കോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ് ഇതിൽ ഉണ്ടാകുക

ലോഞ്ച് തീയതി അ‌ടക്കമുള്ള മറ്റ് വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല

OnePlus 12 സ്മാർട്ട്ഫോൺ ഡിസ്പ്ലേ പുത്തൻ വിപ്ലവം സൃഷ്ടിക്കും എന്ന് സ്ഥിരീകരിച്ചുകൊണ്ട് പുതിയ റിപ്പോർട്ടുകൾ. ചൈനയിൽ നടന്ന BOE കോൺഫറൻസ് ഇവന്റിൽ ഉടൻ ലോഞ്ചിന് ഒരുങ്ങുന്ന വൺപ്ലസ് 12 പ്രീമിയം സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേ- ചിപ്സെറ്റ് വിവരങ്ങൾ കമ്പനി സ്ഥിരീകരിച്ചു.

OnePlus 12 BOE കോൺഫറൻസിൽ അവതരിപ്പിച്ചു

ഏറ്റവും പുതിയ OLED സ്‌ക്രീൻ ടെക്നോളജിയുമായാണ് വൺപ്ലസ് 12 വിപണിയിൽ എത്തുക. ഉടൻ ലോഞ്ച് ചെയ്യാൻ പോകുന്ന ഈ ഫോണിന്റെ ഡിസ്പ്ലേ ഔട്ട്പുട്ട് പ്രദർശിപ്പിക്കുന്നതിനായി, ഏതാനും വൺപ്ലസ് 12 മോഡലുകൾ ഇവന്റിൽ പ്രദർശിപ്പിച്ചിരുന്നു. ഒരു കെയ്സ് സഹിതമാണ് ഈ ഫോണുകൾ പ്രദർശനത്തിന് വച്ചിരുന്നത്.മികച്ച ഡിസ്പ്ലേയും ഉഗ്രൻ പെർഫോമൻസ് നൽകുന്ന പുത്തൻ പ്രോസസർ സഹിതവുമാണ് വൺപ്ലസ് 12 എത്തുക എന്ന് ഇവന്റിൽ സ്ഥിരീകരിക്കപ്പെട്ടു.

OnePlus 12 ഹൈ പ്രിസിഷൻ പിക്സൽ-ലെവൽ കാലിബ്രേഷൻ

വൺപ്ലസ് 12 ലോകത്തിലെ ഏറ്റവും മികച്ച 2K “X1 സ്‌ക്രീനുമായി” വരുന്നു. ഡിസ്‌പ്ലേമേറ്റ് A+ ലഭിക്കുന്ന ആദ്യത്തെ ആഭ്യന്തര 2K സ്‌ക്രീനാണ് ഇത്, 18 റെക്കോർഡുകൾ ഈ ഡിസ്പ്ലേയ്ക്കുണ്ട്. ഡിസ്പ്ലേയിൽ ഓപ്പോയുടെ ഫസ്റ്റ് ജെൻ സെൽഫ് ഡെവലപ്പ്ഡ് ഇമേജ് ക്വാളിറ്റി എഞ്ചിൻ ഡിസ്‌പ്ലേ P1 ചിപ്പ് ഉണ്ട്. അത് മികച്ച ഇമേജ് ക്വാളിറ്റി, ഉയർന്ന ​ബ്രൈറ്റ്നസ്, 13% കുറഞ്ഞ ​വൈദ്യുതി ഉപയോഗം എന്നിവയ്ക്കായി 90% ​ഹൈ പ്രിസിഷൻ പിക്സൽ-ലെവൽ കാലിബ്രേഷൻ അൽഗോരിതം വാഗ്ദാനം ചെയ്യുന്നു.

പുത്തൻ OLED സ്‌ക്രീൻ ടെക്നോളജിയുമായി OnePlus 12 ഉടൻ വിപണിയിലെത്തും
പുത്തൻ OLED സ്‌ക്രീൻ ടെക്നോളജിയുമായി OnePlus 12 ഉടൻ വിപണിയിലെത്തും

OnePlus 12 സിംഗിൾ-പിക്സൽ കാലിബ്രേഷൻ ടെക്നോളജി

സിംഗിൾ-പിക്സൽ കാലിബ്രേഷൻ ടെക്നോളജി മികച്ച ഡിസ്പ്ലേ എഫക്ട് സമ്മാനിക്കുന്നു. ബെയ്ജിങ് ഓറിയന്റൽ ഇലക്ട്രോണിക്സ് എന്ന ബിഒഇയുമായി സഹകരിച്ചുകൊണ്ടാണ് വൺപ്ലസ് പുതിയ ഡിസ്പ്ലേ സജ്ജമാക്കിയിരിക്കുന്നത്. വൺപ്ലസും ബിഒഇയും സംയുക്തമായി 5 പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും അ‌ത് പുതിയ ഫോൺ ഡിസ്പ്ലേയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

വൺപ്ലസ് 12 ഡിസ്‌പ്ലേയ്ക്ക് രണ്ടിരട്ടി ആയുസ്സ്

ഇന്ത്യയിൽ അടുത്തിടെ പുറത്തിറക്കിയ മുൻനിര ഫോണുകളേക്കാൾ തിളക്കമുള്ള ഡിസ്‌പ്ലേ വൺപ്ലസ് 12-ന് ഉണ്ടായിരിക്കും. ഫോണുകളിലെ സാധാരണ ഡിസ്‌പ്ലേകളേക്കാൾ രണ്ടിരട്ടിയിലധികം ആയുസ്സ് സ്‌ക്രീനിന് ഉണ്ടാകുമെന്നു കമ്പനി അവകാശപ്പെടുന്നു.

കൂടുതൽ വായിക്കൂ: Asus ROG Phone 8 Launch: ഏറ്റവും വേഗതയേറിയ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ, Asus ROG Phone 8

വൺപ്ലസ് 12 പ്രോസസ്സർ

ക്വാൽക്കോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ആണ് ഇതിൽ ഉണ്ടാകുക. മികച്ച പെർഫോമൻസ് ഫോണായിരിക്കും വൺപ്ലസ് 12 എന്ന് ഇത് ഉറപ്പാക്കുന്നു. ഷവോമി 14 ഉൾപ്പെടെ പ്രമുഖ ബ്രാൻഡുകളുടെയെല്ലാം സ്മാർട്ട്ഫോണുകൾ ഈ പുതിയ ചിപ്സെറ്റ് കരുത്തിൽ എത്താൻ തയാറെടുക്കുകയാണ്.

വൺപ്ലസ് 12 മറ്റ് വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല

എന്നാൽ മറ്റ് ബ്രാൻഡുകൾ ഇതേ ചിപ്സെറ്റ് ഉപയോഗിക്കുമ്പോൾ തന്നെ ഇപ്പോൾ വെളിപ്പെടുത്തിയ ഡിസ്പ്ലേ പ്രത്യേകതകളിലൂടെ വൺപ്ലസ് 12 അ‌ൽപ്പം ഉയർന്ന പ്രതീക്ഷകൾ നൽകുന്നുണ്ട്. ഈ ഫോണിന്റെ ലോഞ്ച് തീയതി അ‌ടക്കമുള്ള മറ്റ് വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ലോഞ്ചിനോട് അ‌ടുക്കുന്ന ഘട്ടത്തിൽ പ്രധാന ഫീച്ചറുകൾ പുറത്തുവരും. അ‌തിനായി കാത്തിരിക്കാം.

Nisana Nazeer
 
Digit.in
Logo
Digit.in
Logo