Asus ROG Phone 8 Launch: ഏറ്റവും വേഗതയേറിയ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ, Asus ROG Phone 8

Asus ROG Phone 8 Launch: ഏറ്റവും വേഗതയേറിയ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ, Asus ROG Phone 8
HIGHLIGHTS

Asus ROG Phone 8 ആണ് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്

ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുന്നത്

Asus ROG Phone 8 കരുത്തുറ്റ പ്രോസസ്സറുള്ള ഗെയിമിംഗ് സ്മാർട്ട് ഫോണാണ്

Asus ആർഒജി സീരിസിൽ പുത്തൻ ഫോൺ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. Asus ROG Phone 8 എന്ന ഫോണാണ് കമ്പനി അവതരിപ്പിക്കാൻ പോകുന്നത്. അസൂസ് ആർഒസി ഫോൺ 7 വിപണിയിലെത്തിയിട്ട് ആറ് മാസമേ ആയിട്ടുള്ളു. Asus ROG Phone 8 മറ്റു മോഡലുകളെക്കാൾ ഏറ്റവും കരുത്തുള്ള ചിപ്പ്സെറ്റുമായി ആണ് വിപണിയിലെത്തുന്നത്.

Asus ROG Phone 8

Asus ROG Phone 8 ഗെയിമിങ് സ്മാർട്ട്ഫോൺ ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിന്റെ കരുത്തിലായിരിക്കും പ്രവർത്തിക്കുന്നത്. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ തന്നെ അസൂസ് ആർഒജി ഫോൺ 8 വിപണിയിലെത്തിയേക്കും.

Asus ROG Phone 8 പ്രോസസ്സർ

മറ്റു ആർഒജി ഫോണുകളിൽ നിന്നും നിരവധി മാറ്റങ്ങളോടെയായിരിക്കും അസൂസ് ആർഒജി ഫോൺ 8 പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. പുതിയ ഗെയിമിങ് സ്മാർട്ട്ഫോൺ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിന്റെ കരുത്തിലായിരിക്കും.

ചൈനയിൽ അവതരിപ്പിച്ച Xiaomi 14 സീരീസിൽ മാത്രമേ ഈ പ്രോസസർ നിലവിൽ ലഭ്യമായുള്ളു. അസൂസ് ROG ഫോൺ 8 സീരീസിൽ വരുമ്പോൾ നിലവിൽ വിപണിയിൽ ലഭ്യമായ ഏറ്റവും വേഗതയേറിയ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണായി Asus ROG Phone 8 മാറുമെന്ന് പറയാം.

സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിന്റെ കരുത്തുമായി Asus ROG Phone 8
സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിന്റെ കരുത്തുമായി Asus ROG Phone 8

അസൂസ് ആർഒജി ഫോൺ 7 ഫീച്ചറുകൾ

അസൂസ് ആർഒജി ഫോൺ 7എച്ച്ഡിആർ 10+ സർട്ടിഫിക്കേഷനും 165Hz റിഫ്രഷ് റേറ്റുമുള്ള 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്‌ഫോണിലുള്ളത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ 12 ജിബി LPDDR5X റാമുണ്ട്. ഫാസ്റ്റ് ചാർജിങ്ങിനായി 65W പവർ അഡാപ്റ്ററുള്ള 6000 mAh ബാറ്ററിയാണ് അസൂസ് ആർഒജി ഫോൺ 7ൽ ഉള്ളത്.

കൂടുതൽ വായിക്കൂ: Best Vivo Smartphones at Amazon: Vivo സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വൻ ഓഫർ

അസൂസ് ആർഒജി ഫോൺ 8 പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

ഗെയിമിംഗ് ഫോണിനെക്കുറിച്ച് ചില വിവരങ്ങൾ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ ഈ ഫോണിന് 6.82 ഇഞ്ച് ഡിസ്പ്ലേ ഉണ്ടായിരിക്കാം. ഈ ഫോണിന് ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഉണ്ടാകും. 108MP ക്യാമറയും 13MP ക്യാമറയും മറ്റൊരു 8MP ക്യാമറയും ഫോണിനുണ്ട്. മുൻവശത്ത് 32MP സെൽഫി ക്യാമറയും ഈ ഫോണിലുണ്ടാകും. ഇത് മാത്രമല്ല, ഈ ഫോണിന് 6000mAh ബാറ്ററിയുണ്ടാകും.

Digit.in
Logo
Digit.in
Logo