Xiaomi 14 Series Sale in 4 hours: ആദ്യ 4 മണിക്കൂറിൽ നടന്നത് റെക്കോർഡ് വിൽപന

Xiaomi 14 Series Sale in 4 hours: ആദ്യ 4 മണിക്കൂറിൽ നടന്നത് റെക്കോർഡ് വിൽപന
HIGHLIGHTS

ഒക്ടോബർ 31-ന് രാത്രി 8 മണിക്ക് Xiaomi 14 Series വിൽപന തുടങ്ങി

മണിക്കൂറുകൾക്കുള്ളിൽ തന്നെ ആദ്യ വിൽപനയിൽ റെക്കോർഡ് വിൽപന നടന്നു

സെയിൽ ആരംഭിച്ച് 5 മിനിറ്റിനുള്ളിൽ ഈ സ്മാർട്ട്‌ഫോൺ സീരീസ് കൂടുതൽ സെയിൽ നേടി

Snapdragon 8 Gen 3 ചിപ്‌സെറ്റുമായി വരുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണായ Xiaomi 14 Series ചൈനയിൽ അവതരിപ്പിച്ചു. ഒക്ടോബർ 31-ന് രാത്രി 8 മണിക്ക് Xiaomi 14 Series വിൽപന തുടങ്ങി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ആദ്യ വിൽപനയിൽ വൻ വിൽപന നടന്നു.

Xiaomi 14 Series ആദ്യ വിൽപ്പനയിൽ

Xiaomi 14 Series ആദ്യ നാല് മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു, കഴിഞ്ഞ വർഷത്തെ “ആദ്യ ദിവസത്തെയും മുഴുവൻ ദിവസത്തെയും വിൽപ്പന” റെക്കോർഡ് തകർത്തു. എന്നിരുന്നാലും, ഈ Xiaomi 14, 14 Pro എന്നിവയുടെ കൃത്യമായ വിൽപ്പന കണക്കുകൾ കമ്പനി ഇനിയും വെളിപ്പെടുത്തിയിട്ടില്ല. സെയിൽ ആരംഭിച്ച് 5 മിനിറ്റിനുള്ളിൽ ഈ സ്മാർട്ട്‌ഫോൺ സീരീസ് കൂടുതൽ സെയിൽ നേടിയതായും കമ്പനി വെളിപ്പെടുത്തി..

Xiaomi 14 Series പ്രത്യേകതകൾ

ആകർഷകമായ ഡിസൈൻ, ഏറ്റവും പുതിയ Snapdragon 8 Gen 3 ചിപ്‌സെറ്റ്, പുതിയ HyperOS സോഫ്‌റ്റ്‌വെയർ എന്നിവയുൾപ്പെടെ നിരവധി പ്രത്യേകതകൾ ഈ സ്‌മാർട്ട്‌ഫോണുകളുടെ വിൽപ്പനയ്‌ക്ക്‌ കാരണമായി. രണ്ട് സ്മാർട്ട്‌ഫോണുകളും ഉയർന്ന നിലവാരമുള്ള ഫോട്ടോഗ്രാഫി അനുഭവം പ്രദാനം ചെയ്യുന്ന അതുല്യമായ ലെയ്‌ക സമ്മിലക്‌സ് ലെൻസുമായി വരുന്നു.

Xiaomi 14 Series ആദ്യ നാല് മണിക്കൂറിനുള്ളിൽ റെക്കോർഡ് വിൽപന
Xiaomi 14 Series ആദ്യ നാല് മണിക്കൂറിനുള്ളിൽ റെക്കോർഡ് വിൽപന

Xiaomi 14 സീരീസ് വില

8GB റാമും 256GB സ്റ്റോറേജുമുള്ള പ്രാരംഭ വേരിയന്റിന് Xiaomi 14 ന്റെ വില ഏകദേശം 50,000 രൂപയാണ്. Xiaomi 14 Pro 12GB റാമും 256GB സ്റ്റോറേജുമായാണ് വരുന്നത്. അതിന്റെ വില ഏകദേശം 56,500 രൂപയാണ്.

ഷവോമി 14 പ്രോയുടെ ഡിസ്പ്ലേ

6.73 ഇഞ്ച് 2.5D എൽടിപിഒ ഡിസ്‌പ്ലേയുമായിട്ടാണ് ഷവോമി 14 പ്രോ വരുന്നത്. 2K റെസല്യൂഷൻ (1,440×3,200 പിക്സലുകൾ) 120Hz വരെ റിഫ്രഷ് റേറ്റ് എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 16 ജിബി വരെ LPDDR5X റാമും 1 ടിബി വരെ UFS 4.0 ഓൺബോർഡ് സ്റ്റോറേജും ഫോണിലുണ്ട്. 4,880mAh ബാറ്ററിയും 120W ചാർജിങ് സപ്പോർട്ടുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 50W വയർലെസ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. 10W വയർലെസ് റിവേഴ്സ് ചാർജിങ്ങും ഈ ഡിവൈസ് സപ്പോർട്ട് ചെയ്യുന്നു.

ഷവോമി 14 പ്രോയുടെ ക്യാമറകൾ

ഷവോമി 14 പ്രോയിൽ Summilux ലെൻസുള്ള ലൈക്ക ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. എഫ്//1.6 അപ്പർച്ചറുള്ള ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സപ്പോർട്ടോട് കൂടിയ 50MP ഹണ്ടർ 900 സെൻസർ, 50MP ടെലിഫോട്ടോ ക്യാമറ, 50MP അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ എന്നിവയാണ് പിൻ ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയും ഈ ഫോണിലുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്.

കൂടുതൽ വായിക്കൂ: 4,400mAh ബാറ്ററിയിൽ Samsung Galaxy Z Flip 5 റെട്രോ എഡിഷൻ എത്തി, പരിചയപ്പെട്ടാലോ!

ഷവോമി 14 ഡിസ്പ്ലേ

ഷവോമി 14 മോഡലിൽ 6.36 ഇഞ്ച് എൽടിപിഒ അമോലെഡ് (1,200×2,600 പിക്സലുകൾ) ഡിസ്പ്ലേയാണുള്ളത്. 1.5K റെസല്യൂഷൻ, 460പിപിഐ പിക്സൽ ഡെൻസിറ്റി, 1Hz മുതൽ 120Hz വരെയുള്ള റിഫ്രഷ് റേറ്റ് എന്നിവയുള്ള ഡിസ്പ്ലെയ്ക്ക് 3000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുമുണ്ട്. 12GB വരെ LPDDR5 റാമും 1 ടിബി വരെ UFS 4.0 സ്റ്റോറേജുമുള്ള ഫോൺ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 എസ്ഒസിയിൽ പ്രവർത്തിക്കുന്നു.

ഷവോമി 14 ക്യാമറയും ബാറ്ററിയും

50MP ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 32MP സെൽഫി ക്യാമറ, ഐപി68 റേറ്റിങ് എന്നിവ ഷവോമി 14 സ്മാർട്ട്ഫോണിലുണ്ട്. 90W വയേഡ് ചാർജിങ് സപ്പോർട്ട്, 50W വയർലെസ് ചാർജിങ് സപ്പോർട്ട്, 10W വയർലെസ് റിവേഴ്സ് ചാർജിങ് എന്നിവ സപ്പോർട്ട് ചെയ്യുന്ന 4,610mAh ബാറ്ററിയുമായിട്ടാണ് ഷവോമി 14 സ്മാർട്ട്ഫോൺ വരുന്നത്.

Digit.in
Logo
Digit.in
Logo