Xiaomi 14, Xiaomi 14 Pro Launch: Xiaomi 14, Xiaomi 14 Pro എന്നീ ഫോണുകൾ വിപണിയിലെത്തി

Xiaomi 14, Xiaomi 14 Pro Launch: Xiaomi 14, Xiaomi 14 Pro എന്നീ ഫോണുകൾ വിപണിയിലെത്തി
HIGHLIGHTS

Xiaomi 14, Xiaomi 14 Pro എന്നീ ഫോണുകളാണ് വിപണിയിലെത്തിയത്

Xiaomi 14, Xiaomi 14 Pro ചൈനീസ് വിപണിയിൽ അവതരിപ്പിച്ചത്

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണുകളുടെ മറ്റൊരു സവിശേഷത

Xiaomi രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. Xiaomi 14, Xiaomi 14 Pro എന്നീ ഡിവൈസുകളാണ് കമ്പനി ചൈനീസ് വിപണിയിൽ അവതരിപ്പിച്ചത്. ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 എസ്ഒസി എന്ന ചിപ്പ്സെറ്റുമായിട്ടാണ് ഈ ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത്. ഈ ഫോണുകളുടെ മറ്റൊരു പ്രത്യേകത എംഐയുഐ ഇന്റർഫേസിന് പകരം ഹൈപ്പർഒഎസ് ആണ് നൽകിയിട്ടുള്ളത്.

ഷവോമി 14 സീരീസ് സ്മാർട്ട്‌ഫോണുകളിൽ 2K വരെ റെസല്യൂഷനും 120Hz ഡൈനാമിക് റിഫ്രഷ് റേറ്റുമുള്ള എൽടിപിഒ ഒഎൽഇഡി ഡിസ്‌പ്ലേകളുണ്ട്. ലെയ്‌ക ട്യൂൺ ചെയ്‌ത ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണുകളുടെ മറ്റൊരു സവിശേഷത. രണ്ട് ഫോണുകളിലും 16GB വരെ റാമും 1TB വരെ സ്റ്റോറേജുമായിട്ടാണ് വരുന്നത്.

Xiaomi 14 Pro-യുടെ ഡിസ്‌പ്ലേ

6.73 ഇഞ്ച് 2.5D എൽടിപിഒ ഡിസ്‌പ്ലേയുമായിട്ടാണ് ഷവോമി 14 പ്രോ വരുന്നത്. 2K റെസല്യൂഷൻ (1,440×3,200 പിക്സലുകൾ) 120Hz വരെ റിഫ്രഷ് റേറ്റ് എന്നിവയുള്ള ഡിസ്പ്ലെയാണ് ഇത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 16GB വരെ LPDDR5X റാമും 1TB വരെ UFS 4.0 ഓൺബോർഡ് സ്റ്റോറേജും ഫോണിലുണ്ട്.

Xiaomi 14, Xiaomi 14 Pro വിപണിയിലെത്തി
Xiaomi 14, Xiaomi 14 Pro വിപണിയിലെത്തി

Xiaomi 14 Pro ബാറ്ററി

4,880mAh ബാറ്ററിയും 120W ചാർജിങ് സപ്പോർട്ടുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 50W വയർലെസ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. 10W വയർലെസ് റിവേഴ്സ് ചാർജിങ്ങും ഈ ഡിവൈസ് സപ്പോർട്ട് ചെയ്യുന്നു.

ഷവോമി 14 പ്രോ ക്യാമറകൾ

ഷവോമി 14 പ്രോയിൽ Summilux ലെൻസുള്ള ലൈക്ക ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. എഫ്//1.6 അപ്പർച്ചറുള്ള ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സപ്പോർട്ടോട് കൂടിയ 50MP ഹണ്ടർ 900 സെൻസർ, 50MP ടെലിഫോട്ടോ ക്യാമറ, 50MP അൾട്രാ വൈഡ് ആംഗിൾ ഷൂട്ടർ എന്നിവയാണ് പിൻ ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയും ഈ ഫോണിലുണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്.

കൂടുതൽ വായിക്കൂ: Smart TV Sale in India: OnePlus, Realme ബ്രാൻഡുകൾ ഇന്ത്യ വിടുന്നു

ഷവോമി 14 സവിശേഷതകൾ

ഷവോമി 14 മോഡലിൽ 6.36 ഇഞ്ച് എൽടിപിഒ അമോലെഡ് (1,200×2,600 പിക്സലുകൾ) ഡിസ്പ്ലേയാണുള്ളത്. 1.5K റെസല്യൂഷൻ, 460പിപിഐ പിക്സൽ ഡെൻസിറ്റി, 1Hz മുതൽ 120Hz വരെയുള്ള റിഫ്രഷ് റേറ്റ് എന്നിവയുള്ള ഡിസ്പ്ലെയ്ക്ക് 3000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുമുണ്ട്. 12GB വരെ LPDDR5 റാമും 1TB വരെ UFS 4.0 സ്റ്റോറേജുമുള്ള ഫോൺ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 എസ്ഒസിയിൽ പ്രവർത്തിക്കുന്നു.

ഷവോമി 14 ക്യാമറയും ബാറ്ററിയും

50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 32 മെഗാപിക്സൽ സെൽഫി ക്യാമറ, ഐപി68 റേറ്റിങ് എന്നിവ ഷവോമി 14 സ്മാർട്ട്ഫോണിലുണ്ട്. 90W വയേഡ് ചാർജിങ് സപ്പോർട്ട്, 50W വയർലെസ് ചാർജിങ് സപ്പോർട്ട്, 10W വയർലെസ് റിവേഴ്സ് ചാർജിങ് എന്നിവ സപ്പോർട്ട് ചെയ്യുന്ന 4,610mAh ബാറ്ററിയുമായിട്ടാണ് ഷവോമി 14 സ്മാർട്ട്ഫോൺ വരുന്നത്.

Digit.in
Logo
Digit.in
Logo