Smart TV Sale in India: OnePlus, Realme ബ്രാൻഡുകൾ ഇന്ത്യ വിടുന്നു

Smart TV Sale in India: OnePlus, Realme ബ്രാൻഡുകൾ ഇന്ത്യ വിടുന്നു
HIGHLIGHTS

സ്മാർട് ടിവി വിൽപ്പനയിൽ നിന്നും വൺപ്സും റിയൽമിയും ഇന്ത്യ വിടുന്നു

ഇന്ത്യയിൽ വിൽപ്പന നിർത്താനുള്ള കാരണം വ്യക്തമല്ല

സ്മാർട്ഫോൺ വിൽപ്പനയിൽ തുടരും

ഇലക്ട്രോണിക് ഉൽപന്നങ്ങൾക്ക് പേരുകേട്ട ടെക് കമ്പനികളാണ് OnePlus ഉം Realme-യും. Smart TV വിപണിയിലും ഇരുവരും നിലയുറപ്പിക്കുകയാണെന്ന അന്തരീക്ഷത്തിലേക്ക് എത്തുമ്പോഴാണ് ഇന്ത്യയിൽ നിന്നും റിയൽമിയും വൺപ്ലസും പിന്മാറുന്നത്.

Smart TV നിർമിക്കുന്നത് നിർത്തുന്നു

ചൈനീസ് കമ്പനികളായ വൺപ്ലസും റിയൽമിയും ഇന്ത്യൻ ടെലിവിഷൻ വിപണിയിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചു. ഇരുവരും രാജ്യത്തിനിനി ടിവികൾ നിർമിക്കുകയോ വിൽക്കുകയോ ചെയ്യില്ല. എന്താണ് കാരണമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഷവോമിയും തോംസണുമെല്ലാം ഡിമാൻഡിൽ മുന്നിൽ നിൽക്കുന്നതാണോ കമ്പനികൾ പിന്മാറാൻ വഴി വച്ചതെന്ന് ചില അഭ്യൂഹങ്ങൾ വിരൽചൂണ്ടുന്നു.

Smart TV in India: OnePlus, Realme ബ്രാൻഡുകൾ ഇന്ത്യ വിടുന്നു
പ്രതീകാത്മാക ചിത്രം

ഇന്ത്യ വിടാൻ OnePlus-ഉം Realme-യും

സ്‌മാർട്ട് ടിവി വിപണന മേഖലയിൽ ശരിക്കും വൺപ്ലസിനും റിയൽമിയ്ക്കും ഒരു സ്ഥാനമുണ്ട്. ഇരുവരും വിപണിയിൽ കാര്യമായ നിക്ഷേപം നടത്തുകയും ചെയ്തിരുന്നു. എന്നാൽ അവരെയും കടത്തിവെട്ടുന്ന രീതിയിൽ ഷവോമി ആധിപത്യം പുലർത്തുന്നു. പോരാതെ എൽജി, സോണി, പാനസോണിക്, സാംസങ് എന്നീ ബ്രാൻഡുകൾ ഷവോമി, ടിസിഎൽ തുടങ്ങിയ നവാഗതരുമായി മത്സരിച്ച്, വിപണിയിൽ പിടിച്ചുനിൽക്കുന്നുണ്ട്. ഇന്ത്യയുടെ തന്നെ ബ്രാൻഡുകളായ വിയു, തോംസൺ എന്നിവരും വിപണിയിൽ ശ്രദ്ധേയ മുന്നേറ്റം നടത്തുകയാണ്. ഇവരുമായി മുട്ടിനോക്കാതെയാണ് ഇപ്പോൾ വൺപ്ലസും റിയൽമിയും വിപണി വിടുന്നത്.

Also Read: Motorola Wrist Phone: ആളൊരു ഫോൺ തന്നെ, എന്നാൽ ഈസിയായി വളയും! എടുത്ത് കൈയിൽ കെട്ടിക്കോ

വൺപ്ലസ് 80, വൺപ്ലസ് Y1S പ്രോ, വൺപ്ലസ് 81.28, വൺപ്ലസ് 65 തുടങ്ങിയവയെല്ലാം പ്രമുഖ വൺപ്ലസ് ബ്രാൻഡഡ് സ്മാർട് ടിവികളാണ്. റിയൽമി സ്മാർട് ടിവി നിയോ, റിയൽമി 4K സ്മാർട് ഗൂഗിൾ ടിവി സ്റ്റിക്ക്, റിയൽമി സ്മാർട് ടിവി എന്നിവയെല്ലാം പ്രമുഖ റിയൽമി ടിവികളാണ്.

Smart TV വിപണിയിൽ ഇന്ത്യ

ഇന്ത്യയുടെ സ്മാർട് ടിവി വിപണി എന്തായാലും ഉയർച്ചയിലേക്ക് തന്നെയാണ്. 2023 ന്റെ ആദ്യ പകുതിയിൽ രാജ്യം ഇതുവരെ 8 ശതമാനം വളർച്ചയാണ് സ്മാർട് ടിവി വിപണിയിൽ കൈവരിച്ചതെന്ന് ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷൻ (ഐഡിസി) റിപ്പോർട്ട് വിശദമാക്കുന്നു.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സോണിലിവ് എന്നിങ്ങനെയുള്ള ഒടിടി സേവനങ്ങളും ജനപ്രീതിയാർജിക്കുന്നതിലൂടെ സ്മാർട് ടിവികളുടെയും ആവശ്യവും വർധിക്കുന്നു എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

ലോകകപ്പ് ആവേശത്തിനും സ്മാർട് ടിവികൾക്ക് കൂടുതൽ വിപണി സാധ്യതയുണ്ട്. ലൈവ് മത്സരങ്ങൾ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം കാണാനുള്ള ആവേശം, ഇലക്ട്രോണിക്സ് വിൽപ്പനയിൽ, പ്രത്യേകിച്ച് സ്മാർട് ടിവികൾക്ക് വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. എന്നാൽ, ഇങ്ങനെ വിപണിയിൽ നിന്ന് അനുകൂല റിപ്പോർട്ടുകൾ വരുമ്പോൾ വൺപ്സും റിയൽമിയും വിപണി വിടുന്നുവെന്ന വാർത്ത തികച്ചും കൗതുകകരമാണ്. അതേ സമയം, സ്മാർട്ഫോൺ വിൽപ്പനയിൽ കമ്പനികൾ രാജ്യത്ത് തുടരും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo