ഭീമൻ ബാറ്ററി പോരിന് റിയൽമിയും! 7,000mAh പവറിൽ Realme P4 Lite 5G ഇന്ത്യയിൽ

ഭീമൻ ബാറ്ററി പോരിന് റിയൽമിയും! 7,000mAh പവറിൽ Realme P4 Lite 5G ഇന്ത്യയിൽ

ബജറ്റ് സ്മാർട്ട്ഫോൺ വിപണിയിൽ വീണ്ടും മോൺസ്റ്റർ ബാറ്ററിയുമായി ഒരു 5ജി ഫോൺ വന്നിരിക്കുന്നു. ദീർഘനേരം ചാർജ് നൽകുന്ന, ഒന്നര ദിവസം കപ്പാസിറ്റിയുള്ള Realme P4 Lite 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു.

Digit.in Survey
✅ Thank you for completing the survey!

ഗെയിമിംഗ് പ്രേമികൾക്കും വീഡിയോ സ്ട്രീമിംഗ് താൽപ്പര്യമുള്ളവർക്കും തെരഞ്ഞെടുക്കാവുന്ന ഡിവൈസാണിത്. ബാറ്ററിയിൽ മാത്രമല്ല, മികച്ച ഡ്യൂറബിലിറ്റിയും, സുഗമമായ സ്ക്രോളിങ്ങിന് 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നതുമായ സ്മാർട്ട് ഫോണാണിത്.

കുറഞ്ഞ വിലയിൽ മികച്ച 5G ഫോൺ വേണ്ടവർക്ക്, പവർബാങ്കിന്റെ കരുത്തുള്ള റിയൽമി പി4 ലൈറ്റ് അനുയോജ്യമാകും. ആകർഷകമായ ഡിസൈനിലും പോക്കറ്റിലൊതുങ്ങുന്ന വിലയുമാണ് ഫോണിനുള്ളത്. ഈ ആഴ്ചകളിൽ തുടർച്ചയായി ഓപ്പോയും, സാംസങ്ങും, ഐഖൂവും, പോക്കോവും കരുത്തൻ ബാറ്ററി ഫോണുകൾ ബജറ്റ് വിപണിയിൽ അവതരിപ്പിച്ചു. ഇതേ ട്രെൻഡ് പിടിച്ചാണ് റിയൽമിയുടെ പവർ കിംഗ് മോഡലും ഇപ്പോൾ പുറത്തിറക്കിയത്. റിയൽമി പി4 ലൈറ്റ് 5ജിയുടെ കൂടുതൽ സവിശേഷതകളും വിലയും വിശദമായി അറിയാം.

Realme P4 Lite 5G Price India

മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ഈ പുത്തൻ റിയൽമി ഫോൺ ലോഞ്ച് ചെയ്തത്. ഇന്ത്യയിൽ സ്മാർട്ട് ഫോണിന്റെ വില 12999 രൂപയിൽ ആരംഭിക്കുന്നു.

  • 4GB+64GB സ്മാർട്ട്ഫോണിന്റെ വില 12,999 രൂപ
  • 4GB+128GB വേരിയന്റിന്റെ വില 13,999 രൂപ
  • 6GB+128GB വേരിയന്റിന് 15,999 രൂപ

മൊസൈക് ഗ്രീൻ, മൊസൈക് ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഫോൺ പുറത്തിറക്കിയത്.

മാർച്ച് 25 ന് ഉച്ചയ്ക്ക് സ്മാർട്ട് ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നു. റിയൽമി പി4 ലൈറ്റ് 5ജി റിയൽമി, ഫ്ലിപ്കാർട്ട്, എല്ലാ റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാകും. 500 രൂപ ബാങ്ക് ഓഫറും 1,000 രൂപ കിഴിവും ചേർത്താണ് ഫോൺ വിൽക്കുന്നത്. പഴയ റിയൽമി ഫോൺ മാറ്റി റിയൽമി പി4 ലൈറ്റ് 5ജി വാങ്ങുന്നവർക്ക് മികച്ച എക്സ്ചേഞ്ച് ഡീലുകളും ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭിക്കും.

Realme P4 Lite 5G

റിയൽമി പി4 ലൈറ്റ് 5ജി സവിശേഷതകൾ

ബാറ്ററിയിൽ ഊന്നൽ നൽകിയാണ് റിയൽമിയുടെ പി4 സീരീസിൽ പുതിയ ഫോൺ അവതരിപ്പിച്ചത്. ഏകദേശം 212 ഗ്രാം ഭാരമാണ് ഫോണിനുള്ളത്. 15000 രൂപയ്ക്ക് താഴെ 5ജി ഫോൺ നോക്കുന്നവർക്ക് ഭേദപ്പെട്ട പെർഫോമൻസ് ഈ ഫോണിൽ ലഭിക്കും. റിയൽമിയുടെ ഈ പുത്തൻ ഫോണിന്റെ ഡിസ്പ്ലേ, പ്രോസസർ, ക്യാമറ തുടങ്ങിയ ഓരോ ഫീച്ചറുകളും താഴെ കൊടുക്കുന്നു.

Also Read: സൂപ്പർ പവർ Poco X8 Pro Series എത്തി! 9000mAh ബാറ്ററിയും, 100W ഫ്ലാസ്റ്റ് ചാർജിങ്ങും

  1. ഡിസ്പ്ലേ: 6.8 ഇഞ്ച് HD+ സ്ക്രീനുള്ള ഫോണാണ് റിയൽമി പി4 ലൈറ്റ് 5ജി. ഇതിലെ LCD സ്ക്രീനിന് 144Hz വരെ റിഫ്രെഷ് റേറ്റും 900 nits പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ടുണ്ട്.
  2. പ്രോസസർ: റിയൽമി പി4 ലൈറ്റ് 5ജിയിൽ മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 6300 5ജി ചിപ്‌സെറ്റാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ARM മാലി-G57 MC2 GPU മായി ബന്ധിപ്പിച്ചിരിക്കുന്നു. microSD കാർഡിലൂടെ വേണമെങ്കിൽ 2ടിബി സ്റ്റോറേജ് വികസിപ്പിക്കാനുമാകും.

ഇത് 6ജിബി വരെ എൽപിഡിഡിആർ4എക്സ് റാം പിന്തുണയ്ക്കുന്നു. ഈ ചിപ്പിൽ 128ജിബി വരെ യുഎഫ്എസ് 2.2 ഓൺബോർഡ് സ്റ്റോറേജും ജോഡിയാക്കിയിട്ടുണ്ട്. എയർഫ്ലോ വേപ്പർ ചേമ്പറും ഫോണിലെ ചൂട് നിയന്ത്രിക്കാനായി സജ്ജീകരിച്ചിരിക്കുന്നു.
ക്യാമറ:

  1. ബാറ്ററി: റിയൽമി പി4 ലൈറ്റ് 5ജിയിൽ 15W വയർഡ് ചാർജിംഗ് പിന്തുണയ്ക്കുന്ന കരുത്തൻ ബാറ്ററിയാണുള്ളത്. ഇതിലെ 7,000mAh ബാറ്ററി ഒന്നര ദിവസത്തേക്കുള്ള ബാറ്ററി കപ്പാസിറ്റി തരുന്നു.
  2. ഡ്യൂറബിലിറ്റി: MIL-STD-810H സർട്ടിഫിക്കേഷൻ മിലിട്ടറി-ഗ്രേഡ് ബിൽഡിലാണ് ബജറ്റ് 5ജി നിർമിച്ചത്. IP64 റേറ്റിംഗുള്ളതിനാൽ പൊടിയും വെള്ളവും പ്രതിരോധിക്കുന്നു.
  3. ക്യാമറ: റിയൽമി പി4 ലൈറ്റിൽ സിംഗിൾ റിയർ ക്യാമറയാണുള്ളത്. ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഇത് മികച്ച മോഡലാകില്ല. എന്നാലും ഫോണിന് പിൻവശത്ത് 13MP ക്യാമറ കൊടുത്തിരിക്കുന്നു. 30fps വീഡിയോ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്ന മെയിൻ ക്യാമറയാണിത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കും ഇതിൽ 5MP ഫ്രണ്ട് സെൻസറും നൽകിയിട്ടുണ്ട്.
  4. കണക്റ്റിവിറ്റി: ഇത് 5G സപ്പോർട്ട് ചെയ്യുന്ന ബജറ്റ് സ്മാർട്ട്ഫോണാണ്. ഇതിന് പുറമെ, 4G LTE, Wi-Fi 5, ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭിക്കുന്നു. 3.5mm ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് സപ്പോർട്ടുണ്ട്. റിയൽമി പി4 ലൈറ്റ് ഡ്യുവൽ സിം ഫീച്ചർ ചെയ്യുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo