OnePlus 5G phones: ആവേശത്തിന് Amazon ഓഫർ! 5 OnePlus സ്മാർട്ഫോണുകൾ വാങ്ങാൻ കൂപ്പണും ബാങ്ക് ഓഫറുകളും
5 വൺപ്ലസ് ഫോണുകൾക്ക് ആമസോണിൽ വമ്പൻ ഓഫറുകൾ
ബാങ്ക് ഓഫറുകളും, കൂപ്പണും ഉൾപ്പെടുത്തി പർച്ചേസ് ചെയ്യാം
നിങ്ങളുടെ പഴയ ഫോൺ മാറ്റി പുതിയത് വാങ്ങാനുള്ള അവസരവുമുണ്ട്
OnePlus സ്മാർട്ഫോണുകൾക്ക് ഇന്ത്യയിൽ വലിയ ജനപ്രീതിയാണുള്ളത്. ബജറ്റ്- ഫ്രണ്ട്ലിയാകട്ടെ, പ്രീമിയം ഫോണുകളാകട്ടെ, എന്തിനേറെ പറയുന്നു ഇപ്പോൾ പുതിയതായി വന്ന വൺപ്ലസ് ഓപ്പൺ എന്ന മടക്ക് ഫോണാകട്ടെ, അങ്ങനെ നിരവധി അനവധി മോഡലുകളാണ് കമ്പനി വിപണിയിലേക്ക് എത്തിക്കുന്നത്. ഇപ്പോഴിതാ, Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഒക്ടോബർ 22ന് തുടക്കം കുറിച്ച എക്സ്ട്രാ ഹാപ്പിനെസ് ഡേയ്സ് എന്ന സ്പെഷ്യൽ സെയിലിലൂടെ വീണ്ടും വിലക്കുറവിൽ ഫോൺ വാങ്ങാനാകും.
SurveyOnePlus ഫോണുകൾ വമ്പൻ ഓഫറിൽ!
ആമസോൺ സ്പെഷ്യൽ സെയിലിലിൽ അനുവദിച്ചിരിക്കുന്ന ഓഫറുകൾക്ക് പുറമെ, ബാങ്ക് ഓഫറുകളും, കൂപ്പണും, നിങ്ങളുടെ പഴയ ഫോൺ മാറ്റി പുതിയത് വാങ്ങാനുള്ള അവസരവുമെല്ലാം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോൾ സ്പെഷ്യൽ സെയിലിൽ 5 വൺപ്ലസ് ഫോണുകൾക്കാണ് ഓഫറുള്ളത്. വൺപ്ലസ് നോർഡ് CE3 ലൈറ്റ് 5G, വൺപ്ലസ് 11R 5G, വൺപ്ലസ് നോർഡ് 3 5G, വൺപ്ലസ് 11 5G, വൺപ്ലസ് നോർഡ് CE3 5G എന്നീ മോഡലുകൾക്കാണ് ഇപ്പോൾ ഡിസ്കൌണ്ട് സെയിൽ നടക്കുന്നത്.
Read More: Amazon iPhone Offer: Amazon തരും ഇരട്ടിമധുരം! 9,000 രൂപ വില കുറച്ച് iPhone വാങ്ങാം
OnePlus നോർഡ് CE 3 ലൈറ്റ് 5G
ബാങ്ക് ഓഫറുകളും, കൂപ്പണും എക്സ്ചേഞ്ച് ഓഫറുകളുമെല്ലാം ചേരുന്ന വമ്പൻ പാക്കേജാണ് വൺപ്ലസിന്റെ ഈ 5G ഫോണിനായി ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. 8GB റാം, 128 GB സ്റ്റോറേജ് വരുന്ന, ഈ വൺപ്ലസ് ഫോണിന് 5000 mAhന്റെ ബാറ്ററിയും, 67W SUPERVOOC ചാർജിങ്ങുമുണ്ട്. 108MPയുടെ മെയിൻ സെൻസറുള്ള കിടിലൻ ആൻഡ്രോയിഡ് സെറ്റാണിത്.
ഫോൺ 19,999 രൂപയാണ്. ആമസോണിലും ഇതേ വിലയാണെങ്കിലും കൂപ്പണുകളും ബാങ്ക് ഓഫറുകളും ലഭിക്കും. 500 രൂപ കുറച്ച് വാങ്ങാനുള്ള കൂപ്പൺ ഈ ഫോണിനായി ആമസോൺ ഒരുക്കിയിരിക്കുന്നു. ഇങ്ങനെ വെറും 19,499 രൂപയ്ക്ക് നിങ്ങൾക്ക് വൺപ്ലസ് നോർഡ് ഫോൺ സ്വന്തമാക്കാം. ഇതുകൂടാതെ, 18,600 രൂപയ്ക്ക് എക്സ്ചേഞ്ച് ഓഫറിലൂടെയും ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്. ഓഫറുകളെല്ലാം ചേർന്നാൽ 19,499 രൂപയ്ക്ക് വാങ്ങാം.
വിലക്കുറവിൽ പർച്ചേസ് ചെയ്യൂ… വൺപ്ലസ് നോർഡ് CE 3 ലൈറ്റ് 5G
OnePlus നോർഡ് CE 3 5G
50MP ക്യാമറയും, 5000 mAh ബാറ്ററിയും, 80W SUPERVOOC ഫാസ്റ്റ്- ചാർജിങ്ങും ഉൾപ്പെടുത്തി വരുന്ന ഈ ഫോണിന് ഇപ്പോൾ ആമസോൺ ഓഫറിൽ 1500 രൂപയുടെ കൂപ്പണാണ് ലഭിക്കുന്നത്. അതായത്, 26999 രൂപയുടെ ഫോൺ വാങ്ങുമ്പോൾ കൂപ്പൺ അപ്ലൈ ചെയ്താൽ 1500 രൂപ നിങ്ങൾക്ക് ഈസിയായി ലാഭിക്കാം.

ഇത് മാത്രമല്ല, എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് വഴി പേയ്മെന്റ് നടത്തുമ്പോൾ 750 രൂപയുടെ തൽക്ഷണ കിഴിവും ലഭിക്കും. 24,650 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് വൺപ്ലസ് നോർഡ് സീരീസിലെ ഈ ഫോണിന് ആമസോൺ നൽകിയിട്ടുള്ളത്. ഓഫറുകളെല്ലാം ചേർന്നാൽ ഈ ഫോൺ നിങ്ങൾക്ക് 23,499 രൂപയ്ക്ക് ഷോപ്പിങ് നടത്താം.
ലാഭത്തിൽ വാങ്ങാൻ… വൺപ്ലസ് നോർഡ് CE 3 5G
വൺപ്ലസ് 11R 5G
8GB റാം, 128GB സ്റ്റോറേജ് വരുന്ന ഫോണിനാണ് ഇപ്പോൾ ഓഫർ ലഭ്യമാകുന്നത്. 39,999 രൂപയാണ് ഫോണിന് വിപണിയിൽ വില. 50MP മെയിൻ ക്യാമറ, 16MP സെൽഫി ക്യാമറ, 100W SuperVOOC ചാർജിങ്, 5000 mAh ബാറ്ററി എന്നിവയെല്ലാം ഫോണിന്റെ പ്രധാന ഫീച്ചറുകളാണ്.
HDFC ക്രെഡിറ്റ് ബാങ്ക് കാർഡ് വഴി 1250 രൂപയുടെ തൽക്ഷണ ഡിസ്കൌണ്ട് ലഭിക്കും. കൂടാതെ, ഡെബിറ്റ് കാർഡുകാർക്കും ഓഫറുണ്ട്. 750 രൂപ വിലക്കിഴിവാണ് എച്ച്ഡിഎഫ്സി ഡെബിറ്റ് കാർഡ് ഉടമകൾക്ക് ലഭിക്കുന്നത്. ഓഫറുകളെല്ലാം ഉൾപ്പെടുത്തുമ്പോൾ 37,999 രൂപയ്ക്ക് വാങ്ങാം.
വിലക്കുറവിൽ പർച്ചേസ് ചെയ്യൂ… വൺപ്ലസ് 11R 5G
വൺപ്ലസ് 11 5G
ജനപ്രിയമായ ഈ വൺപ്ലസ് ഫോണിന് 4000 രൂപയുടെ കൂപ്പണാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്. 56,999 രൂപ വില വരുന്ന ഫോൺ ഇങ്ങനെ നിങ്ങൾക്ക് 52,999 രൂപയ്ക്ക് വാങ്ങാം. ഇനിയും ഓഫറുകൾ ആവശ്യമെങ്കിൽ HDFC ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പേയ്മെന്റ് നടത്തിയാൽ മതി. ഇതിലൂടെ 2250 രൂപയുടെ വരെ തൽക്ഷണ ഡിസ്കൌണ്ട് ഉറപ്പായും ലഭ്യമാകും.

50MPയാണ് ഫോണിന്റെ മെയിൻ ക്യാമറ. 5000 mAh ബാറ്ററിയും, 100W SUPERVOOC ചാർജിങ്ങുമുള്ള വൺപ്ലസ് 11 ഫോണിന്റെ 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ഓഫറുകളും ചേരുമ്പോൾ വെറും 49,999 രൂപ മാത്രം.
ഓഫർ വിലയിൽ വാങ്ങാൻ… വൺപ്ലസ് 11 5G
വൺപ്ലസ് നോർഡ് 3 5G
33,999 രൂപ വില വരുന്ന വൺപ്ലസ് നോർഡ് 3 ഫോണിന് ആമസോൺ കൂപ്പണുകളും ബാങ്ക് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. 3000 രൂപയുടെ കൂപ്പണാണ് ഈ സൂപ്പർ സ്മാർട്ഫോൺ വാങ്ങുന്നവർക്ക് ലഭിക്കുന്നത്. വൺപ്ലസ് നോർഡ് CE സീരീസിലുള്ളത് പോലെ, ഇതിലും 50MP ക്യാമറയും, 5000 mAh ബാറ്ററിയും, 80W SUPERVOOC ഫാസ്റ്റ്- ചാർജിങ്ങും വരുന്നു. ഫോണിന്റെ 8GB റാമും 128GB സ്റ്റോറേജും വരുന്ന സ്മാർട്ഫോണിനാണ് ഓഫർ.
33,999 രൂപയാണ് വില. എന്നാൽ 3000 രൂപ കൂപ്പണിലൂടെയും, 2250 രൂപ HDFC ബാങ്ക് കാർഡ് വഴിയും ലാഭിക്കാം. ബാങ്ക് ഓഫ് ബറോഡ കാർഡുണ്ടെങ്കിൽ 1500 രൂപയുടെ കിഴിവും ലഭിക്കും. ഇതിന് പുറമെ, 32,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറിലൂടെയും ലാഭിക്കാമെന്നാണ് ആമസോൺ പറയുന്നത്. എല്ലാ ഓഫറുകളും ചേരുമ്പോൾ 27,999 രൂപയ്ക്ക് പർച്ചേസ് ചെയ്യാം.
ലാഭത്തിൽ വാങ്ങാം… വൺപ്ലസ് നോർഡ് 3 5G
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile