Amazon iPhone Offer: Amazon തരും ഇരട്ടിമധുരം! 9,000 രൂപ വില കുറച്ച് iPhone വാങ്ങാം

HIGHLIGHTS

പരമാവധി ഓഫറിലൂടെ ഒരു ഐഫോൺ സ്വന്തമാക്കാനുള്ള അവസരമാണിത്

ഒക്ടോബർ 22 മുതലാണ് Extra happiness days വിൽപ്പന ആരംഭിക്കുന്നത്

128GB സ്റ്റോറേജുള്ള ഐഫോണിനാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്

Amazon iPhone Offer: Amazon തരും ഇരട്ടിമധുരം! 9,000 രൂപ വില കുറച്ച് iPhone വാങ്ങാം

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ ഓഫറുകളിൽ നിങ്ങളുടെ സന്തോഷം ചുരുക്കേണ്ടെന്നാണ് Amazon പറയുന്നത്. ഇപ്പോഴിതാ, ആമസോണിന്റെ GIF Saleനോട് അനുബന്ധിച്ചുള്ള എക്സ്ട്രാ ഹാപ്പിനെസ് ഡേയ്സ് ഓഫറും ആരംഭിച്ചിരിക്കുകയാണ്. ഇന്ന് ഒക്ടോബർ 22 മുതലാണ് Extra happiness days വിൽപ്പന.

Digit.in Survey
✅ Thank you for completing the survey!

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ ഓഫറുകൾക്ക് പുറമെ അധിക ഓഫറുകൾ ലഭിക്കുമെന്നതാണ് ഈ എക്സ്ട്രീ സ്പെഷ്യൽ സെയിലിലൂടെയുള്ള നേട്ടം. പരമാവധി ഓഫറിലൂടെ ഒരു ഐഫോൺ സ്വന്തമാക്കാനുള്ള അവസരമാണിത്. അധികമായി ആഹ്ളാദിക്കാൻ iPhone 13 വളരെ വിലക്കുറവിൽ വാങ്ങി, ഈ ഓഫർ ഉത്സവം നിങ്ങൾക്കും പ്രയോജനപ്പെടുത്താം.

Amazon നൽകുന്ന എക്സ്ട്രാ ഹാപ്പിനെസ് iPhone ഓഫർ

ഐഫോൺ 15 വില കൂടിയ സ്മാർട്ഫോണായതിനാൽ തന്നെ 14 സീരീസോ, 13 സീരീസോ വാങ്ങുന്നതിലായിരിക്കും എല്ലാവർക്കും താൽപ്പര്യം. ഇങ്ങനെ ചിന്തിക്കുന്നവർക്ക് ആമസോൺ മുന്നോട്ട് വയ്ക്കുന്നതും വളരെ ആകർഷകമായ ഒരു ഓഫറാണ്.

128GB സ്റ്റോറേജുള്ള ഐഫോണിനാണ് ആമസോണിൽ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 59,900 രൂപ വില വരുന്ന ഫോണിന് എക്സ്ട്രാ ഹാപ്പിനെസ് സെയിലിൽ വെറും 50,999 രൂപയാണ് ചെലവാകുക. ഇതിന് പുറമെ, ബാങ്ക് ഓഫറുകളിലൂടെ 700 രൂപ കുറച്ച് വീണ്ടും പണം ലാഭിക്കാം. അതായത്, ബാങ്ക് കാർഡുകൾ ഉപയോഗിക്കുമ്പോൾ ആപ്പിൾ ഐഫോൺ 13 വെറും 50249 രൂപയ്ക്ക് പർച്ചേസ് ചെയ്യാവുന്നതാണ്.

എച്ച്ഡിഎഫ്സി, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്ക് കാർഡുകൾക്ക് ഓഫറുകൾ ലഭ്യമാണ്.

Amazon GIF Extra Happiness Days Offer
9,000 രൂപ വില കുറച്ച് iPhone വാങ്ങാം

മൊബൈൽ ഫോണുകൾ വാങ്ങാനുള്ള വിശ്വസ്തമായ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമെന്ന രീതിയിൽ ജനപ്രീതി നേടിയതിനാൽ ആമസോണിന്റെ ഈ എക്സ്ട്രാ ഓഫർ അറിഞ്ഞ് ഞൊടിയിടയിൽ ഐഫോൺ 13 വിറ്റഴിയുകയാണ്. അതിനാൽ ഓഫർ തീരുന്നതിന് മുമ്പേ, പർച്ചേസ് ചെയ്യൂ… Click to know more

iPhone 13 സ്പെസിഫിക്കേഷനുകൾ

6.1 ഇഞ്ച് വലിപ്പമുള്ള സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയാണ് ഐഫോൺ 13ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. A15 ബയോണിക് ചിപ്പാണ് ഐഫോൺ 13ലുള്ളത്. ഡ്യുവൽ ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. 12 മെഗാപിക്സലിന്റെ വൈഡ് ക്യാമറയും, അൾട്രാ വൈഡ് ക്യാമറയുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 12MPയുടെ ട്രൂ- ഡെപ്ത് ഫ്രെണ്ട് ക്യാമറയും ഇതിൽ വരുന്നുണ്ട്. അതിനാൽ ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് ഐഫോണുകളിൽ തെരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണിത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo