Smartphone sale 2023: വിൽപ്പനയിൽ ആപ്പിളിനെ മലർത്തിയടിച്ച് സാംസങ്!

HIGHLIGHTS

കഴിഞ്ഞ 9 സാമ്പത്തിക പാദങ്ങൾ കണക്കിലെടുക്കുമ്പോൾ സ്മാർട്ഫോൺ വിൽപ്പന വളരെ കുറയുന്നു

8% ഇടിവ് ഈ വർഷം മാത്രം സംഭവിച്ചു

ആപ്പിളിന്റെ പുതുപുത്തൻ മോഡലുകൾ വന്നിട്ടും എന്താണ് ഇതിന് കാരണം?

Smartphone sale 2023: വിൽപ്പനയിൽ ആപ്പിളിനെ മലർത്തിയടിച്ച് സാംസങ്!

എന്താണ് smartphone വിപണിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഓരോ മാസവും പുതുപുത്തൻ സ്മാർട്ഫോൺ ബ്രാൻഡുകളാണ് പുറത്തിറങ്ങുന്നത്. എന്നാൽ, ഇവയെല്ലാം വിപണിയ്ക്ക് ലാഭമുണ്ടാക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടിവരും.

Digit.in Survey
✅ Thank you for completing the survey!

ആപ്പിളിന്റെ പുതുപുത്തൻ മോഡലുകൾ വന്നിട്ടും, സാംസങ്ങും ഓപ്പോയുമെല്ലാം ഫ്ലിപ് ഫോണുകളും ഫോൾഡ് ഫോണുകളും അവതരിപ്പിച്ചിട്ടിട്ടും സ്മാർട്ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും വിപണിയിൽ ഇത് കാര്യമായ സ്വാധീനം ഉണ്ടാക്കുന്നില്ലേ?

Smartphone വിപണി ഇപ്പോൾ എങ്ങനെ?

ഓരോ മാസവും പുതിയ സ്മാർട്ട്‌ഫോണുകൾ വരുന്നുണ്ട്. എന്നാൽ മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം അവസാനപാദത്തിൽ ആഗോള തലത്തിൽ സ്‌മാർട്ട്‌ഫോൺ വിൽപ്പനയിൽ 8% കുറവുണ്ടായെന്നാണ് സർവ്വേ റിപ്പോർട്ട്. എന്നാൽ, സെപ്തംബർ മാസം ഇത് മുൻവർഷത്തെ സെപ്തംബറിനേക്കാൾ കൂടുതലായിരുന്നു. എന്നിട്ടും എന്താണ് വിപണിയിൽ സംഭവിക്കുന്നത്!

കഴിഞ്ഞ 9 സാമ്പത്തിക പാദങ്ങൾ കണക്കിലെടുക്കുമ്പോൾ സ്മാർട്ഫോൺ വിൽപ്പന വളരെ കുറയുന്നുവെന്നാണ് പറയുന്നത്. കൗണ്ടർപോയിന്റിന്റെ മാർക്കറ്റ് പൾസ് സർവീസ് നടത്തിയ ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്.
ഇതിൽ തന്നെ കഴിഞ്ഞ വർഷവും ഈ വർഷവും താരതമ്യം ചെയ്യുകയാണെങ്കിൽ, 8% ഇടിവ് രേഖപ്പെടുത്തുന്നുണ്ട്.

എന്നിരുന്നാലും, ഐഫോൺ പുറത്തിറങ്ങിയ സെപ്തംബർ മാസം മുൻവർഷത്തിലെ ഇതേ സമയത്ത് നടന്ന വിൽപ്പനയേക്കാൾ 2 ശതമാനം അധികം വിപണനം നടന്നിട്ടുണ്ട്. ഇതിന് കാരണം, കാത്തിരുന്ന ഐഫോൺ പ്രീമിയം ഫോണുകളായ iPhone 15 ആണെന്ന് പറയേണ്ടതില്ലല്ലോ!

ഐഫോണിനെ തളർത്തി സാംസങ് വാഴുന്ന smartphone വിപണി

ഐഫോണിന് വിപണിയിലുള്ള ഇമേജ് ഒരു ആൻഡ്രോയിഡ് ഫോണിനും തകർക്കാനാകില്ല എന്ന ധാരണ തിരുത്തി എഴുതുക കൂടിയാണ് ഇപ്പോഴത്തെ സ്മാർട്ഫോൺ വിപണി. Q3യിൽ ആപ്പിൾ ഫോണുകളേക്കാൾ വിറ്റഴിഞ്ഞത് സാംസങ് ഫോണുകളാണ്. തങ്ങളുടെ അത്യാകർഷകമായ ഫ്ലിപ് ഫോണുകളിലൂടെയാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്.

Also Read: Amazon GIF 2023: Samsung Galaxy ആരാധകർക്ക് Amazon ഫെസ്റ്റിവൽ സെയിലിലെ ഓഫറുകൾ

സ്മാർട്ഫോൺ വിൽപ്പനയുടെ അഞ്ചിലൊന്ന് തങ്ങളുടെ പേരിലേക്ക് ആക്കി വിൽപ്പനയിൽ മുന്നേറിയാണ് സാംസങ് ഐഫോണുകളെ മലർത്തിയടിച്ചത്. വലിയ ഹൈപ്പോടെ ലോഞ്ച് ചെയ്ത ഐഫോൺ 15ന് വിൽപ്പനയിൽ റെക്കോഡുകളൊന്നും സൃഷ്ടിക്കാനായില്ല. എന്നാൽ Samsung Galaxy Z Fold 5 ആകട്ടെ അതിന്റെ ഫീച്ചറുകളിലൂടെയും ഡിസൈനിലൂടെയുമെല്ലാം ശ്രദ്ധ പിടിച്ചുപറ്റുകയും, അത് വിൽപ്പനയിലും സ്വാധീനമുണ്ടാക്കുകയും ചെയ്തു.

Samsung Galaxy Z Fold 5 smartphone news
Smartphone sale 2023: വിൽപ്പനയിൽ ആപ്പിളിനെ മലർത്തിയടിച്ച് സാംസങ്!

ഏറ്റവും വിറ്റഴിഞ്ഞവർ സാംസങ് ഉൾപ്പെടെ ആൻഡ്രോയിഡ് ഫോണുകൾ
സാംസങ് ഫോണുകൾ വിൽപ്പനയിലെ മുൻനിരക്കാരനായപ്പോൾ, ആദ്യ അഞ്ചിലെ മറ്റ് 3 സ്ഥാനങ്ങളിൽ ഷവോമി, ഓപ്പോ, വിവോ പോലുള്ള ജനപ്രിയ ആൻഡ്രോയിഡ് ബ്രാൻഡുകളും സ്ഥാനം പിടിച്ചു. ഇവയിൽ സ്മാർട്ഫോണുകളുടെ പ്രധാന വിപണിയായി ഇന്ത്യയും ചൈനയും മാറിയെന്ന് റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo