Motorola യുടെ പ്രീമിയം 5G ഫോണിന് 2,000 രൂപയുടെ ഡിസ്കൗണ്ട്! 50MP സെൽഫി ക്യാമറയും കരുത്തുറ്റ പ്രോസസറും

മികച്ച ഫീച്ചറുകളുള്ള പ്രീമിയം സ്മാർട്ട് ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. കുറഞ്ഞ ബജറ്റിലുള്ളതും മിഡ് റേഞ്ചിലുള്ളതുമായ സ്മാർട്ട്ഫോണുകൾക്ക് ഇന്നത്തെ കാലത്ത് വലിയ വിലയാകാറുണ്ട്. എന്നാൽ കുറഞ്ഞ ചെലവിൽ MOTOROLA Signature വൻ കിഴിവിൽ സ്വന്തമാക്കാം. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിലാണ് ഫോണിന് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. 165Hz AMOLED ഡിസ്പ്ലേ, Snapdragon 8 Gen 5 പ്രോസസർ, ട്രിപ്പിൾ 50MP പിൻ ക്യാമറ യൂണിറ്റുള്ള ഹാൻഡ്സെറ്റാണിത്. നേരിട്ടുള്ള വിലക്കുറവിന് പുറമെ ബാങ്ക് ഓഫറുകളും പ്രത്യേക എക്സ്ചേഞ്ച് ഡീലുകളും ഫോണിന് അനുവദിച്ചിരിക്കുന്നു. 15000 രൂപയുടെ നേരിട്ടുള്ള ഇളവും 5000 രൂപയുടെ ബാങ്ക് ഇളവും ഫോണിന് ലഭ്യമാണ്. ഈ പ്രീമിയം 5G സ്മാർട്ട്ഫോണിന്റെ ഫീച്ചറുകളും ഫ്ലിപ്കാർട്ടിലെ കിഴിവും പരിശോധിക്കാം.
MOTOROLA Signature Price discount
മോട്ടറോള സിഗ്നേച്ചർ സ്മാർട്ട്ഫോണിന്റെ 12GB റാം, 256GB സ്റ്റോറേജ് വേരിയന്റ് ഫ്ലിപ്കാർട്ടിൽ 20 ശതമാനം വിലക്കുറവുണ്ട്. 74999 രൂപയാണ് വിപണി വിലയെങ്കിലും 59999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ഹാൻഡ്സെറ്റ് ലഭ്യമാകും.
ആക്സിസ് ബാങ്ക് കാർഡിലൂടെ 5613 രൂപയുടെ ആക്സിസ് കാർഡ് ഓഫറും ലഭ്യമാണ്. ഇങ്ങനെ മൊത്തം 20000 രൂപയുടെ കിഴിവാണ് ഫോണിന് ലഭിക്കുന്നത്. 54000 രൂപ റേഞ്ചിൽ മോട്ടറോള സ്മാർട്ട് ഫോൺ ഇങ്ങനെ പർച്ചേസ് ചെയ്യാനാകും. ആക്സിസ്, എച്ച്ഡിഎഫ്സി, എസ്ബിഐ കാർഡ് ഉപയോഗിക്കുന്നവർക്ക് 2000 രൂപ മുതൽ 3000 രൂപ വരെയുള്ള കിഴിവുമുണ്ട്.
41550 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും മോട്ടറോള സ്മാർട്ട് ഫോണിന് ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ 24 മാസത്തേക്കുള്ള ഫ്ലിപ്കാർട്ടിന്റെ ഇഎംഐ ഓഫറും വിനിയോഗിക്കാം. എന്നുവച്ചാൽ 2500 രൂപയുടെ ഇഎംഐ ഓഫറാണ് മോട്ടോ മൊബൈലിനായി ഫ്ലിപ്കാർട്ട് തരുന്നത്.
മോട്ടറോറ സിഗ്നേച്ചർ പ്രത്യേകതകൾ എന്തൊക്കെ?
6.8 ഇഞ്ച് എക്സ്ട്രീം അമോലെഡ് ഡിസ്പ്ലേയുള്ള സ്മാർട്ട് ഫോണാണ് മോട്ടറോള സിഗ്നേച്ചർ. 165Hz വരെ റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയിലാണ് മോട്ടറോള ഫോൺ നിർമിച്ചിരിക്കുന്നത്. 6200 നിറ്റ്സ് വരെയുള്ള പീക്ക് ബ്രൈറ്റ്നെസ്സും, ഡോൾബി വിഷൻ സപ്പോർട്ടും ഈ മോട്ടറോളയ്ക്കുണ്ട്.
5200mAh സിലിക്കൺ-കാർബൺ ബാറ്ററിയുള്ള മോട്ടറോള ഫോണിന് 90W TurboPower സപ്പോർട്ട് ലഭിക്കുന്നു. 50W വരെയുള്ള വയർലെസ് ചാർജിംഗ് സപ്പോർട്ടും മോട്ടോ സിഗ്നേച്ചറിനുണ്ട്.
സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രൊസസറിലാണ് ഈ സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഈ മോട്ടറോള ഹാൻഡ്സെറ്റിൽ മൂന്ന് പിൻ ക്യാമറകളാണുള്ളത്. 50MP സോണി LYTIA™ 828 പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്. ഫോണിൽ 50MP പെരിസ്കോപ്പ് ലെൻസും 50MP അൾട്രാ വൈഡ് ക്യാമറയും കൊടുത്തിരിക്കുന്നു. ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗും 8K വീഡിയോ റെക്കോഡിങ് സപ്പോർട്ടും ഇതിനുണ്ട്. സ്മാർട്ട് ഫോണിന് മുൻവശത്ത് 50 മെഗാപിക്സൽ സെൽഫി സെൻസറും നൽകിയിട്ടുണ്ട്.
5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be തുടങ്ങിയ കണക്റ്റിവിറ്റി സപ്പോർട്ട് ഫോണിനുണ്ട്. ആൻഡ്രോയിഡ് 16 വേർഷൻ സോഫ്റ്റ് വെയറാണ് ഇതിലുള്ളത്. MIL-STD-810H സർട്ടിഫിക്കേഷനും കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും മോട്ടറോള സിഗ്നേച്ചർ ഫോണിലുണ്ട്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.
View full profile