Digit.in

ആൻഡ്രോയിഡ് ഫോണിന്റെ വിലയിൽ ഇനി iPhone 17 സ്വന്തമാക്കാം; 14,000 രൂപയുടെ വമ്പൻ ഡിസ്കൗണ്ട് ഓഫർ

ആൻഡ്രോയിഡ് ഫോണിന്റെ വിലയിൽ ഇനി iPhone 17 സ്വന്തമാക്കാം; 14,000 രൂപയുടെ വമ്പൻ ഡിസ്കൗണ്ട് ഓഫർ

Apple iPhone 17 സ്വന്തമാക്കുക എന്നത് മിക്ക സ്മാർട്ട്‌ഫോൺ പ്രേമികളുടെയും സ്വപ്നമാകും! ആപ്പിൾ ഫോണുകളുടെ ഉയർന്ന വിലയാണ് ഇപ്പോഴും ഐഫോൺ വാങ്ങാനാകാതെ പലരെയും പിന്നോട്ട് വലിക്കുന്നത്. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ട് 14,000 രൂപയുടെ വമ്പൻ ഡിസ്കൗണ്ടിൽ ഐഫോൺ 17 വാങ്ങിക്കാം. ഒരു പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിന്റെ വിലയിൽ ഇങ്ങനെ ഐഫോൺ 17 നിങ്ങളുടെ കൈയിലെത്തും.

മികച്ച ക്യാമറ, അതിവേഗ പെർഫോമൻസ്, ആകർഷകമായ ഡിസൈനുമുള്ള സ്മാർട്ട് ഫോണാണ് ഐഫോൺ 17. നേരിട്ടുള്ള വിലക്കുറവിന് പുറമെ തിരഞ്ഞെടുത്ത ബാങ്ക് കാർഡ് ഓഫറുകളും എക്സ്ചേഞ്ച് ബോണസും സ്മാർട്ട് ഫോണിന് ലഭ്യമാണ്. പരിമിതകാലത്തേക്ക് മാത്രമുള്ള ഐഫോൺ 17 ന്റെ ഓഫറും സ്മാർട്ട് ഫോണിന്റെ സവിശേഷതകളും അറിയാം.

Apple iPhone 17: Offer

256 ജിബി ഐഫോൺ 17 ന് 99,900 രൂപയാണ് വിപണി വില. ഇതിന് 11 ശതമാനം നേരിട്ടുള്ള കിഴിവ് ലഭ്യമാണ്. ഇങ്ങനെ ഫ്ലിപ്കാർട്ടിൽ സ്മാർട്ട് ഫോൺ 89,100 രൂപയ്ക്ക് സ്വന്തമാക്കാം. 10,800 രൂപയുടെ നേരിട്ടുള്ള ഇളവാണ് ഫ്ലിപ്കാർട്ടിൽ ഐഫോൺ 17 ന് ലഭിക്കുന്നത്. എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡിലൂടെ 4000 രൂപ ഇളവ് ലഭ്യമാണ്. ഇതിലൂടെ ഐഫോൺ നിങ്ങൾക്ക് 85,100 രൂപയ്ക്ക് വാങ്ങിക്കാം.

53750 രൂപയുടെ അത്യാകർഷകമായ എക്സ്ചേഞ്ച് ഓഫറും ഐഫോൺ 17 മോഡലിന് അനുവദിച്ചിട്ടുണ്ട്. 3 മാസത്തേക്ക് ആകർഷകമായ ഇഎംഐ ഓഫറും ആപ്പിൾ ഐഫോൺ 17 വാങ്ങിക്കാം. 30545 രൂപയുടെ മികച്ച ഇഎംഐ ഡീലും ഐഫോണിന് ലഭ്യമാണ്. ഇത് ഫ്ലിപ്കാർട്ടിന്റെ പരിമിതകാല ഓഫറാണ്.

256GB ഐഫോൺ 17 സവിശേഷതകൾ

ഐഫോൺ 17 മോഡലിൽ 6.3 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണുള്ളത്. 2622x1206 പിക്‌സൽ റെസല്യൂഷനുള്ള ഫോണിന് ഡൈനാമിക് ഐലൻഡ് കട്ട്ഔട്ട് കൊടുത്തിരിക്കുന്നു. 120Hz പ്രോമോഷൻ സപ്പോർട്ട് ഈ ഐഫോണിന് ലഭിക്കും. 3000 nits പരമാവധി ഔട്ട്ഡോർ ബ്രൈറ്റ്നസ് സപ്പോർട്ടും ഇതിനുണ്ട്. വീഴ്ചകളെ പ്രതിരോധിക്കാൻ ഐഫോണിൽ Ceramic Shield 2 പ്രൊട്ടക്ഷനുണ്ട്.

ഐഫോൺ 17-ൽ ഡ്യുവൽ ഫ്യൂഷൻ റിയർ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 48MP മെയിൻ ക്യാമറയും 48MP ഫ്യൂഷൻ അൾട്രാ വൈഡ് ക്യാമറയും കൊടുത്തിരിക്കുന്നു. ഫോണിലെ മെയിൻ ക്യാമറയ്ക്ക് ഒപ്റ്റിക്കൽ നിലവാരമുള്ള 2x ടെലിഫോട്ടോ മോഡ് സപ്പോർട്ട് ലഭിക്കും. 60fps വരെ 4K Dolby Vision വീഡിയോ സപ്പോർട്ട് ഐഫോണിനുണ്ട്. നൈറ്റ് മോഡ്, പോർട്രെയ്റ്റ് മോഡ് സപ്പോർട്ട് ഐഫോണുകൾക്ക് ലഭ്യമാണ്. ഫ്രണ്ടും പിൻ ക്യാമറയും ഒരേസമയം ഉപയോഗിച്ച് ഫീച്ചറും ഇതിൽ ഉപയോഗിക്കാം.

ആപ്പിളിന്റെ A19 ചിപ്പാണ് ഐഫോൺ 17 മോഡലിലുള്ളത്. 30 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് സപ്പോർട്ടും ഇതിനുണ്ട്. 25വാട്ട് സ്പീഡിൽ MagSafe Wireless സപ്പോർട്ടും ലഭിക്കുന്നു.

ഇതിന് IP68 റേറ്റിംഗ് സപ്പോർട്ടുണ്ട്. അതിനാൽ 6 മീറ്റർ ആഴത്തിൽ 30 മിനിറ്റ് നേരം മുങ്ങിക്കിടന്നാലും ഫോണിന് കേടുപാടുകൾ സംഭവിക്കില്ല. വിവിധ പവർ അഡാപ്റ്ററുകളുമായും കമ്പ്യൂട്ടർ പോർട്ടുകളുമായും പൊരുത്തപ്പെടുന്ന USB-C ചാർജിംഗ് സപ്പോർട്ടും ഈ ഐഫോണിന് ലഭ്യമാണ്. 5G കണക്റ്റിവിറ്റി, Wi-Fi 7, ബ്ലൂടൂത്ത് 6 കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിനുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile