Free Netflix, ZEE5, JioHotstar, 30GB ഡാറ്റ: Airtel സൂപ്പർ ബജറ്റ് പാക്ക്

ഒടിടി പ്ലാറ്റ്ഫോമുകളിൽ സിനിമകളും വെബ് സീരീസുകളും കാണാൻ ഇഷ്ടപ്പെടുന്നവർക്ക് ഇതാ സന്തോഷ വാർത്ത. പ്രമുഖ ടെലികോം കമ്പനിയായ Bharti Airtel ന്റെ ബജറ്റ് പ്ലാനിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഒടിടി ഓഫറുകളെല്ലാം ലഭിക്കും. നെറ്റ്ഫ്ലിക്സ് (Netflix), ജിയോഹോട്ട്സ്റ്റാർ (JioHotstar), സീ5 തുടങ്ങിയ പ്രമുഖ ഒടിടികളാണ് എയർടെലിന്റെ ഈ ചെറിയ പ്ലാനിലുള്ളത്. ഓരോ ഒടിടി പ്ലാറ്റ്ഫോമുകൾക്കും പ്രത്യേകം സബ്സ്ക്രിപ്ഷൻ എടുക്കുന്നതിന് പകരം എല്ലാം ഒരു റീചാർജിലൂടെ ആസ്വദിക്കാം. അധിക ചിലവുകളില്ലാതെ എന്റർടെയ്ൻമെന്റും ഡാറ്റയും ലഭിക്കുമെന്നതാണ് പാക്കേജിലെ നേട്ടം. ഈ പ്ലാനിന്റെ വാലിഡിറ്റിയും മറ്റ് നിബന്ധനകളും വിശദമായി അറിയാം.
Bharti Airtel 279 Plan: ആനുകൂല്യങ്ങളും വിശദാംശങ്ങളും
279 രൂപ പാക്കേജിൽ സ്വകാര്യ ടെലികോം നെറ്റ്ഫ്ലിക്സ്, ജിയോഹോട്ട്സ്റ്റാർ, സീ5, സോണിലിവ് എന്നിവയുൾപ്പെടെ 25-ലധികം ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് ലഭിക്കും. ഒരു മാസമാണ് പാക്കേജിന്റെ വാലിഡിറ്റി. അതിനാൽ തന്നെ ഒരു മാസം മുഴുവൻ ഒടിടി ഫ്രീയായി ലഭിക്കും.
പ്ലാനിലൂടെ നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ നേടാം. സിനിമകളും സീരീസുകളും സ്പോർട്സ് മത്സരങ്ങളും കാണാൻ ജിയോഹോട്ട്സ്റ്റാർ സൂപ്പർ പ്ലാൻ ഉപയോഗിക്കാം. ഒരു മാസം 149 രൂപ, 3 മാസത്തേക്ക് 349 രൂപ, ഒരു വർഷത്തേക്ക് 1,099 രൂപ എന്നിവയാണ് ജിയോഹോട്ട്സ്റ്റാർ സൂപ്പർ പ്ലാനുകളുടെ നിരക്ക്. ഈ സൂപ്പർ പ്ലാനാണ് എയർടെലിന്റെ 279 രൂപ പാക്കേജിലുള്ളത്.
സീ5 പ്രീമിയം സബ്സ്ക്രിപ്ഷനും ഭാരതി എയർടെൽ പാക്കേജിൽ നിന്ന് നേടാം. സോണിലിവ് ആക്സസാണ് 279 രൂപ പ്ലാനിന്റെ മറ്റൊരു ഹൈലൈറ്റ്. ഇതിന് പുറമെ 18 ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് കൂടി എയർടെൽ 279 രൂപ പാക്കേജിലൂടെ ആക്സസ് ലഭിക്കും.
ഭാരതി എയർടെൽ 279 രൂപ പ്ലാൻ ലാഭകരമാണോ?
എല്ലാ ഒടിടികളും ഒരൊറ്റ പാക്കേജിലൂടെ നേടാം. 199 രൂപയുടെ നെറ്റ്ഫ്ലിക്സ് പാക്കേജും, 149 രൂപയുടെ ജിയോഹോട്ട്സ്റ്റാർ പാക്കേജും മാസം 200 അടച്ചുകൊണ്ടുള്ള സീ5 സബ്സ്ക്രിപ്ഷനുമെല്ലാം വെറും 279 രൂപ റീചാർജിലൂടെ നേടാം. ഇവയെല്ലാം വെവ്വേറെയായി എടുക്കണമെങ്കിൽ മൊത്തം 500 മുതൽ 700 രൂപ വരെ വിലയാകുമെന്ന് പറയാം. 279 രൂപയ്ക്ക് ഈ ഒടിടി ആക്സസുകൾ മാത്രമല്ല, ഒരു മാസത്തേക്ക് 30 ജിബി ബൾക്ക് ഡാറ്റ കൂടി ലഭിക്കുമെന്നതും നേട്ടമാണ്.
എന്നാൽ 279 രൂപ പാക്കേജിൽ അൺലിമിറ്റഡ് വോയിസ് കോളിങ്, എസ്എംഎസ് ഓഫറുകളൊന്നും ഉൾപ്പെടുന്നില്ല എന്നതും ശ്രദ്ധിക്കുക. അതിനാൽ അൺലിമിറ്റഡ് കോളിംഗും SMS-ഉം അടങ്ങുന്ന ഒരു സാധാരണ റീചാർജ് പ്ലാൻ ആണ് വേണ്ടതെങ്കിൽ ഈ പ്ലാൻ വാങ്ങരുത്. പകരം, കൂടുതൽ ഡാറ്റ ആവശ്യമുള്ളവർക്കും കുറഞ്ഞ ചെലവിൽ ഒടിടികളെല്ലാം ലഭിക്കാനും 279 രൂപ റീചാർജ് പരിഗണിക്കാം.
Airtel 279 Plan vs Jio Plan
ജിയോയുടെ 200 രൂപ പാക്കേജ് എയർടെലിന്റെ 279 രൂപ റീചാർജ് പായ്ക്കുമായി താരതമ്യം ചെയ്യാം. ജിയോ 200 രൂപ പ്ലാനിൽ 28 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഇതിൽ 30 ജിബി ഡാറ്റയും അൺലിമിറ്റഡ് 5ജിയും ലഭ്യമാണ്. പ്ലാനിലെ ഹൈലൈറ്റ് യൂട്യൂബ് പ്രീമിയം ആക്സസാണ്. ആമസോൺ പ്രൈം വീഡിയോ, ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും ഇതിലുണ്ട്. ഈ പാക്കേജിലും കോളിങ്, എസ്എംഎസ് ഓഫറുകളൊന്നുമില്ല.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.
View full profile