Digit.in

6000 രൂപ ഡിസ്കൗണ്ടിൽ Vivo V80 5G വാങ്ങാം: 7200 mAh ബാറ്ററിയും 50 MP Zeiss ക്യാമറയും

6000 രൂപ ഡിസ്കൗണ്ടിൽ Vivo V80 5G വാങ്ങാം: 7200 mAh ബാറ്ററിയും 50 MP Zeiss ക്യാമറയും

മികച്ച ഡിസൈനും അതിശയിപ്പിക്കുന്ന പെർഫോമൻസും ഒത്തുചേർന്ന ഒരു സ്മാർട്ട് ഫോണാണോ നിങ്ങൾക്ക് താൽപ്പര്യം! എങ്കിൽ Vivo V80 5G ഇതാ വിലക്കുറവിൽ വാങ്ങാൻ ഫ്ലിപ്കാർട്ടിൽ ഗംഭീര ഓഫർ. 50 MP Zeiss ക്യാമറയും കരുത്തുറ്റ 7,200 mAh ബാറ്ററിയുമുള്ള വിവോ സ്മാർട്ട് ഫോണിനാണ് കിഴിവ്. പ്രീമിയം 5G വിഭാഗത്തിൽ തനതായ ഇടം നേടിയ വിവോ വി80 ഫോണിന് ഫ്ലാറ്റ് ഇളവും, 6,000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ടും ഇപ്പോൾ ലഭ്യമാണ്. ഫ്ലാഗ്ഷിപ്പ് അനുഭവം നൽകുന്ന വിവോ വി80 5ജിയുടെ പ്രധാന സവിശേഷതകളും ഓഫർ വിവരങ്ങളും വിശദമായി അറിയാം.

Vivo V80 5G: ഫ്ലിപ്കാർട്ടിലെ പരിമിതകാല ഓഫർ

1,11,999 രൂപയ്ക്കാണ് വിവോ വി80 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. 44 ശതമാനം ഇളവിൽ ബാങ്ക് ഓഫറൊന്നും ചേർക്കാതെ വിലക്കിഴിവ് ലഭിക്കുന്നു. എന്നുവച്ചാൽ ഇതിന് ഫ്ലിപ്കാർട്ടിൽ വില 62,999 രൂപയാണ്. ഇതേ വിലയിൽ ആമസോണും വിവോ വി80 5ജി വിൽക്കുന്നെങ്കിലും, ഫ്ലിപ്കാർട്ടിൽ കൂറ്റൻ ബാങ്ക് ഡിസ്കൌണ്ടാണ് ഹൈലൈറ്റ്.

ആക്സിസ്, എസ്ബിഐ കാർഡിലൂടെ 6950 രൂപയുടെ കിഴിവ് ലഭിക്കും. ഇതുകൂടി ചേർത്താൽ 56,049 രൂപയ്ക്ക് വിവോ ഫോൺ വാങ്ങിക്കാം. എച്ച്ഡിഎഫ്സി, എസ്ബിഐ കാർഡ് ഉപയോഗിച്ചുള്ള പേയ്മെന്റിൽ 4000 രൂപയുടെ ഇളവും നേടാം.

വിവോ സ്മാർട്ട് ഫോണിന് 43450 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. 9500 രൂപയുടെ 6 മാസത്തെ മികച്ച ഇഎംഐ ഓഫറും വിവോ വി80 5ജിയ്ക്ക് അനുവദിച്ചിട്ടുണ്ട്.

വിവോ വി80 5ജിയുടെ പ്രത്യേകത

6.59 ഇഞ്ച് ഡിസ്‌പ്ലേ വലിപ്പമുള്ള വിവോ ഫോണിന് വളഞ്ഞ മൂലകളും പരന്ന ഫ്രെയിമുകളുമാണുള്ളത്. അൽപം വലിയ സ്ക്രീനാണെങ്കിലും, ഒതുക്കമുള്ള ഡിസൈനിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്.

ഇതിൽ 7,200mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. ഒരു ദിവസം മുഴുവൻ സുഗമമായി പ്രവർത്തിക്കാനുള്ള ബാറ്ററി ഇതിനുണ്ട്. ഈ സ്മാർട്ട് ഫോൺ സോഷ്യൽ മീഡിയ ഉപയോഗം, വീഡിയോ സ്ട്രീമിംഗ്, 5G, ഗെയിമിംഗ് എന്നിവയ്ക്ക് അനുയോജ്യമാണ്. ഈ വിവോ 5ജി ഫോണിൽ 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭിക്കും.

Zeiss സപ്പോർട്ടുള്ള ഫോണിൽ 50MP മെയിൻ ക്യാമറ, 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടിന്റെ 50MP ടെലിഫോട്ടോ ലെൻസ്, 8MP അൾട്രാ-വൈഡ് ക്യാമറ എന്നിവയുണ്ട്. സ്മാർട്ട് ഫോണിന് മുൻവശത്ത് സെൽഫികൾക്കായി 50MP ഫ്രണ്ട് ക്യാമറ കൊടുത്തിരിക്കുന്നു.

V70-ൽ ഉള്ളതുപോലെ ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റാണ് വിവോ വി80 മോഡലിൽ ഉപയോഗിച്ചിട്ടുള്ളത്.

ഷവോമി 17ടി, സാംസങ് ഗാലക്സി എസ്25 എഫ്ഇ തുടങ്ങിയ പ്രീമിയം സെറ്റുകൾക്ക് പകരം ഈ വിവോ മോഡൽ തെരഞ്ഞെടുക്കാം. സീസ് സപ്പോർട്ടുള്ള ക്യാമറയുണ്ടെന്നത് ഫോണിന്റെ ഹൈലൈറ്റാണ്. എന്നാലും ശരാശരി അൾട്രാ-വൈഡ് ക്യാമറ മാത്രമാണ് ട്രിപ്പിൾ റിയർ സെൻസറിലുള്ളത്. അതുപോലെ ഇതിൽ വിലയ്ക്ക് അനുസരിച്ചുള്ള പ്രൊസസറുണ്ടെന്ന് പറയാനാകില്ല. പകൽ വെളിച്ചത്തിൽ മികച്ച ഫോട്ടോഗ്രാഫി ലഭിക്കുമെങ്കിലും, നൈറ്റ് ഫോട്ടോകൾക്ക് ക്യാമറ പെർഫോമൻസ് അത്ര പോരെന്ന് പറയാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile