Digit.in

ബാങ്ക് ഓഫറുകളില്ലാതെ Samsung 5G പ്രീമിയം ഫോണിന് 48% കിഴിവ്; AMOLED ഡിസ്പ്ലേയും 4900 mAh ബാറ്ററിയും!

ബാങ്ക് ഓഫറുകളില്ലാതെ Samsung 5G പ്രീമിയം ഫോണിന് 48% കിഴിവ്; AMOLED ഡിസ്പ്ലേയും 4900 mAh ബാറ്ററിയും!

സാംസങ് ഇലക്ട്രോണിക്സിന്റെ പ്രീമിയം 5ജി ഫോൺ വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. AMOLED ഡിസ്പ്ലേ, ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന 4900 mAh ബാറ്ററി, കരുത്തുറ്റ പ്രോസസ്സർ, മികച്ച ക്യാമറയും ഒത്തുചേർന്ന Samsung Galaxy S25 FE 5G ആമസോണിൽ ഓഫറിൽ വാങ്ങാം. 48 ശതമാനം നേരിട്ടുള്ള വിലക്കുറവിൽ സാംസങ് ഗാലക്സി എസ്25 എഫ്ഇ ഇപ്പോൾ ലഭ്യമാണ്. OnePlus 13R 5G, ഐഖൂ 13 5ജി, ഗൂഗിൾ പിക്സൽ 9a, വിവോ വി50 പ്രോ എന്നിവയ്ക്ക് പകരമായി തെരഞ്ഞെടുക്കാവുന്ന ഫോണാണ് സാംസങ് എസ്25 എഫ്ഇ. ഫോണിന് ബാങ്ക് ഓഫറൊന്നും ലഭിക്കുന്നില്ലെങ്കിലും പകുതി വിലയ്ക്ക് സാംസങ് ഹാൻഡ്സെറ്റ് ലഭിക്കും. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ, വില വീണ്ടും കുറയും. ആമസോണിലെ ഈ സ്പെഷ്യൽ ഡീലിനെ കുറിച്ചും സാംസങ് എസ്25 എഫ്ഇയുടെ സവിശേഷതകളും വിശദമായി അറിയാം.

Samsung Galaxy S25 FE 5G: ഓഫർ

8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് സ്മാർട്ട് ഫോണാണിത്. ഇതിന് ഇന്ത്യയിൽ വില 89,999 രൂപയാണ്. 48 ശതമാനം ഇളവിൽ സാംസങ് മൊബൈൽ 46,500 രൂപയ്ക്ക് വാങ്ങിക്കാം. ബാങ്ക് ഓഫറൊന്നും ചേർക്കാതെയുള്ള വിലയാണിത്.

samsung galaxy s25 fe

36050 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഓഫറും സാംസങ് ഗാലക്സി എസ്25 എഫ്ഇയ്ക്ക് ലഭ്യമാണ്. നിങ്ങൾക്ക് വേണമെങ്കിൽ സാംസങ് ഗാലക്സി എസ്25 ഫാൻ എഡിഷൻ 1,635 രൂപയുടെ മികച്ച ഇഎംഐയിലും സ്വന്തമാക്കാം. 1,395 രൂപയുടെ ആകർഷകമായ നോ കോസ്റ്റ് ഇഎംഐ ഡിസ്കൌണ്ടും സാംസങ് സ്മാർട്ട് ഫോണിന് ലഭ്യമാണ്.

സാംസങ് ഗാലക്സി എസ്25 എഫ്ഇ സവിശേഷതകൾ

Exynos 2400 പ്രോസസറും, ട്രിപ്പിൾ റിയർ ക്യാമറയും, 4900mAh കരുത്തുറ്റ ബാറ്ററിയുമുള്ള സാംസങ് ഗാലക്സി എസ്25 എഫ്ഇ ഫോണാണിത്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

6.7 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയ്ക്ക്, 120Hz റിഫ്രഷ് റേറ്റും 1900 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്. വീഴ്ചകളിൽ നിന്ന് പ്രതിരോധം നൽകാൻ, ഗൊറില്ല ഗ്ലാസ് വിക്ടസ് പ്ലസ് പ്രൊട്ടക്ഷനുണ്ട്.

ഹാൻഡ്സെറ്റിൽ ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. ഇതിൽ OIS സപ്പോർട്ടുള്ള 50 മെഗാപിക്സൽ മെയിൻ ക്യാമറയും, 12 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസും 8 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയുമാണുള്ളത്. ഫോണിന് മുൻവശത്ത് 12MP ക്യാമറയും കൊടുത്തിരിക്കുന്നു.

4nm ൽ നിർമിച്ച Exynos 2400 ചിപ്‌സെറ്റാണ് സാംസങ് ഗാലക്സി എസ്25 ഫാൻ എഡിഷനിലുള്ളത്. 45W വയർഡ് ഫാസ്റ്റ് ചാർജിംഗും 15W വയർലെസ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്ന ഫോണിൽ 4900mAh ബാറ്ററിയുണ്ട്.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8 ഒഎസ്സാണ് സാംസങ് എസ്25 എഫ്ഇയിലുള്ളത്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഇതിൽ IP68 റേറ്റിങ്ങുണ്ട്.

5G, വൈ ഫൈ 6E, ബ്ലൂടൂത്ത് 5.4, ജിപിഎസ്, എൻഎഫ്‌സി തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ സാംസങ് ഫോണിലുണ്ട്. യുഎസ്ബി ടൈപ്പ് സി ചാർജിങ് സപ്പോർട്ടുമുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile