Vivo X500 Pro vs Pro Max: 200MP ZEISS ക്യാമറയും 64MP Sony ക്യാമറയും; മറ്റെന്തെല്ലാം വ്യത്യാസം?

വിവോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ Vivo X500 Pro, Vivo X500 Pro Max ഇന്ത്യയിൽ അവതരിപ്പിച്ചു. Rs 1,49,999 വിലയിലാണ് എക്സ്500 പ്രോ പുറത്തിറക്കിയത്. Rs 1,64,999 വിലയ്ക്ക് വിവോ എക്സ്500 പ്രോ മാക്സും പുറത്തിറക്കി. കാഴ്ചയിൽ സമാനതകൾ തോന്നുമെങ്കിലും, ഹാർഡ്വെയർ സവിശേഷതകളിലും ക്യാമറയിലും ഫോണുകൾക്ക് വ്യത്യാസമുണ്ട്. പ്രോ മാക്സ് മോഡലിൽ 200MP ZEISS APO ടെലിഫോട്ടോ ക്യാമറ കൊടുത്തതിനാൽ സാംസങ്, ഓപ്പോ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് കടുത്ത പോരാട്ടമായിരുന്നു. X500 പ്രോയിൽ 64MP Sony സെൻസറുള്ള ടെലിഫോട്ടോ ക്യാമറ ഇതിന് പകരം കൊടുത്തിരിക്കുന്നു. പ്രീമിയം വിഭാഗത്തിൽ പുതിയൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതിൽ ഏത് മോഡലാണ് കൂടുതൽ അനുയോജ്യമെന്ന് നോക്കാം.
Vivo X500 Pro vs Vivo X500 Pro Max: ക്യാമറ
X500 Pro മാക്സിൽ 50MP ZEISS TrueDynamic പ്രൈമറി ക്യാമറയാകുമുള്ളത്. ഇതിന് Sony LYTIA L910 സെൻസറും CIPA 7.0 ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുമുണ്ട്. 50MP അൾട്രാ വൈഡ് ക്യാമറയും 200MP ZEISS APO ടെലിഫോട്ടോ ക്യാമറയുമാണ് ഫോണിലുള്ളത്. ടെലിഫോട്ടോ ക്യാമറയിൽ CIPA 7.0 സ്റ്റെബിലൈസേഷൻ സപ്പോർട്ടുണ്ട്.
X500 പ്രോയിൽ 50MP പ്രൈമറി ക്യാമറയും 50MP അൾട്രാ വൈഡ് ക്യാമറയും തന്നെയാണുള്ളത്. എന്നാൽ ടെലിഫോട്ടോ ക്യാമറയിൽ 200MP ക്യാമറയ്ക്ക് പകരം 64MP Sony LYTIA 610 സെൻസറാണുള്ളത്. ഈ ടെലിഫോട്ടോ ക്യാമറയിലും CIPA 7.0 സ്റ്റെബിലൈസേഷൻ സപ്പോർട്ട് ലഭിക്കുന്നു.
വിവോ എക്സ്500 പ്രോ vs എക്സ്500 പ്രോ മാക്സ്: ഡിസ്പ്ലേ
3168 x 1440 പിക്സൽ റെസല്യൂഷനിൽ 6.85 ഇഞ്ച് വലിപ്പവുമുള്ള ഫ്ലാറ്റ് LTPO AMOLED ഡിസ്പ്ലേയിലാണ് എക്സ്500 പ്രോ മാക്സ് നിർമിച്ചിരിക്കുന്നത്. 2660 x 1216 റെസല്യൂഷനിൽ 6.36 ഇഞ്ച് വലിപ്പവുമുള്ള ഫ്ലാറ്റ് പാനലാണ് വിവോ എക്സ്500 പ്രോയ്ക്കുള്ളത്. ഇവയ്ക്ക് 144Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റും, HDR10+, ഡോൾബി വിഷൻ സപ്പോർട്ടുമുണ്ട്. ഈ സ്മാർട്ട് ഫോണുകൾക്ക് 4,500 നിറ്റ്സ് വരെയുള്ള ലോക്കൽ പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ടും വിവോ അവകാശപ്പെടുന്നു.
വിവോ എക്സ്500 പ്രോ vs എക്സ്500 പ്രോ മാക്സ്: ബാറ്ററി
വിവോ എക്സ്500 പ്രോ മാക്സിൽ 7,800mAh ബാറ്ററിയും, എക്സ്500 പ്രോയിൽ 6,510mAh ബാറ്ററിയുമുണ്ട്. ഈ ഫോണുകൾക്ക് 90W വയർഡ് ചാർജിംഗും 40W വയർലെസ് ചാർജിംഗുമുണ്ട്.
രണ്ട് ഹാൻഡ്സെറ്റുകൾക്കും ഒരേ പ്രോസസറും, ഡ്യൂറബിലിറ്റിയും, സോഫ്റ്റ് വെയർ സപ്പോർട്ടുമാണുള്ളത്. ഇതിൽ പ്രോ മാക്സിന് 512GB വരെ സപ്പോർട്ട് ലഭിക്കും.
ദീർഘനേരം നിൽക്കുന്ന ബാറ്ററി, മികച്ച ഫോട്ടോഗ്രാഫി, വലിയ ഡിസ്പ്ലേ എന്നിവയിൽ പ്രോ മാക്സ് മുന്നിട്ട് നിൽക്കുന്നു. ബജറ്റ് ലാഭിക്കാനും, ദൈംനംദിന പ്രകടനത്തിനും ഭാരം കുറഞ്ഞ ഫോൺ വേണമെങ്കിലും വിവോ എക്സ്500 പ്രോ തെരഞ്ഞെടുക്കാം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.
View full profile