ആൻഡ്രോയിഡിൽ രാജാവാകാൻ Vivo X500 Pro യും പ്രോ മാക്സും ഇന്ത്യയിൽ; പ്രോ മാക്സിൽ 200MP ZEISS ക്യാമറയും 7800mAh ബാറ്ററിയും

പ്രീമിയം ആൻഡ്രോയിഡ് വിപണിയിലേക്ക് ഇതാ വിവോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകൾ ലോഞ്ച് ചെയ്തു. അത്യാധുനിക ക്യാമറ സാങ്കേതികവിദ്യയും കരുത്തുറ്റ ബാറ്ററിയുമുള്ള Vivo X500 Pro, Vivo X500 Pro Max അവതരിപ്പിച്ചു. വിവോ എക്സ്500 5ജിയ്ക്കൊപ്പമാണ് എക്സ്500 പ്രോ, എക്സ്500 പ്രോ മാക്സും പുറത്തിറക്കിയത്.
200MP ZEISS APO ടെലിഫോട്ടോ ക്യാമറയും ഭീമൻ 7,800mAh ബാറ്ററിയും പ്രോ മാക്സിനുണ്ട്. 64MP ZEISS APO ടെലിഫോട്ടോ ക്യാമറയും 6,510mAh ബാറ്ററിയുമാണ് വിവോ എക്സ്500 പ്രോയിലുള്ളത്. മൊബൈൽ ഫോട്ടോഗ്രാഫി പ്രേമികൾക്കും മൊബൈൽ പ്രേമികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഫോണാണിത്. രണ്ട് കരുത്തൻ സ്മാർട്ട്ഫോണുകളുടെയും ഇന്ത്യയിലെ വില, വിൽപ്പന തീയതി, സവിശേഷതകൾ എന്നിവ നോക്കാം.
Vivo X500 Pro, പ്രോ മാക്സ്: സവിശേഷതകൾ
- വിവോ എക്സ്500 പ്രോ ഡിസ്പ്ലേ: 2660 x 1216 റെസല്യൂഷനും 6.36 ഇഞ്ച് വലിപ്പവുമുള്ള ഫ്ലാറ്റ് പാനലാണ് ഇതിലുള്ളത്.
- പ്രോ മാക്സ് ഡിസ്പ്ലേ: 3168 x 1440 പിക്സൽ റെസല്യൂഷനും 6.85 ഇഞ്ച് ഫ്ലാറ്റ് LTPO AMOLED ഡിസ്പ്ലേയും പ്രോ മാക്സിലുണ്ട്.
ഈ രണ്ട് ഹാൻഡ്സെറ്റിലും 144Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും, HDR10+, ഡോൾബി വിഷൻ സപ്പോർട്ടും ഇതിനുണ്ട്.
- എക്സ്500 പ്രോ ക്യാമറ: 50MP Sony LYTIA L910 മെയിൻ ക്യാമറയും 50MP അൾട്രാ വൈഡ് ക്യാമറയും എക്സ്500 പ്രോയ്ക്കുണ്ട്. ഇതിൽ 64MP സോണി ലൈറ്റിയ 610 ടെലിഫോട്ടോ സെൻസറാണുള്ളത്.
- പ്രോ മാക്സ് ക്യാമറ: ഇതിൽ 50MP ZEISS TrueDynamic മെയിൻ ക്യാമറയും 50MP അൾട്രാ വൈഡ് ക്യാമറയും, 200MP ZEISS APO ടെലിഫോട്ടോ ക്യാമറയുമാണുള്ളത്.
രണ്ട് മോഡലുകളിലും 50എംപി ഫ്രണ്ട് ക്യമറയാണുള്ളത്.
- എക്സ്500 പ്രോ ബാറ്ററി: 6,510mAh പവർഫുൾ ബാറ്ററിയാണ് വിവോ എക്സ്500 പ്രോയിലുള്ളത്. ഇത് 90W വയേർഡ് ചാർജിങ്ങും 40 വാട്ട് വയർലെസ് ചാർജിങ് പിന്തുണയ്ക്കുന്നു.
- പ്രോ മാക്സ് ബാറ്ററി: 7,800mAh ബാറ്ററിയാണ് പ്രോ മാക്സിലുള്ളത്. ഇത് 90W വയേർഡ് ചാർജിങ്ങും 40 വാട്ട് വയർലെസ് ചാർജിങ് സപ്പോർട്ടുമുണ്ട്.
രണ്ട് ഫോണുകളിലും മീഡിയടെക് ഡൈമെൻസിറ്റി 9600 പ്രോ പ്രോസസറും മാലി G2-അൾട്രാ NX ജിപിയുവുമാണുള്ളത്. LPDDR5X അൾട്രാ റാമുംUFS 4.1 സ്റ്റോറേജും ഇതിനുണ്ട്. പ്രോ മാക്സിന് 12GB + 256GB, 12GB + 512GB സ്റ്റോറേജുകളാണുള്ളത്. പ്രോ മോഡൽ 12GB + 256GB കോൺഫിഗറേഷനും ലഭ്യമാണ്.
രണ്ട് വിവോ ഫോണുകളിലും IP68, IP69 റേറ്റിങ്ങുമുണ്ട്. OriginOS 7, ആൻഡ്രോയിഡ് 17 സോഫ്റ്റ് വെയറാണ് വിവോ എക്സ്500 പ്രോ മോഡലുകളിൽ കൊടുത്തിട്ടുള്ളത്.
വിവോ X500 പ്രോ, എക്സ്500 പ്രോ മാക്സ് ഇന്ത്യയിലെ വില എത്ര?
വിവോ എക്സ്500 പ്രോ വില: 12GB+256GB- 1,49,999 രൂപ
വിവോ എക്സ്500 പ്രോ മാക്സ് വില:
12GB+256GB- 1,64,999 രൂപ
12GB+512GB- 1,79,999 രൂപ
വിവോ ഇന്ത്യ, ഫ്ലിപ്കാർട്ട്, ആമസോൺ, വിവോ ഓഫ്ലൈൻ റീട്ടെയിൽ സ്റ്റോറുകളിലൂടെ ഡിസംബർ 3 മുതൽ ഫോണുകൾ ലഭ്യമാകും. രണ്ട് മോഡലുകൾക്കും എറ്റേണൽ ബ്ലാക്ക്, അപെക്സ് ഓറഞ്ച് നിറങ്ങളാണുള്ളത്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.
View full profile