Digit.in

ബ്ലാക്ക് ഫ്രൈഡേ ഓഫർ: 1000W Dolby Soundbar വമ്പൻ വിലക്കുറവിൽ, വീട് തിയേറ്ററാക്കാം!

ബ്ലാക്ക് ഫ്രൈഡേ ഓഫർ: 1000W Dolby Soundbar വമ്പൻ വിലക്കുറവിൽ, വീട് തിയേറ്ററാക്കാം!

സിനിമ തിയേറ്ററുകളിലെ കിടിലൻ സൗണ്ട് എഫക്റ്റ് ഇനി വീട്ടിലെത്തിക്കാം! പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ ബ്ലാക്ക് ഫ്രൈഡേ ധമാക്ക സെയിലിൽ വാങ്ങിക്കാം. 1000W പവർഫുൾ Dolby Soundbar നാണ് ഓഫർ. സാധാരണ ടിവി സ്പീക്കറുകളിൽ നിന്നും വ്യത്യസ്തമായി, സിനിമ കാണുമ്പോഴും പാട്ടുകൾ കേൾക്കുമ്പോഴും ഗെയിം കളിക്കുമ്പോഴും മികച്ച സറൗണ്ട് സൗണ്ട് എക്സ്പീരിയൻസ് ഈ സോണി ഓഡിയോ സിസ്റ്റത്തിൽ ലഭിക്കും. ബ്ലാക്ക് ഫ്രൈഡേ ഓഫറിന്റെ ഭാഗമായി 23 ശതമാനം കിഴിവും 500 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ആമസോൺ തരുന്നു. ബ്ലാക്ക് ഫ്രൈഡേ സെയിലിലെ സൗണ്ട്ബാറിന്റെ പ്രത്യേകതകളും ഓഫറുകളും വിശദമായി അറിയാം.

1000W Dolby Soundbar: ഓഫർ

64,990 രൂപയ്ക്കാണ് 1000 വാട്ട് ഡോൾബി ഓഡിയോ സിസ്റ്റം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. DTS:X ഓഡിയോ സപ്പോർട്ടുള്ള സോണി ബ്രാവിയ ഹോം തിയേറ്റർ സിസ്റ്റം 23 ശതമാനം കിഴിവിൽ വാങ്ങിക്കാം. ആമസോണിൽ ഓഡിയോ സിസ്റ്റത്തിന് വെറും 49,989 രൂപയാണ് വിലയാകുന്നത്.

എസ്ബിഐ ക്രെഡിറ്റ് കാർഡിലൂടെ 500 രൂപ കിഴിവ് ഡോൾബി സിസ്റ്റത്തിന് ലഭ്യമാണ്. 1,757 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും സോണി ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭ്യമാണ്. ഇത് ആമസോണിന്റെ പരിമിതകാല കിഴിവാണ്.

Sony Bravia Theatre System 6 (HT-S60): സവിശേഷതകൾ

സോണിHT-S60 (BRAVIA Theatre System 6) ഇടത്തരം വലുപ്പമുള്ള ലിവിംഗ് റൂമുകൾക്ക് അനുയോജ്യമായ ഓഡിയോ സിസ്റ്റമാണ്. ഇതിന് മികച്ച 5.1 ചാനൽ യൂണിറ്റാണുല്ളത്. യഥാർത്ഥ Dolby Atmos അനുഭവത്തിനായി മുകളിലേക്ക് ശബ്ദം പുറപ്പെടുവിക്കുന്ന അപ് വാർഡ് വയറിങ് സ്പീക്കറുകൾ ഇതിലില്ല. എങ്കിലും വലിയ സബ്‌വൂഫർ തന്നെയാണ് പ്രധാന കണക്ഷൻ ഹബ്ബായി പ്രവർത്തിക്കുന്നത്.

സോണി ബ്രാവിയ Theatre System 6 മോഡലിലെ സബ് വൂഫർ ശക്തമായ ബാസ് ഓഡിയോ നൽകുന്നതിനൊപ്പം സിസ്റ്റത്തിലെ എല്ലാ എക്സ്റ്റേണൽ ഉപകരണങ്ങളുടെയും കണക്ഷനും സാധ്യമാണ്. ഇതിൽ രണ്ട് റിയർ സ്പീക്കറുകൾ കൊടുത്തിരിക്കുന്നു. ഇതിനായി സൌണ്ട്ബാർ പ്രത്യേക Wi-Fi റിസീവറുമായി കേബിൾ വഴി ബന്ധിപ്പിക്കേണ്ടതുണ്ട്.

ഈ ഹോം തിയേറ്റർ സിസ്റ്റത്തിൽ വെർട്ടിക്കൽ Surround Engine സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ മികച്ച സറൗണ്ട് സൗണ്ട് അനുഭവം എക്സ്പീരിയൻസ് ചെയ്യാൻ സാധിക്കുന്ന Dolby Speaker Virtualisation, DTS Virtual:X എന്നീ സാങ്കേതികവിദ്യകളും ലഭ്യമാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile