Digit.in

ഹെവി യൂസേഴ്സിന് ഏതാണ് ബെസ്റ്റ്? Samsung, iPhone, Realme ബ്രാൻഡുകളിലെ മികച്ച ഫോണുകൾ അറിയാം!

ഹെവി യൂസേഴ്സിന് ഏതാണ് ബെസ്റ്റ്? Samsung, iPhone, Realme ബ്രാൻഡുകളിലെ മികച്ച ഫോണുകൾ അറിയാം!

ദിവസവും മണിക്കൂറുകളോളം ഗെയിം കളിക്കുന്നവർക്കും, മൾട്ടി ടാസ്കിങ്ങിനും അനുയോജ്യമായ Best Smartphones നോക്കിയാലോ! വീഡിയോ എഡിറ്റിംഗ് പോലുള്ള കഠിനമായ ജോലികൾ ചെയ്യുന്നവർക്ക്, സാധാരണ സ്മാർട്ട്ഫോണുകൾ മതിയാകില്ല. ഹെവി യൂസേജിനായി ഫോൺ നോക്കുന്നവർക്ക്, Samsung, iPhone, Realme ബ്രാൻഡുകളിലെ മികച്ച മോഡലുകൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.

ദിവസവും മണിക്കൂറുകളോളം ഹൈ-ഗ്രാഫിക്സ് ഗെയിമിംഗ്, 4K വീഡിയോ എഡിറ്റിംഗ് എന്നിവയ്ക്കെല്ലാം ഫോൺ ഉപയോഗിക്കുന്നവർക്ക് ഒരു സാധാരണ സ്മാർട്ട് ഫോൺ അനുയോജ്യമാകില്ല. തുടർച്ചയായ ഉപയോഗത്തിൽ ഫോൺ അമിതമായി ചൂടാകുന്നതും, ബാറ്ററി ചാർജ് പെട്ടെന്ന് തീരുന്നതും, ആപ്പുകൾ ഹാങ് ആകുന്നതും പല ഫോൺ ഉപയോക്താക്കൾക്കും വെല്ലുവിളികളാകാറുണ്ട്. ഏറ്റവും പുതിയതും കരുത്തുറ്റതുമായ പ്രോസസ്സറുകൾ, മികച്ച തെർമൽ കൂളിംഗ് സിസ്റ്റവുമാണ് മികച്ച ഫോണുകൾക്ക് ആവശ്യമായി വരുന്നത്.

കരുത്തുറ്റ പ്രോസസർ, മികച്ച കൂളിംഗ് സിസ്റ്റം, ദീർഘനേരം നിൽക്കുന്ന ബാറ്ററി സപ്പോർട്ടും ലഭിക്കുന്ന മികച്ച ഫോണുകൾ നോക്കാം.

Samsung Best Smartphones

1,54,999 രൂപ വിലയിലാണ് സാംസങ് ഗാലക്സി എസ്26 അൾട്രാ ലോഞ്ച് ചെയ്തത്. ഇതിന് ഗെയിമിങ് പെർഫോമൻസ് നൽകുന്നത് സ്നാപ്ഡ്രാഗൺ 8 Elite Gen 5 പ്രൊസസറാണ്. 200MP ക്യാമറയും 7 വർഷത്തെ സോഫ്റ്റ്‌വെയർ അപ്ഡേറ്റും മികച്ച ഡിസ്പ്ലേയും ഈ ഫോണിനുണ്ട്.

Realme Best Smartphones

35000 രൂപയ്ക്കും താഴെ വിലയാകുന്ന മികച്ച ഫോൺ നോക്കുന്നവർക്ക് റിയൽമി പി4 പവർ തെരഞ്ഞെടുക്കാം. 30700 രൂപയാണ് ഇതിന് വില. 6.8 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയിൽ നിർമിച്ചിരിക്കുന്ന ഫോണാണിത്. 10,001mAh പവർഫുൾ ബാറ്ററി ഈ റിയൽമി സ്മാർട്ട് ഫോണിലുണ്ട്.

വൺപ്ലസ് 15

ഫ്ലാഗ്ഷിപ്പ് ലെവൽ പെർഫോമൻസും 7,300mAh പവർഫുൾ ബാറ്ററിയും ഈ വൺപ്ലസ് 15 മോഡലിനുണ്ട്. Snapdragon 8 Elite Gen 5 ചിപ്സെറ്റും 165Hz LTPO ഡിസ്പ്ലേയുമുള്ളതിനാൽ ഗെയിമിങ്ങും മൾട്ടി ടാസ്കിങ്ങിനും ഇത് അനുയോജ്യമാണ്.

Apple iPhone 18 Pro Max

iOS പ്രേമികൾക്ക് ഹെവി യൂസേജിനായി തെരഞ്ഞെടുക്കാവുന്ന ഫോണാണ് ഐഫോൺ 18 പ്രോ മാക്സ്. ഇതിൽ പ്രീമിയം പെർഫോമൻസ് നൽകുന്നതിനായി 2nm A20 Pro ചിപ്പ് ഉപയോഗിച്ചിട്ടുണ്ട്. 40 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് സപ്പോർട്ടും ഐഫോൺ 18 പ്രോ മാക്സിലൂടെ നേടാം.

iQOO 15

85,999 രൂപ വിലയാകുന്ന സ്മാർട്ട് ഫോണാണിത്. ഈ ഫ്ലാഗ്ഷിപ്പ് മോഡലിൽ മികച്ച ഗെയിമിങ് പെർഫോമൻസും, മികച്ച ഡിസ്പ്ലേ, ഹെവി മൾട്ടിടാസ്കിങ്ങിനും അനുയോജ്യമായ മോഡലാണിത്. 7,000mAh പവർഫുൾ ബാറ്ററിയും, 100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഇതിലുണ്ട്. 50MP + 50MP + 50MP ട്രിപ്പിൾ റിയർ സെൻസറാണ് ഐഖൂ 15 മോഡലിലുള്ളത്.

ഐഫോൺ 17

ആപ്പിളിന്റെ ഐഫോൺ 17 ഫോണിന് ഏകദേശം 82,900 രൂപയാണ് വിലയാകുന്നത്. മികച്ച പ്രോസസർ പെർഫോമൻസ്, വീഡിയോ റെക്കോഡിങ്, മികച്ച iOS എക്സ്പീരിയൻസും ഇതിൽ ലഭ്യമാണ്. ഇത് ഐഫോൺ 17 സീരീസിലെ സ്റ്റാൻഡേർഡ് മോഡലാണെങ്കിലും 48MP + 48MP രണ്ട് ക്യാമറകളാണ് കൊടുത്തിട്ടുള്ളത്. iOS 26 സോഫ്റ്റ് വെയറും ഹെവി യൂസേജിന് മികച്ചതാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile