AI Generated image
ഏതൊരു ടെക് പ്രേമിയുടെയും വലിയൊരു സ്വപ്നമാണ് ഐഫോൺ. എന്നാൽ ഇത്തവണ പുറത്തിറക്കിയ iPhone Duo വില ആപ്പിൾ ആരാധകരെ ഉൾപ്പെടെ ഞെട്ടിച്ചു. കാരണം 3 ലക്ഷം രൂപയാണ് ഐഫോൺ ഡ്യുവോയുടെ ആരംഭ വില. ഒരു ഫോണിനായി ഇത്രയും വലിയ തുക മുടക്കുന്നത് ലാഭകരമാണോ എന്ന് ചിന്തിക്കുന്നവർക്ക് ഇവിടെ പങ്കുവയ്ക്കുന്നത് കൗതുകകരമായ വിലയിരുത്തലുകളാണ്.
3 ലക്ഷം രൂപ ഉണ്ടെങ്കിൽ ഒരു ഐഫോണിന് പകരം വീടിനും നിങ്ങൾക്കും ആവശ്യമുള്ള മറ്റ് പലതും വാങ്ങിക്കാനാകും. നിങ്ങളുടെ വീട് തന്നെ അത്യാധുനിക ഗാഡ്‌ജെറ്റുകൾ കൊണ്ട് മനോഹരമാക്കാൻ ഒരു ഐഫോൺ ഫോൾഡ് ഫോണിനായി കരുതിവച്ചിട്ടുള്ള തുക മതി. ഇത്രയും തുക കൊടുത്ത് ഫോൾഡ് വാങ്ങുന്നതിന് പകരം ആപ്പിളിന്റെ തന്നെ മറ്റ് മോഡലുകളും പുതിയ ഫോണായി തെരഞ്ഞെടുക്കാം. അപ്പോഴും ഒരു തുക നിങ്ങൾക്ക് മിച്ചം വരുമെന്നതാണ് വാസ്തവം.
പുതിയ ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഒരു ഫ്ലാഗ്ഷിപ്പ് ഫോൺ തന്നെ വാങ്ങിയാലും ബാക്കി തുകയ്ക്ക് ഒരു മികച്ച 55-ഇഞ്ച് സ്മാർട്ട് ടിവി, ഡബിൾ ഡോർ റഫ്രിജറേറ്റർ, ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ, ഒരു AC എന്നിവയെല്ലാം വാങ്ങിക്കാം. ഒരു സാധാരണ കുടുംബത്തിന് ഐഫോൺ ഡുവോയ്ക്ക് പകരം പരിഗണിക്കാവുന്ന ഗാഡ്ജെറ്റുകൾ പരിചയപ്പെടുത്താം.
Also Read: ഇന്ത്യയിൽ iPhone 18 Pro, Pro Max അപാര വില! മലയാളികളുടെ പ്രിയപ്പെട്ട ഈ രാജ്യങ്ങളിൽ വാങ്ങിയാൽ വൻ ലാഭം
2. ഓപ്ഷൻ 2
നിങ്ങളൊരു ഫോട്ടോഗ്രാഫി പ്രേമിയോ വ്ളോഗറോ ആണോ? 3 ലക്ഷം രൂപയ്ക്ക് ഐഫോൺ ഡുവോ വാങ്ങുന്നതിന് പകരം ഒരു മിഡ് റേഞ്ച് ഫോണും, ഒരു DSLR ക്യാമറയും പർച്ചേസ് ചെയ്യാം. ശേഷിക്കുന്ന പണം വീട്ടിലേക്കുള്ള ഇലക്ട്രോണിക്സ് വാങ്ങാൻ ഉപകരിക്കും.
62000 രൂപ മുതലാണ് സാംസങ് ഗാലക്സി എസ്25 5ജിയുടെ വില.
ഇതിനൊപ്പം Nikon D7500 20.9MP ക്യാമറ 79990 രൂപയ്ക്ക് ആമസോണിൽ ലഭിക്കും. ഇവ രണ്ടും വാങ്ങിയാലും 141,990 രൂപയാണ് വില. മിച്ചമുള്ള 60000 രൂപയ്ക്ക് 30000 രൂപയുടെ ഒരു എസിയും 30000 രൂപയുടെ ഒരു ഫ്രിഡ്ജും പർച്ചേസ് ചെയ്യാം.
3. ഓപ്ഷൻ 3