This Week New OTT Release: കൽക്കിയും കോമഡി, ത്രില്ലർ ചിത്രങ്ങളുമായി Malayalam Films റിലീസുകളും
ഈ Weekend ആസ്വദിക്കാൻ ഗംഭീര Malayalam Films OTT റിലീസിന് എത്തിയിട്ടുണ്ട്
കോമഡി, ത്രില്ലർ, റൊമാൻസ് എന്നിവയിലെല്ലാം പുത്തൻ സിനിമകൾ ഒടിടി റിലീസാവുന്നുണ്ട്
പാൻ ഇന്ത്യയായി ഒരുക്കിയ കൽക്കി 2989 AD സ്ട്രീമിങ് ആരംഭിച്ചു
This Week OTT: ഗംഭീര Malayalam Films OTT റിലീസിന് എത്തിയിട്ടുണ്ട്. ഈ Weekend ആസ്വദിക്കാൻ കോമഡി ചിത്രങ്ങളും ആക്ഷൻ സിനിമകളുമുണ്ട്.
SurveyThis Week OTT റിലീസ്
പാൻ ഇന്ത്യൻ ആയി ഒരുക്കിയ വമ്പൻ ചിത്രങ്ങളും റിലീസിന് എത്തുന്നു. നിരവധി പുതിയ സിനിമകൾ ജനപ്രിയ OTT സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ എത്തുന്നുണ്ട്. ഓഗസ്റ്റ് 21 മുതൽ ഈ വാരം മികച്ച സിനിമകൾ വരുന്നുണ്ട്. കോമഡി, ത്രില്ലർ, റൊമാൻസ് എന്നിവയിലെല്ലാം പുത്തൻ സിനിമകൾ ഒടിടി റിലീസാവുന്നുണ്ട്.
Malayalam OTT release
മലയാളത്തിൽ കോമഡി, ഫാമിലി ചലച്ചിത്രങ്ങൾ ഒടിടിയിൽ വരുന്നു.
ഗ്ർർർ..

ഓഗസ്റ്റ് 20 മുതൽ ഗ്ർർർ.. സിനിമ ഒടിടിയിൽ റിലീസ് ചെയ്തു. സ്‌ലൈസ്-ഓഫ്-ലൈഫ് കോമഡി-ഡ്രാമയാണ് ചിത്രം. സുരാജ് വെഞ്ഞാറമൂടും കുഞ്ചാക്കോ ബോബനുമാണ് പ്രധാന താരങ്ങൾ. തിരുവനന്തപുരം മൃഗശാലയുടെ പശ്ചാത്തലത്തിലാണ് കോമഡി ചലച്ചിത്രം നടക്കുന്നത്. ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ സിനിമ റിലീസ് ചെയ്തിട്ടുണ്ട്.
സ്വകാര്യം സംഭവ ബഹുലം
നസീർ ബദറുദ്ദീൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണിത്. ത്രില്ലർ പ്രേമികൾക്ക് ഇഷ്ടപ്പെടുന്ന മലയാള ചലച്ചിത്രമാണിത്. സിനിമ ഇതിനകം ഒടിടിയിൽ എത്തിയിട്ടുണ്ട്. സ്വകാര്യം സംഭവ ബഹുലം ആഗസ്റ്റ് 23-ന് സ്ട്രീമിങ് ആരംഭിച്ചു. മനോരമ മാക്സ് വഴി ചിത്രം കാണാം.
ആനന്ദപുരം ഡയറീസ്
നടി മീന ദൃശ്യത്തിന് ശേഷം മലയാളത്തിൽ അഭിനയിച്ച ചിത്രമാണിത്. കാമ്പസ് അധിഷ്‌ഠിത ത്രില്ലർ ചിത്രമായാണ് ‘ആനന്ദപുരം ഡയറീസ്’ നിർമിച്ചത്. സിനിമയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. എന്നാലും മനോരമ മാക്‌സിൽ ഈ വാരം റിലീസിന് എത്തിയേക്കും.
മാരിവില്ലിൻ ഗോപുരങ്ങൾ

അരുൺ ബോസ് സംവിധാനം ചെയ്ത പുതിയ മലയാള ചലച്ചിത്രമാണ് മാരിവില്ലിൻ ഗോപുരങ്ങൾ. ഇന്ദ്രജിത്ത്, വിൻസി, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് പ്രണയ ചിത്രത്തിലെ താരങ്ങൾ. സിനിമ എന്ന് ഒടിടി റിലീസ് ചെയ്യുമെന്നതിൽ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. സോണി ലിവിൽ സിനിമ എത്തുമെന്നാണ് ലഭിക്കുന്ന വിവരം.
Kalki 2989 AD

കൽക്കി 2989 AD പാൻ ഇന്ത്യയായി ഒരുക്കിയ ചിത്രമാണ്. ബാഹുബലി ഫെയിം പ്രഭാസ് നായകനായ സിനിമയാണിത്. ദീപികാ പദുക്കോൺ, അമിതാഭ് ബച്ചൻ എന്നിവരും ചിത്രത്തിലുണ്ട്. മലയാളത്തിൽ നിന്ന് നടി അന്ന ബെൻ കൽക്കി 2989 AD-യിൽ ഭാഗമായി. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി ഭാഷകളിൽ കൽക്കി കാണാം. Kalki 2989 AD സ്ട്രീമിങ് ആരംഭിച്ചു. ആമസോൺ പ്രൈം വീഡിയോയിലാണ് സ്ട്രീമിങ്.
Read More: Latest OTT Release: പ്രണയിക്കാൻ ‘ലിറ്റിൽ ഹാർട്സ്’, ഒപ്പം ടർബോയും, ബ്രിന്ദയും ഇപ്പോൾ കാണാം
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile