Latest OTT Release: പ്രണയിക്കാൻ ‘ലിറ്റിൽ ഹാർട്സ്’, ഒപ്പം ടർബോയും, ബ്രിന്ദയും ഇപ്പോൾ കാണാം
മമ്മൂട്ടിയുടെ Turbo ഇതിനകം ഒടിടിയിലെത്തി
ഇപ്പോൾ ഒടിടിയിൽ ലഭ്യമായിട്ടുള്ള Latest OTT Release ചിത്രങ്ങൾ അറിയാം
ഷെയിൻ നിഗത്തിന്റെ Little Hearts വരെ പുത്തൻ റിലീസിലുണ്ട്
Latest OTT Release: മലയാളത്തിലും തമിഴിലുമായി പുത്തൻ റിലീസുകളുടെ ചാകരയാണ്. മമ്മൂട്ടിയുടെ Turbo, ഷെയിൻ നിഗത്തിന്റെ Little Hearts വരെ പുത്തൻ റിലീസിലുണ്ട്. ഇപ്പോൾ ഒടിടിയിൽ ലഭ്യമായിട്ടുള്ള പുത്തൻ റിലീസ് ചിത്രങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
SurveyLatest OTT Release
കമൽഹാസൻ-ശങ്കർ തമിഴ് ചിത്രം ഇന്ത്യൻ 2 ഇതിനകം ഒടിടിയിലെത്തി. മമ്മൂട്ടി- വൈശാഖ് കൂട്ടുകെട്ടിലിരുന്ന മാസ്-ആക്ഷൻ കോമഡി ചിത്രവും ഒടിടിയിലുണ്ട്. ആക്ഷൻ ചിത്രങ്ങൾ മാത്രമല്ല, ഇപ്പോൾ ഒടിടിയിലുള്ളത്.
മലയാളത്തിലെ Latest OTT Release

ഷെയ്ൻ നിഗം- മഹിമാ നമ്പ്യാർ ജോഡിയായെത്തിയ ചിത്രമാണ് ലിറ്റിൽ ഹാർട്സ്. എബി തരേസയും ആന്റോ ജോസും ചേർന്നാണ് സിനിമ നിർമിച്ചത്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ നിർമാണത്തിൽ ഒരുക്കിയ രണ്ടാമത്തെ ചിത്രമാണിത്. രഞ്ജി പണിക്കർ, മാലാ പാർവതി, ഷെയ്ൻ ടോം ചാക്കോ എന്നിവരാണ് മറ്റ് താരങ്ങൾ. സിനിമ ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്നു.
ടർബോ ഒടിടിയിൽ

മമ്മൂട്ടി- വൈശാഖ് കൂട്ടുകെട്ടിൽ നിർമിച്ച ചിത്രമാണ് ടർബോ. മാസ്-ആക്ഷൻ കോമഡി ചിത്രം ഒടിടിയിൽ റിലീസ് ചെയ്തു. മിഥുൻ മാനുവൽ തോമസാണ് Turbo തിരക്കഥ ഒരുക്കിയത്. കന്നഡ താരം രാജ് ബി ഷെട്ടി ചിത്രത്തിൽ പ്രതിനായകനായി വേഷമിട്ടു. അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കർ എന്നിവരാണ് മറ്റ് താരങ്ങൾ. ഓഗസ്റ്റ് 9 മുതൽ സോണി ലിവിൽ സിനിമ എത്തി.
നടന്ന സംഭവം

ബിജു മേനോൻ- സുരാജ് വെഞ്ഞാറമൂട് ചിത്രമാണിത്. കുടുംബ പശ്ചാത്തലത്തിലാണ് നടന്ന സംഭവം ഒരുക്കിയിട്ടുള്ളത്. ശ്രുതി രാമചന്ദ്രൻ, ലിജോമോൾ എന്നിവരാണ് നായികമാർ. സിനിമ സംവിധാനം ചെയ്തത് വിഷ്ണു നാരായണൻ ആണ്. നടന്ന സംഭവം മനോരമ മാക്സിൽ സ്ട്രീം ചെയ്യുന്നു.
ഗോളം ഇപ്പോൾ കാണാം

ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ ഗോളവും ഒടിടിയിൽ കാണാം. രഞ്ജിത്ത് സജീവ് കേന്ദ്ര കഥാപാത്രമായ ചിത്രമാണിത്. ദിലീഷ് പോത്തനും സണ്ണി വെയ്നും സിനിമയിൽ നിർണായക വേഷങ്ങളിലുണ്ട്. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സംജാദ് ആണ്.
തിയേറ്റർ റിലീസിൽ ഗോളം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മലയാള ചിത്രം ഒടിടി സ്ട്രീമിങ്ങും ആരംഭിച്ചു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം ആസ്വദിക്കാം.
ബ്രിന്ദ

തൃഷ കേന്ദ്ര വേഷത്തിലെത്തിയ ക്രൈം ത്രില്ലർ സീരീസാണ് ബൃന്ദ. ഇന്ദ്രജിത്ത് സുകുമാരനും സീരീസിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചു. സൂര്യ മനോജ് വംഗലയാണ് സീരീസിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. ഓഗസ്റ്റ് 2 മുതൽ സോണി ലിവിൽ ബ്രിന്ദ റിലീസായി. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ സീരീസ് കാണാം. മറാത്തി, ബംഗാളി ഭാഷകളിലും സീരീസ് പുറത്തിറക്കി.
ഇന്ത്യൻ 2

ഇതിന് പുറമെ ഇന്ത്യൻ 2 നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിട്ടുണ്ട്. കമൽഹാസൻ- ശങ്കർ കൂട്ടുകെട്ടിൽ ഒരുക്കിയ തമിഴ് ചിത്രമാണിത്. എന്നാൽ സിനിമ തിയേറ്ററിലെ പോലെ ഒടിടി റിലീസിന് ശേഷവും ട്രോളാകുകയാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile