സ്പെഷ്യൽ ഓഫർ! SCHOTT ഷീൽഡും 50MP ട്രിപ്പിൾ ക്യാമറ Vivo അൾട്രാ ഫോൺ 32000 രൂപയ്ക്ക്!
വിവോ ആരാധകർക്കായി ഇതാ Flipkart അടിപൊളി ഓഫർ പ്രഖ്യാപിച്ചു. OIS, EIS സപ്പോർട്ടുള്ള 50MP ട്രിപ്പിൾ ക്യാമറ Vivo T4 Ultra ഫോൺ കുറഞ്ഞ വിലയ്ക്ക് വാങ്ങാം.
Surveyമെലിഞ്ഞ ഡിസൈനിൽ അഴകാർന്ന ലുക്കിലാണ് വിവോയുടെ ഈ ഫോൺ നിർമിച്ചിരിക്കുന്നത്. കർവ്ഡ് കർവ്ഡ് ഡിസ്പ്ലേയും, SCHOTT ഷീൽഡ് ഗ്ലാസും കൊണ്ട് നിർമിച്ചിരിക്കുന്ന സ്മാർട്ട് ഫോൺ ആണിത്. ഫ്ലിപ്കാർട്ടിൽ ഹാൻഡ്സെറ്റിന് അനുവദിച്ചിരിക്കുന്ന ഓഫറിനെ കുറിച്ചും, സവിശേഷതകളും നോക്കാം.
Vivo T4 Ultra Features
ഫോണിന് മുന്നിൽ, ബെസൽ ഇല്ലാത്ത AMOLED പാനലാണുള്ളത്. 1.5K റെസല്യൂഷനോട് കൂടിയ 6.78 ഇഞ്ച് ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണിത്. ഇതിന്റെ സ്ക്രീൻ 144 Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. 5,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് ഇതിനുണ്ട്. സ്മാർട്ട് ഫോൺ HDR10+ പിന്തുണയ്ക്കുന്നു.
ഇതിൽ പവർഹൗസായ മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റാണ് കൊടുത്തിരിക്കുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു. മൾട്ടിടാസ്കിംഗ് മുതൽ ഹെവി ഗെയിമിംഗ് വരെ ഫോണിൽ ലഭിക്കും. ഫൺടച്ച് OS ആണ് സോഫ്റ്റ് വെയർ.
AI ഇന്റഗ്രേഷനും വിവോ T4 അൾട്രയിലെ ഹൈലൈറ്റാണ്. AI Erase 2.0, എഐ എൻഹാൻസ്, സ്മാർട്ട് സർക്കിൾ തുടങ്ങിയ ടൂളുകൾ നിങ്ങൾക്ക് ഫോട്ടോ എഡിറ്റിങ്ങിനും മറ്റും പ്രയോജനപ്പെടും.

ഇതിന്റെ പിൻവശത്ത് ട്രിപ്പിൾ റിയർ സെൻസറാണുള്ളത്. 50 എംപി സോണി IMX921 OIS മെയിൻ സെൻസറുണ്ട്. കൂടാതെ 8MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസും 50 എംപി സോണി പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുമുണ്ട്. ഈ ടെലിഫോട്ടോ ലെൻസിൽ 100x ഹൈപ്പർസൂം, 3x ഒപ്റ്റിക്കൽ സൂം, 10x മാക്രോ സൂം സപ്പോർട്ട് ഉറപ്പിക്കാം.
Aura Light 2.0 പോലുള്ള ഫീച്ചറുകൾ ലോങ് ഷോട്ടുകൾക്കും അനുയോജ്യമാണ്. 32MP ഫ്രണ്ട് ക്യാമറയിലൂടെയും മികച്ച സെൽഫി ഷോട്ടുകളും ഇതിൽ ഉറപ്പിക്കാം.
വിവോ T4 അൾട്രയിൽ 5,500 mAh ബ്ലൂവോൾട്ട് ബാറ്ററിയുണ്ട്. ഗെയിമിംഗ്, വീഡിയോ സ്ട്രീമിംഗ്, ഫോട്ടോഗ്രാഫി തുടങ്ങിയ അമിത ഉപയോഗങ്ങളിൽ പോലും ഒരു ദിവസത്തിൽ കൂടുതൽ ചാർജ് നിലനിൽക്കും. മിതമായ ഉപയോഗമാണെങ്കിൽ ഒറ്റ ചാർജിൽ 2 ദിവസം വരെ ബാറ്ററി ലൈഫ് പ്രതീക്ഷിക്കാം. ഈ വിവോ സ്മാർട്ട് ഫോൺ 90 W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു.
വിവോ ടി4 അൾട്രാ ഓഫർ
37,999 രൂപയ്ക്കാണ് 8ജിബി, 256ജിബി വിവോ ടി4 അൾട്രാ പുറത്തിറക്കിയത്. ഫ്ലിപ്കാർട്ടിൽ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 35999 രൂപയ്ക്കാണ്. ഇതിന് പുറമെ ഫ്ലിപ്കാർട്ട് എസ്‌ബിഐ, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിലൂടെ അധിക ഇളവുണ്ട്. ഈ കാർഡിലൂടെ പേയ്മെന്റ് നടത്തിയാൽ 4,000 രൂപയുടെ അധിക കിഴിവ് ലഭിക്കും. ഇങ്ങനെ മൊത്തം ഡിസ്കൌണ്ടിൽ നിന്ന് കിഴിക്കുമ്പോൾ, വിവോ ഫോൺ 32000 രൂപ റേഞ്ചിൽ വാങ്ങാം.
പോരാഞ്ഞിട്ട് ഫ്ലിപ്കാർട്ടിൽ പ്രതിമാസം 4,000 രൂപയിൽ ആരംഭിക്കുന്ന നോ കോസ്റ്റ് ഇഎംഐ സെയിലുമുണ്ട്. ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോം ആകർഷകമായ എക്സ്ചേഞ്ച് ഡീലും വാഗ്ദാനം ചെയ്യുന്നു. 29,650 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫർ നേടാവുന്നതാണ്. ശ്രദ്ധിക്കേണ്ടത് സ്റ്റോക്ക് കാലിയാകുന്നത് അനുസരിച്ച് വിലയിലും ഓഫറിലും വ്യത്യാസം വരും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile