Malayalam New OTT Release: എം.ടിയുടെ മനോരഥങ്ങൾ മുതൽ ചിരിപ്പിക്കാൻ ഗ്ർർർ, ലിറ്റിൽ ഹാർട്സ് വരെ…

HIGHLIGHTS

ഈ ആഴ്ചയിലെ Malayalam OTT Release ചിത്രങ്ങൾ ഏതൊക്കെയെന്നോ?

എംടി വാസുദേവൻ നായരുടെ കഥകൾ ചേർത്തൊരുക്കുന്ന ആന്തോളജി ഒടിടിയിലെത്തി

ചിരിപ്പിക്കാൻ ഗ്ർർർ, ത്രില്ലടിപ്പിക്കാൻ ഗോളം പോലുള്ള പുത്തൻ ചിത്രങ്ങളുമുണ്ട്

Malayalam New OTT Release: എം.ടിയുടെ മനോരഥങ്ങൾ മുതൽ ചിരിപ്പിക്കാൻ ഗ്ർർർ, ലിറ്റിൽ ഹാർട്സ് വരെ…

ഈ ആഴ്ചയിലെ Malayalam OTT Release ചിത്രങ്ങൾ ഏതൊക്കെയെന്നോ? മലയാളത്തിന്റെ സൂപ്പർസ്റ്റാറുകളും യുവതാരങ്ങളും ഒത്തുചേരുന്ന Manorathangal ഒടിടിയിലെത്തി. കൂടാതെ, ചിരിപ്പിക്കാൻ ഗ്ർർർ, ത്രില്ലടിപ്പിക്കാൻ ഗോളം പോലുള്ള പുത്തൻ ചിത്രങ്ങളുമുണ്ട്.

Digit.in Survey
✅ Thank you for completing the survey!

Malayalam OTT Release

Latest OTT റിലീസ് ചിത്രങ്ങൾ ഏതെല്ലാമെന്ന് നോക്കാം. അടുത്ത വാരം ബ്രഹ്മാണ്ഡ ചിത്രം Kalki 2898 റിലീസിനെത്തും. നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറുകളിലൂടെ റിലീസിനെത്തുന്ന ചിത്രങ്ങൾ പരിചയപ്പെടാം.

malayalam ott release

ഈ വാരം OTT Release

മലയാള സിനിമ വൈവിധ്യമാർന്ന കഥാശൈലിയിലൂടെ ഭാഷ അതിർത്തികൾ കടക്കുകയാണ്. ഒടിടി റിലീസിനെത്തുന്ന മലയാളം സിനിമകൾ പ്രശംസ വാരിക്കൂട്ടുന്നു. എംടി വാസുദേവൻ നായരുടെ കഥകൾ ചേർത്തൊരുക്കുന്ന ആന്തോളജിയും ഇനി യശസ്സുയർത്തും. ആന്തോളജി ചിത്രത്തിന്റെ ഒിടിട റിലീസ് വിശേഷങ്ങൾ അറിയാം.

മനോരഥങ്ങൾ

malayalam ott release

മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. സിദ്ദിഖ്, ഇന്ദ്രൻസ്, ആസിഫ് അലി, പാർവ്വതി തിരുവോത്ത് തുടങ്ങിയവരും ആന്തോളജിയിലുണ്ട്.

പ്രിയദർശൻ, ശ്യാമപ്രസാദ് തുടങ്ങിയ പ്രഗത്ഭരായ സംവിധായകരാണ് മനോരഥങ്ങൾ ഒരുക്കുന്നത്. എംടിയുടെ 9 ചെറുകഥകൾ 9 ചിത്രങ്ങളായി ആന്തോളജിയിലുണ്ട്. സീഫൈവിലാണ് മനോരഥങ്ങൾ റിലീസ് ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 15 മുതൽ പല ഭാഷകളിലായി സ്ട്രീമിങ് ആരംഭിച്ചു.

ഗ്ർർർ

malayalam ott release

കോമഡി സസ്പെൻസ് ചിത്രം ഗ്ർർർ ഒടിടിയിലെത്തുന്നു. സാഹസികതയും കോമഡിയും അണിയിച്ചൊരിക്കിയ മലയാളചിത്രമാണിത്. കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പ്രധാന താരങ്ങൾ. മഞ്ജു പിള്ളയും സിനിമയിൽ ഭാഗമാകുന്നു.

സിനിമ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഉടൻ ഒടിടിയിൽ എത്തും. ജയ് കെ സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 20-ന് സ്ട്രീമിങ് ആരംഭിക്കും.

അനന്തപുരം ഡയറീസ്

നടി മീന മലയാളത്തിൽ അഭിനയിച്ച പുതിയ ചിത്രമാണിത്. ജയ ജോസ് രാജ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. റോഷൻ ബഷീർ, ജാഫർ ഇടുക്കി, മനോജ് കെ ജയൻ എന്നിവരാണ് മറ്റ് താരങ്ങൾ. സോണി ലിവ്, സൈന പ്ലേ വഴി സിനിമ ഒടിടി റിലീസിനെത്തും. മനോരമാ മാക്സിലും സിനിമ റിലീസ് ചെയ്തേക്കുമെന്നാണ് സൂചന. ഈ വാരം ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

Read More: Latest OTT Release: പ്രണയിക്കാൻ ‘ലിറ്റിൽ ഹാർട്സ്’, ഒപ്പം ടർബോയും, ബ്രിന്ദയും ഇപ്പോൾ കാണാം

നിലവിൽ ലിറ്റിൽ ഹാർട്സ്, ഗോളം, ടർബോ ചിത്രങ്ങൾ ഒടിടിയിലുണ്ട്. തിയേറ്ററുകളിൽ സർപ്രൈസ് ഹിറ്റടിച്ച തലവൻ സെപ്തംബറിലാണ് ഒടിടിയിൽ എത്തുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo