40,000 കോടി വകയിരുത്തി Union Budget 2026, സെമികണ്ടക്‌ടർ മിഷന് വമ്പൻ പ്രഖ്യാപനങ്ങൾ

40,000 കോടി വകയിരുത്തി Union Budget 2026, സെമികണ്ടക്‌ടർ മിഷന് വമ്പൻ പ്രഖ്യാപനങ്ങൾ

സെമികണ്ടക്‌ടർ മിഷൻ 2.0 പദ്ധതിയ്ക്ക് 40000 രൂപ കോടി അനുവദിച്ച് Union Budget 2026. ഒരു മണിക്കൂറും 25 മിനിറ്റും നീണ്ട കേന്ദ്ര ബജറ്റാണ് ധനമന്ത്രി Nirmala Sitharaman അവതരിപ്പിച്ചത്. ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനമാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

സെമിണ്ടക്ടർ ദൗത്യത്തിന്റെ ആക്കം കൂട്ടാനായി ധനമന്ത്രി ‘ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0’ പ്രഖ്യാപിച്ചു. ധനമന്ത്രിയുടെ ഈ പ്രഖ്യാപനത്തിന്റ വിശദാംശങ്ങൾ അറിയാം.

Union Budget 2026 Update in Malayalam

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സെമികണ്ടക്‌ടർ കപ്പാസിറ്റി വർധിച്ചതായി നിർമല സീതാരാമൻ പറഞ്ഞു. 7 ശതമാനം സാമ്പത്തിക വളർച്ച രാജ്യം കൈവരിച്ചുവെന്നും അവർ വിശദമാക്കി.

വ്യവസായ മേഖലയൽ സെമികണ്ടക്ടറുകൾക്കായുള്ള ഗവേഷണ പരിശീലന കേന്ദ്രങ്ങൾക്ക് ശ്രദ്ധ നൽകും. ഫുൾ-സ്റ്റാക്ക് ഇന്ത്യൻ ഐപിക്കായി രൂപകൽപ്പന ചെയ്ത ഉപകരണങ്ങളും വസ്തുക്കളും നിർമ്മിക്കുന്നതിലാണ് സെമികണ്ടക്ടർ മിഷൻ 2.0 ലക്ഷ്യം വയ്ക്കുന്നത്.

2026 ലെ കേന്ദ്ര ബജറ്റിൽ, വാചാടോപത്തിനുപകരം പരിഷ്കാരങ്ങളുടെ പാതയാണ് സർക്കാർ തിരഞ്ഞെടുത്തതെന്ന് സീതാരാമൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യ ഒരു വിക്ഷിത് ഭാരതമായി മാറുന്നതിനുള്ള നടപടികൾ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

Also Read: Budget 2026 Update: ചരിത്രമെഴുതി Nirmala Sitharaman, കർഷകർക്ക് എഐ വികസനം, ഭാരത് വിസ്താർ, തൊഴിലവസരങ്ങൾ

സെമികണ്ടക്‌ടർ മിഷൻ 2.0

ഇന്ത്യയെ ലോകത്തിന്റെ ചിപ്പ് ഹബ്ബ് ആക്കി മാറ്റാനുള്ള പദ്ധതിയാണ് നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. സെമികണ്ടക്‌ടർ വ്യവസായത്തിന് 40,000 കോടി അനുവദിച്ചു. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കാനുമാണ് സെമികണ്ടക്റ്റർ 2.0 ലക്ഷ്യം വയ്ക്കുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo