700W boAt 7.1.4 Dolby Atmos സൗണ്ട് ബാർ ദീപാവലി ഓഫറിൽ 25,000 രൂപയ്ക്ക് താഴെ വാങ്ങാം
ഈ ദീപാവലിക്ക് നിങ്ങളുടെ ലിവിംഗ് റൂം ഒരു തീയേറ്ററാക്കി മാറ്റിയാലോ? ഫ്ലിപ്പ്കാർട്ടിൽ ദീപാവലി ബിഗ് ബാങ് സെയിലിലൂടെ 700W boAt 7.1.4 Dolby Atmos സൗണ്ട്ബാർ വാങ്ങാം. യഥാർത്ഥ വിപണി വിലയിൽ നിന്നും വലിയ ഡിസ്കൗണ്ടോടെ ഹോം തിയേറ്റർ സിസ്റ്റം വാങ്ങിക്കാം. 25,000 രൂപയ്ക്കും താഴെയാണ് പ്രീമിയം സൗണ്ട്ബാറിന്റെ പുതിയ വില. 700W RMS ഔട്ട്പുട്ട്, വയർലെസ്സ് റിയർ സാറ്റലൈറ്റ് സ്പീക്കറുകളും കരുത്തുറ്റ സബ്വൂഫറും ചേർന്ന സൗണ്ട്ബാറാണിത്. സിനിമകളും പാട്ടുകളും ഓഡിയോയും പൂർണമായ 3D ഇഫക്റ്റിൽ ആസ്വദിക്കാൻ സഹായിക്കുന്ന ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യയാണ് ഇതിലുള്ളത്.
ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിട്ടുള്ള ഈ പ്രീമിയം ബോട്ട് സൗണ്ട്ബാറിന്റെ ഓഫർ വിശദാംശങ്ങൾ, ബാങ്ക് ഡിസ്കൗണ്ടുകളും വിശദമായി അറിയാം.
700W boAt 7.1.4 Dolby Atmos Soundbar: ഓഫർ
89,990 രൂപയുടെ ബോട്ട് ഡോൾബി ഹോം തിയേറ്റർ സിസ്റ്റത്തിന് 71 ശതമാനം കിഴിവ് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്. ഇതിന് 21999 രൂപയാണ് ഫ്ലിപ്കാർട്ടിൽ വില. ബാങ്ക് ഓഫറുകളോ, എക്സ്ചേഞ്ച് ഓഫറുകളോ ചേർക്കാതെയുള്ള വിലയാണ്. നിങ്ങൾക്ക് വേണമെങ്കിൽ ഡോൾബി സൌണ്ട്ബാർ 1750 രൂപയുടെ എസ്ബിഐ ബാങ്ക് ഓഫറിലൂടെ 25000 രൂപയിലും താഴെ വിലയിലും പർച്ചേസ് ചെയ്യാം. ഫ്ലിപ്കാർട്ട് ദീപാവലി ഓഫറിന്റെ ഭാഗമായി 2667 രൂപയുടെ ഇഎംഐ ഓഫറും 9 മാസക്കാലയളവിലേക്ക് ലഭ്യമാണ്.
boAt Aavante Prime 7.1.4 7050DA സൗണ്ട്ബാർ ഫീച്ചറുകൾ
ബോട്ട് Aavante Prime 7050DA ഹോം തിയേറ്റർ സിസ്റ്റത്തിൽ 7.1.4-ചാനൽ യൂണിറ്റാണുള്ളത്. 700W ഔട്ട്പുട്ടുള്ള അപ് വാർഡ് ഫയറിങ് ഡ്രൈവറുകളാണുള്ളത്. ഡോൾബി അറ്റ്മോസ് സപ്പോർട്ടാണ് ഈ ഹോം തിയേറ്റർ സിസ്റ്റത്തിലുള്ളത്. കുറഞ്ഞ ആവൃത്തിയിലുള്ള ശബ്ദങ്ങൾക്കായി (low-frequency performance) ഇതിനൊപ്പം 8 ഇഞ്ച് വയർഡ് സബ്വൂഫറും, തടസ്സമില്ലാത്ത സറൗണ്ട് ഓഡിയോയ്ക്കായി 5.8G സാങ്കേതികവിദ്യ വഴി ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് വയർലെസ് റിയർ സാറ്റലൈറ്റ് സ്പീക്കറുകളും നൽകിയിരിക്കുന്നു.
ഈ സിസ്റ്റത്തിലുള്ള 2.25 ഇഞ്ച്, 2 ഇഞ്ച് ഡ്രൈവറുകൾ, ബേസ് മുതൽ ട്രെബിൾ വരെയുള്ള എല്ലാ ഫ്രീക്വൻസികളിലും ക്ലാരിറ്റിയുള്ള ഓഡിയോ ഫീൽ ലഭിക്കും. ഇതിൽ പല തരത്തിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ബ്ലൂടൂത്ത് v5.3, HDMI (eARC), USB, AUX, ഒപ്റ്റിക്കൽ, കോക്സിയൽ എന്നിങ്ങനെ വിവിധ കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ഇതിൽ നാല് വ്യത്യസ്ത EQ മോഡുകളുമുണ്ട്. ഒരു വർഷത്തെ വാറണ്ടിയാണ് ബോട്ട് ആവന്റെ Prime 7050DA ഹോം തിയേറ്റർ സിസ്റ്റത്തിനുണ്ട്.